"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
<big>'''ഇംഗ്ലീഷ് ക്ലബ്'''</big>
<big>'''ഇംഗ്ലീഷ് ക്ലബ്'''</big>


<big>കോവിഡ് സംബന്ധമായ അടച്ചിടൽ മൂലം കുട്ടികളുടെ വായനയിലുണ്ടാകാവുന്ന കുറവുകൾ പരിഹരിക്കാൻ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾക്കായി പദരൂപീകരണം, വാക്യ രൂപീകരണം, വായന എന്നിവയിൽ പ്രത്യേക പരിശീലനം നല്കി. നിത്യജീവിതത്തിൽ ആശയ വിനിമയത്തിനായി ഉപയോഗിക്കേണ്ടി വരുന്ന ലളിതമായ വാക്യങ്ങൾ പരിശീലിപ്പിച്ചു കൊണ്ട് കുട്ടികൾ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിന് പ്രാപ്തരാക്കുന്നു. പ്രെയർ, ന്യൂസ് റീഡിംഗ്, ഥോട്ട് ഫോർ ദ ഡേ, ഇൻട്രൊഡ്യൂസിംഗ് എ ബുക്ക്, ജി കെ ക്വിസ്, സ്പീച്ച് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് അസംബ്ലികളും നടത്തി വരുന്നു.</big>{{PSchoolFrame/Pages}}
<big>കോവിഡ് സംബന്ധമായ അടച്ചിടൽ മൂലം കുട്ടികളുടെ വായനയിലുണ്ടാകാവുന്ന കുറവുകൾ പരിഹരിക്കാൻ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾക്കായി പദരൂപീകരണം, വാക്യ രൂപീകരണം, വായന എന്നിവയിൽ പ്രത്യേക പരിശീലനം നല്കി. നിത്യജീവിതത്തിൽ ആശയ വിനിമയത്തിനായി ഉപയോഗിക്കേണ്ടി വരുന്ന ലളിതമായ വാക്യങ്ങൾ പരിശീലിപ്പിച്ചു കൊണ്ട് കുട്ടികൾ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിന് പ്രാപ്തരാക്കുന്നു. പ്രെയർ, ന്യൂസ് റീഡിംഗ്, ഥോട്ട് ഫോർ ദ ഡേ, ഇൻട്രൊഡ്യൂസിംഗ് എ ബുക്ക്, ജി കെ ക്വിസ്, സ്പീച്ച് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് അസംബ്ലികളും നടത്തി വരുന്നു.</big>
 
'''<big>ഐ.ടി ക്ലബ്ബ്</big>'''
 
<big>സാങ്കേതിക വിദ്യകൾ അനായാസം കൈകാര്യം ചെയ്യുന്ന ഇക്കാലത്ത് മികവിന്റെ കേന്ദ്രങ്ങളായ പൊതു വിദ്യാലയങ്ങളെല്ലാം ഹൈടെക് ആവുന്നു. ഒരേ സമയം 36 കുട്ടികൾക്ക് ഇരുന്ന് പഠിക്കാവുന്ന കമ്പ്യൂട്ടർ ലാബ് സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ കല്ലാർകുട്ടിക്കുണ്ട്. 20 കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. എല്ലാകുട്ടികൾക്കും ഡിജിറ്റൽ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാനുള്ള അവസരമൊരുക്കാൻ ഐ.ടി ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ചിത്രം വരയ്ക്കാനും മലയാളം ടൈപ്പ് ചെയ്യാനും കമ്പ്യൂട്ടർ കീബോർഡ് ഉപയോഗിച്ചുള്ള കളികളും ക്വിസ് മത്സരങ്ങളുമെല്ലാം വേഗത്തിൽ ചെയ്യാൻ പ്രാപ്തരാക്കുന്ന വിധത്തിൽ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നല്കുന്നു. മാറുന്ന കാലത്തിനനുസരിച്ച് ബോധന രീതികളും മാറി മാറി ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാ വിഷയങ്ങളും ഐ.സി.ടി സഹായത്തോടെയാണ് പഠിപ്പിക്കുന്നത്. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുള്ള അധ്യാപകരാണ് എല്ലാവരും.</big> {{PSchoolFrame/Pages}}

22:24, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി അധ്യാപകരുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്നു. കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.

