"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 102: | വരി 102: | ||
പ്രമാണം:37001 VIDHYA2.jpeg | പ്രമാണം:37001 VIDHYA2.jpeg | ||
പ്രമാണം:37001 VIDHYA1.jpeg | പ്രമാണം:37001 VIDHYA1.jpeg | ||
പ്രമാണം:37001 കോവിഡ് ആശുപത്രി.jpeg|'''കോവിഡ് ആശുപത്രി''' | പ്രമാണം:37001 കോവിഡ് ആശുപത്രി.jpeg|'''കോവിഡ് ആശുപത്രി''' | ||
</gallery> | </gallery> |
15:39, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം
വിദ്യാരംഗം ക്ലബിന്റെ ആദ്യ മീറ്റിംഗ് വായനാ ദിനമായ ജൂൺ 19ന് നടന്നു. വായനദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗത്തിന്റെ നേത്യത്വത്തിൽ ഉപന്യാസ, കഥ-കവിത രചന മത്സരങ്ങൾ നടന്നു. വിദ്യാരംഗംത്തിന്റെ ചുമതല ശ്രീമതി അഞ്ജലീദേവി എസ് നിർവഹിക്കുന്നു. സർഗ്ഗപരമായ എല്ലാ കഴിവുകളും കുടി വികസിക്കുന്നതാകണം "സമഗ്ര വിദ്യാഭ്യാസം" എന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യപ്രാപ്ത്യക്കായി വിദ്യാർത്ഥികളുടെ കലാ സാഹിത്യ കഴിവുകളെ പരിപോക്ഷിപ്പിക്കുന്ന സർഗാത്മക വികാസത്തിന്റെ ഒരു വാഴിക്കാട്ടിയായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി.കുട്ടികൾക്കായി നാടൻപാട്ട്, ക്വിസ് തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തുന്നു.ഇന്ന് എഷ്യയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക പ്രസ്ഥാനമായി വിദ്യരംഗം കലാസാഹിത്യ വേദി മാറുന്നു.
പ്രവർത്തനങ്ങൾ
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
ലക്ഷ്യങ്ങൾ
- വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക.
- വായനാമത്സരം നടത്തുക.
- നല്ല വായനക്കാരെ തെരഞ്ഞെടുക്കുക.
- വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക.
- ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
- കുട്ടികളുടെ കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി മലയാളം ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്നു.
പ്രവർത്തനങ്ങൾ 2020-21
ഉദ്ഘാടനം
കോവിസ് പശ്ചാത്തലത്തിലും 2020-21 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ ഗൂഗിൾ മീറ്റ് വഴി നിർവ്വഹിച്ചുസാഹിത്യ സാംസ്കാരിക മേഖലയിലുള്ള പ്രഗൽഭരെ ക്ഷണിച്ച് കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ക്ലാസ്സുകൾ നൽകാറുമുണ്ട്. വായനയെ പരിപോഷിപ്പിക്കുന്നതിനും, എഴുത്തിൽ കുട്ടികൾ സജീവമാക്കുന്നതിനും വേണ്ട പ്രോത്സാഹനങ്ങളും കൈത്താങ്ങുകളും നൽകി വരുന്നു.
പ്രവർത്തനങ്ങൾ 2021-22
വിദ്യാരംഗം ക്ലബ്ബിലേക്ക് അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ഗൂഗിൾ മീറ്റിൽ കവിയും ഗാന രചയിതാവുമായ ശ്രീ.സജീവൻ ചെമ്മരത്തൂർ ഈ വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തി.വിദ്യാരംഗം പ്രവർത്തനത്തിന് വേണ്ടി വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി.കുട്ടികൾക്ക് അവർ രചിക്കുന്ന കഥകൾ ,കവിത, ഉപന്യാസം തുടങ്ങിയ മേഖലയിലുള്ള അവരുടെ കഴിവുകൾ പങ്കുവയ്ക്കുവാൻ ഉള്ള അവസരങ്ങൾ ഇതിലൂടെ ലഭിച്ചു.കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനും സർഗാത്മക കഴിവുകളെ വളർത്തുന്നതിനും ഇ-അരങ്ങ് സംഘടിപ്പിച്ചു.
എങ്ങനെയാണ് കുട്ടികൾ കവിത എഴുതേണ്ടത് എന്നും, അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നും വളരെ സരസമായ രീതിയിൽ അദ്ദേഹം കുട്ടികളിൽ എത്തിച്ചു. നിരവധി കുട്ടികൾ അവർ തയ്യാറാക്കിയ കവിതകൾ ഗൂഗിൾ മീറ്റിലൂടെ ആലപിച്ചു. കുട്ടികളുടെ ഭാവനകൾ വളരുവാൻ ഈ പ്രവർത്തനങ്ങൾ ഒരുപാട് സഹായകരമായി. എല്ലാ കുട്ടികൾക്കും ഇത് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുവാനായുള്ള അവസരങ്ങൾ സ്കൂൾ തലത്തിലും ക്ലാസ് തലത്തിലും വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്.
സർഗ്ഗോത്സവം
2021-22അദ്ധ്യയനവർഷം പത്തനതിട്ടജില്ലാതല സർഗ്ഗോത്സവത്തിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് നിരഞ്ജൻ ജിത് തെരഞ്ഞെടുക്കപ്പെട്ടു.
നാടൻ പാട്ട്
ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് |
---|---|
1 | നിരഞ്ജൻ ജിത്ത് |
ചിത്രരചന
ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്ലാസ് |
---|---|---|
1 | നിരഞ്ജൻ | 6 |
2 | മീനാക്ഷി | 10 |
പുസ്തകാസ്വാദനം
ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്ലാസ് |
---|---|---|
1 | അജ്മി നൗഷാദ് | 9 |
കഥാരചന
ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്ലാസ് |
---|---|---|
1 | അർജുൻ സന്തോഷ് | 6 |
കവിതാരചന
ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്ലാസ് |
---|---|---|
1 | ഗായത്രി | 6 |
കവിതാലാപനം
ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ക്ലാസ് |
---|---|---|
1 | ദേവിക ആർ നായർ | 9 |
ചിത്രങ്ങൾ
-
-
-
-
കോവിഡ് ആശുപത്രി