|
|
വരി 4: |
വരി 4: |
|
| |
|
|
| |
|
| കഴിഞ്ഞ 16 വർഷങ്ങളായി വ്യത്യസ്തവും ,മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് നമ്മുടെ JRC യൂണിറ്റ് കാഴ്ചവച്ചിട്ടുള്ളത്.JRC കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ കൂടാതെ ധാരാളം സാമൂഹ്യ സേവന പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്ത് നടത്തി വരുന്നു.
| |
|
| |
|
| 2011 ൽ നടത്തിയ രക്തദാന ക്യാമ്പ് ഇത്തരത്തിൽ ഏറെ സാമൂഹ്യ ശ്രദ്ധ നേടിയ ഒന്നാണ്. അതിൽIMA യുമായി സഹകരിച്ച് സമീപവാസികളായ നൂറോളം പേരെ പങ്കെടുപ്പിക്കാനായി എന്നത് ഏറെ അഭിമാനകരമാണ്.
| |
|
| |
|
| സമൂഹവുമായി നേരിട്ട് ഇടപഴകുന്നതിൻ്റെ ഭാഗമായി, 2016-17ൽ വിദ്യാലയം സ്ഥിതി ചെയ്യുന്ന നായരമ്പലം ഗ്രാമ പഞ്ചായത്ത് 2 വാർഡിലെ മുഴുവൻ വീടുകളും കയറിയിറങ്ങി മഴക്കാല രോഗങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണം, ലഘുലേഖ വിതരണം എന്നിവ നടത്തി.അന്നത്തെ വാർഡ് മെമ്പർ ശ്രീ M .S സുമേഷ് ,ഷാജി പുത്തലത്തിൻ്റെ ഭവനത്തിൽ വച്ചാണ് ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
| |
|
| |
|
| ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി എക്സിബിഷനുകൾ, ക്ലാസുകൾ, കൗൺസിലിംഗ് സെഷനുകൾ, തെരുവ് നാടകങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു. ക്ലാസുകൾ, കൗൺസിലിംഗ് സെഷനുകൾ എന്നിവ കൈകാര്യം ചെയ്യുന്നത് ആരോഗ്യ മേഖലയിലും, നിയമ രംഗത്തുമുള്ള പ്രഗൽഭരാണ്.
| |
|
| |
|
| സേവന പ്രവർത്തനങ്ങളുടെ ഭാഗമായി
| |
|
| |
|
| പ്രാഥമീക ആരോഗ്യ കേന്ദ്രം, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം, തുടങ്ങിയവയുടെ പരിസര ശുചീകരണം നടത്താറുണ്ട്.
| | |
| | |
| പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഏറ്റവും അർഹരായ നിർധന കുടുംബങ്ങളെ വാർഡ് മെമ്പർമാരുടെ സഹായത്തോടെ കണ്ടെത്തി ഓരോ കുടുംബത്തിനും 9 ഇന ഭക്ഷ്യസാധനങ്ങളടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.
| |
| | |
| സാമൂഹീക അവബോധത്തോടൊപ്പം രാഷ്ട്രീയ അവബോധം നേടുന്നതിൻ്റെ ഭാഗമായി നിയമസഭാ സമ്മേളനവും, അനുബന്ധ പ്രവർത്തനങ്ങളും നിയമസഭാ സന്ദർശനം നടത്തി നേരിട്ട് കണ്ട് മനസ്സിലാക്കി. | |
| | |
| ബഹു .മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കാൻ വൈപ്പിൻ കോളേജിൽ എത്തിയപ്പോൾ വോളൻ്റിയേഴ്സായി നമ്മുടെ JRC കേഡറ്റ്സ് ക്ഷണിക്കപ്പെട്ടു എന്നത് ഏറെ അഭിമാനാർഹമാണ്.
| |
| | |
| സാധാരണ പോസ്റ്റർ രചനയും ,ക്വിസ് മത്സരവും മാത്രമായി ഒതുങ്ങിയിരുന്ന ഓസോൺ ദിനാചരണം ,പ്രതീകാത്മകമായി സ്കൂൾ മൈതാനത്ത് ഒരു ഭീമൻ കുട ഒരുക്കിയാണ് നമ്മുടെ കേഡറ്റ്സ് ആചരിച്ചത്.
| |
| | |
| പരിസ്ഥിതി അവബോധത്തിൻ്റെ ഭാഗമായി വനംവകുപ്പിൻ്റെ സഹകരണത്തോടെ മംഗള വനത്തിൽ കേഡറ്റ്സിനായി ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ യാത്രികരായ സൈക്കിൾ യാത്രക്കാരെ അനുമോദിച്ചു.നഗരവത്ക്കരണത്തിൻ്റെ പുതിയ മുഖമായ കൊച്ചി മെട്രോ യാത്രയും കുട്ടികൾക്കായി ഒരുക്കിയിരുന്നു.
| |
| | |
| ഓഖി ചുഴലിക്കാറ്റിൻ്റെ കെടുതിയിൽപ്പെട്ട സഹപാഠികൾക്ക് JRC കേഡറ്റ്സ് സഹായം നൽകി.
| |
| | |
| കേരളത്തെ ആകെ പിടിച്ചുലച്ച ഒന്നായിരുന്നു 2018ലെയും, 2019 ലേയും പ്രളയം. നഷ്ടങ്ങൾക്കും കെടുതികൾക്കുമിടയിലും സേവന പരത എന്നJRC ആപ്തവാക്യം ഉയർത്തിപ്പിടിച്ച് 1023 കിലോയോളം അവശ്യവസ്തുക്കൾ സംഘടിപ്പിച്ച് കോഴിക്കോട് ദുരന്തമുഖത്തെത്തിച്ചു നൽകാനായത് JRC യൂണിറ്റിൻ്റെ വലിയ നേട്ടമായിരുന്നു.
| |
| | |
| വിദ്യാലയത്തിൽ നടക്കുന്ന എല്ലാ മേളകളിലും, അനുബ പ്രവർത്തനങ്ങളിലും മുൻകൈ എടുക്കുന്ന JRC യൂണിറ്റ് covid 19 മഹാമാരിക്കാലത്തും മാറി നിന്നില്ല .കേഡറ്റുകൾ തയ്യാറാക്കിയ നൂറോളം മാസ്കുകൾ സമീപത്തുള്ള പൊതു സ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ വിതരണം നടത്തി.
| |
| | |
| C level പരീക്ഷ എഴുതുന്ന എല്ലാവരും ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട് എന്നതും ശ്രദ്ധേയമാണ്
| |