സയൻസ് ക്ലബ്

വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് സയൻസ് ക്ലബ്ബിൻ്റെ ഉദ്ദേശ്യം. പഠഭാഗങ്ങളെ ആധാരമാക്കിയും അതുമായി ബന്ധപ്പെട്ടുമുള്ള ശാസ്ത്ര പരീക്ഷണങ്ങൾ അധ്യാപകരുടെ നിർദ്ദേശങ്ങളും രക്ഷിതാക്കളുടെ സഹായത്തോടെയും പൂർത്തീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നു

സോഷ്യൽ സയൻസ് ക്ലബ്

സ്കൂളിൽ എല്ലാ ദിവസവും പത്രമെത്തിക്കുകയും പത്രവായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ ദിനാചരണ സന്ദേശം, ക്വിസ്, രചനാമത്സരങ്ങൾ തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

കോവിഡ് സംബന്ധമായ അടച്ചിടൽ മൂലം കുട്ടികളുടെ വായനയിലുണ്ടാകാവുന്ന കുറവുകൾ പരിഹരിക്കാൻ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾക്കായി പദരൂപീകരണം, വാക്യ രൂപീകരണം, വായന എന്നിവയിൽ പ്രത്യേക പരിശീലനം നല്കി. നിത്യജീവിതത്തിൽ ആശയ വിനിമയത്തിനായി ഉപയോഗിക്കേണ്ടി വരുന്ന ലളിതമായ വാക്യങ്ങൾ പരിശീലിപ്പിച്ചു കൊണ്ട് കുട്ടികൾ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിന് പ്രാപ്തരാക്കുന്നു. പ്രെയർ, ന്യൂസ് റീഡിംഗ്, ഥോട്ട് ഫോർ ദ ഡേ, ഇൻട്രൊഡ്യൂസിംഗ് എ ബുക്ക്, ജി കെ ക്വിസ്, സ്പീച്ച് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് അസംബ്ലികളും നടത്തി വരുന്നു.

ഐ.ടി ക്ലബ്ബ്

സാങ്കേതിക വിദ്യകൾ അനായാസം കൈകാര്യം ചെയ്യുന്ന ഇക്കാലത്ത് മികവിന്റെ കേന്ദ്രങ്ങളായ പൊതു വിദ്യാലയങ്ങളെല്ലാം ഹൈടെക് ആവുന്നു. ഒരേ സമയം 36 കുട്ടികൾക്ക് ഇരുന്ന് പഠിക്കാവുന്ന കമ്പ്യൂട്ടർ ലാബ് സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ കല്ലാർകുട്ടിക്കുണ്ട്. 20 കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. എല്ലാകുട്ടികൾക്കും ഡിജിറ്റൽ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാനുള്ള അവസരമൊരുക്കാൻ ഐ.ടി ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ചിത്രം വരയ്ക്കാനും മലയാളം ടൈപ്പ് ചെയ്യാനും കമ്പ്യൂട്ടർ കീബോർഡ് ഉപയോഗിച്ചുള്ള കളികളും ക്വിസ് മത്സരങ്ങളുമെല്ലാം വേഗത്തിൽ ചെയ്യാൻ പ്രാപ്തരാക്കുന്ന വിധത്തിൽ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നല്കുന്നു. മാറുന്ന കാലത്തിനനുസരിച്ച് ബോധന രീതികളും മാറി മാറി ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാ വിഷയങ്ങളും ഐ.സി.ടി സഹായത്തോടെയാണ് പഠിപ്പിക്കുന്നത്. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുള്ള അധ്യാപകരാണ് എല്ലാവരും.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം