"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
വായന കൂടുതൽ ഫലപ്രദമാക്കാനായി ക്ലാസ് ലൈബ്രറികൾ ക്രമീകരിച്ചിരിക്കുന്നു .ഒരു ക്ലാസ്സിൽ ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന തോതിലാണ് ഇപ്പോൾ വച്ചിരിക്കുന്നത്. ഒരാൾ ഒന്ന് വായിച്ചു തീർത്ത് അടുത്തയാളിന് കൈമാറണം .അയാൾ അടുത്തയാളിന് .അങ്ങനെ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളും എല്ലാം വായിച്ചു തീരുമ്പോൾ ഈ പുസ്തകങ്ങൾ അടുത്ത ക്ലാസ്സിലേക്ക് മറ്റും .അവിടുത്തേത് ഇവിടേക്കും .അത് കഴിഞ്ഞാൽ അടുത്ത ക്ലാസ്സിലേക്ക് .അങ്ങനെ എല്ലാ ക്ലാസ് മുറികളിലും എല്ലാ പുസ്തകവും എത്തും .മികച്ച ക്ലാസ് ലൈബ്രറികൾക്ക് പുരസ്‌കാരങ്ങൾ നൽകാറുണ്ട് . | വായന കൂടുതൽ ഫലപ്രദമാക്കാനായി ക്ലാസ് ലൈബ്രറികൾ ക്രമീകരിച്ചിരിക്കുന്നു .ഒരു ക്ലാസ്സിൽ ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന തോതിലാണ് ഇപ്പോൾ വച്ചിരിക്കുന്നത്. ഒരാൾ ഒന്ന് വായിച്ചു തീർത്ത് അടുത്തയാളിന് കൈമാറണം .അയാൾ അടുത്തയാളിന് .അങ്ങനെ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളും എല്ലാം വായിച്ചു തീരുമ്പോൾ ഈ പുസ്തകങ്ങൾ അടുത്ത ക്ലാസ്സിലേക്ക് മറ്റും .അവിടുത്തേത് ഇവിടേക്കും .അത് കഴിഞ്ഞാൽ അടുത്ത ക്ലാസ്സിലേക്ക് .അങ്ങനെ എല്ലാ ക്ലാസ് മുറികളിലും എല്ലാ പുസ്തകവും എത്തും .മികച്ച ക്ലാസ് ലൈബ്രറികൾക്ക് പുരസ്‌കാരങ്ങൾ നൽകാറുണ്ട് . | ||
[[ പ്രമാണം:Libra2.jpg |പ്രമാണം:Libra2. | [[ പ്രമാണം:Libra2.jpg |പ്രമാണം:Libra2.jpg|right| ]] | ||
'''വായനമൂല @ വെയ്റ്റിംഗ് ഷെഡ്':''' | '''വായനമൂല @ വെയ്റ്റിംഗ് ഷെഡ്':''' |
20:10, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രന്ഥശാല
ഒരു കുട്ടിയുടെ സമഗ്രവികസനത്തിന് ഉതകുന്ന ഒന്നാണ് വായന .വായിച്ചാൽ വളരും വായിച്ചില്ലേലും വളരും ; വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ് .വായന കുട്ടികളിലെ ഭാവനാ ശേഷിയും വിശകലന ശക്തിയും വർദ്ധിപ്പിക്കുന്നു .വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ലൈബ്രറിയിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും കൂടാതെ പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പുസ്തകങ്ങൾ ഉണ്ട് .വായനയുടെ ആവശ്യകത സ്കൂൾ അസ്സംബ്ലിയിലൂടെ കുട്ടികളെ ബോദ്ധ്യപെടുത്തുന്നു .കുട്ടികൾ ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു .2018 മുതൽ കുട്ടികൾ അവരുടെ ജന്മദിനാഘോഷങ്ങളിൽ സ്കൂളിലേക്ക് പുസ്തകങ്ങൾ നൽകിവരുന്നു .മലയാളക്കരയിൽ വായനയുടെ വസന്തം വിരിയിച്ച പി എൻ പണിക്കർ എന്ന മഹാപ്രതിഭയുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു .വായന വരവുമായി ബന്ധപ്പെട്ട് ക്വിസ് ,പുസ്തക നിരൂപണം ,പുസ്തകാസ്വാദനം ..........തുടങ്ങിയവ നടത്തിവരുന്നു . വായനയുടെ ലോകത്തേക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ആയിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി. ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ് നാം സ്‌കൂൾ ലൈബ്രറി വിഭാവനം ചെയ്യുന്നത്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പുസ്തകനിരൂപണം തയ്യാറാക്കുക, ക്വിസ് പരിപാടികൾ നടത്തുക എന്നിവ വായനാവാരവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു. വായന കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്‌കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട്. മലയാളക്കരയിൽ വായനയുടെ വസന്തം വിരിയിച്ച പി. എൻ. പണിക്കർ എന്ന മഹാപ്രതിഭയുടെ ചരമദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുന്നു.
വായനയുടെ ആവശ്യകത സ്‌കൂൾ അസംബ്ലിയിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നു. കുട്ടികൾ ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു. കുട്ടികളുടെ ജന്മദിനം തുടങ്ങിയ ആഘോഷങ്ങളിൽ കുട്ടികൾ സ്‌കൂളിലേക്ക് പുസ്തകങ്ങൾ നൽകുന്നു. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി. എൻ. പണിക്കരെപ്പോലെയുള്ള മഹാപ്രതിഭകളുടെ മുദ്രാവാക്യം നെഞ്ചിലേറ്റിക്കൊണ്ട് സ്‌കൂൾ ലൈബ്രറി സാക്ഷരതാ പ്രവർത്തനത്തിന് വേദികളായി. നാടിന്റെ സാമൂഹിക സാംസ്കാരിക കേന്ദ്രമാകുവാൻ നമ്മുടെ ലൈബ്രറിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു ക്ലാസിൽ ഒരുകുട്ടിക്ക് ഒരു പുസ്തകം എന്ന തോതിലാണ് ഇപ്പോൾ വെച്ചിരിക്കുന്നത്. ഒരാൾ ഒന്ന് വായിച്ചുതീർത്ത് അടുത്തയാളിന് കൈമാറണം. അയാൾ അടുത്തയാളിന്. അങ്ങനെ ഒരു ക്ലാസിലെ എല്ലാ കുട്ടികളും എല്ലാം വായിച്ചുതീരുമ്പോൾ ഈ പുസ്തകങ്ങൾ അടുത്ത ക്ലാസിലേക്ക് മാറ്റും. അവിടത്തേത് ഇവിടേക്കും. അതുകഴിഞ്ഞാൽ അടുത്ത ക്ലാസിലേക്ക്. അങ്ങനെ എല്ലാ ക്ലാസ് മുറികളിലും എല്ലാ പുസ്തകവും എത്തും.
സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കു ഏറെ പ്രാധാന്യം ഉണ്ട്. മറ്റു വിദ്യാലയങ്ങളിലേതു പോലെചെന്നീർകര എസ്എൻഡിപി H .Sന്റെ നേട്ടങ്ങൾക്കു പിന്നിലും സ്കൂൾ ലൈബ്രറിയുടെ പങ്ക് ചെറുതല്ല .വളരെ ചിട്ടയോടെ പ്രവർത്തിക്കുന്ന ലൈബ്രറിയാണിത് . പതിനായിരത്തിലധികം പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ ഉണ്ട് ( എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉള്ളതിനാൽ സ്കൂളിൽ ഏകദേശം പതിനായിരം പുസ്തകങ്ങൾ ലഭ്യമാണ്) പുസ്തകങ്ങളുടെ വൻശേഖരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. അത് കുട്ടികൾക്ക് പ്രാപ്യമാകുമ്പോൾ മാത്രമാണ് ലൈബ്രറി ഫലവത്താകുന്നത് . UP ,HS വിഭാഗങ്ങൾക്കായി പ്രത്യേക സമയം ക്രമീകരിച്ചു് പുസ്തക വിതരണം നടത്തുന്നത് കൊണ്ട് എല്ലാ കുട്ടികൾക്കും തിരക്കില്ലാതെ പുസ്തകം എടുക്കാനും തിരികെ ഏൽപ്പിക്കാനും സാധിക്കുന്നുണ്ട് . കൂട്ടികളെ ലൈബ്രറിയിൽ അംഗങ്ങളാക്കി അംഗത്വകാർഡ് നൽകിയാണ് പുസ്തക വിതരണം കാര്യക്ഷമമാക്കിയിട്ടുള്ളത് . എടുത്ത പുസ്തകങ്ങൾ കൃത്യമായി തിരികെ വാങ്ങുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട് .വായിച്ച പുസ്തങ്ങകുളുടെ വായനകുറുപ്പുകൾ പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് .ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറികൾക്കായി മത്സരം ഏർപ്പെടുത്താറുണ്ട് UP,HS വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച ക്ലാസ് ലൈബ്രറികൾക്കു പുരസ്‌കാരങ്ങൾ നൽകാറുണ്ട്. ഇതിനു പുറമെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം ക്വിസ് മത്സരങ്ങളും , സാഹിത്യരചന മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് . സ്‌കൂളിലെ റേഡിയോ ക്ലബ്ബിനും നേതൃത്വം നൽകുന്നത് ലൈബ്രറിയാണ് .ഈ വർഷം മുതൽ കുട്ടികൾ അവരവരുടെ ജന്മദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയുന്ന പരിപാടി ആരംഭിച്ചിട്ടുണ്ട് . കുറഞ്ഞത് ആയിരം പുസ്തകങ്ങളെങ്കിലും അങ്ങനെ സമാഹരിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.നമ്മുടെ ലൈബ്രറി അനുഭവിക്കുന്ന ഒരു പ്രശ്‌നം സ്ഥലപരിമിതിയാണ് . കുറച്ചുകൂടി വലിയൊരു ഹാൾ ലൈബ്രറിക്കായി ലഭ്യമായാൽ ലൈബ്രറി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കകൂടുതൽ ആനുകാലിതങ്ങൾ വാങ്ങാനായാൽ ഒരു റീഡിങ് റൂം സജ്ജീകരിക്കാനും സാധിക്കും . ജില്ല പഞ്ചയത്തിനും കീഴിലുള്ള ഹൈസ്കൂളുകളിൽ മുഴുവൻ സമയ ലൈബ്രറിയനുള്ളത് പോലെ മുനിസിപാലികകളിലെ ഹൈസ്കൂളുകളിൽ കൂടി മുഴുവൻ സമയ ലൈബ്രറിയനെ നിയമിച്ചാൽ അത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നതിൽ സംശയമില്ല.
ക്ലാസ് ലൈബ്രറി
വായന കൂടുതൽ ഫലപ്രദമാക്കാനായി ക്ലാസ് ലൈബ്രറികൾ ക്രമീകരിച്ചിരിക്കുന്നു .ഒരു ക്ലാസ്സിൽ ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന തോതിലാണ് ഇപ്പോൾ വച്ചിരിക്കുന്നത്. ഒരാൾ ഒന്ന് വായിച്ചു തീർത്ത് അടുത്തയാളിന് കൈമാറണം .അയാൾ അടുത്തയാളിന് .അങ്ങനെ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളും എല്ലാം വായിച്ചു തീരുമ്പോൾ ഈ പുസ്തകങ്ങൾ അടുത്ത ക്ലാസ്സിലേക്ക് മറ്റും .അവിടുത്തേത് ഇവിടേക്കും .അത് കഴിഞ്ഞാൽ അടുത്ത ക്ലാസ്സിലേക്ക് .അങ്ങനെ എല്ലാ ക്ലാസ് മുറികളിലും എല്ലാ പുസ്തകവും എത്തും .മികച്ച ക്ലാസ് ലൈബ്രറികൾക്ക് പുരസ്‌കാരങ്ങൾ നൽകാറുണ്ട് .
വായനമൂല @ വെയ്റ്റിംഗ് ഷെഡ്':
പൊതുജങ്ങളിലെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ബസ് സഞ്ചാരം പൊതുവേ കുറവുള്ള ചെന്നീർക്കര പ്രദേശത്ത് വെയിറ്റിംഗ് ഷെഡ്‌ടുകളിൽ വായനാമൂല സ്ഥാപിച്ച് മാതൃകയായി നമ്മുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. നവമാധ്യങ്ങളുടെ യുഗത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിന് പൂർണപിന്തുണയുമായി അധ്യാപകരും പി ടി എ അംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള പുസ്തകങ്ങൾ, ദിനപത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ കുട്ടികൾ തന്നെ ശേഖരിച്ച് വായന മൂലയിൽ എത്തിക്കുന്നു.