"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ശപിക്കുമോ വരും തലമുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഗേൾസ് എച്ച്.എസ്.എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ശപിക്കുമോ വരും തലമുറ എന്ന താൾ സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ശപിക്കുമോ വരും തലമുറ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ശപിക്കുമോ വരും തലമുറ എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ശപിക്കുമോ വരും തലമുറ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശപിക്കുമോ വരും തലമുറ
19 -ാം നൂറ്റാണ്ടുവരെ മനുഷ്യൻ പ്രകൃതിയെ ഒരു വന്യജീവിയായി കണ്ടിരുന്നു. എങ്ങനെയും പ്രകൃതിയെ കൈയിലൊതുക്കുകയായിരുന്നു മനുഷ്യൻെറ ലക്ഷ്യം. എന്നാൽ, ഭാരതത്തിൻെറ പൗരാണിക പണ്ഡിതർ മനുഷ്യനും പ്രകൃതിയും പാരസ്പര്യത്തോടെ പുലരണമെന്ന് വാദിച്ചവരാണ്. "പത്തു പുത്രന്മാർക്കു തുല്യമാണ് ഒരു വൃക്ഷം" എന്നു വാദിച്ച ശാർങ്ഗധരൻ ഭാരതീയനാണല്ലോ. പ്രകൃതിയും മനുഷ്യനും നമ്മിൽ പുലർത്തേണ്ടുന്ന പാരസ്പര്യം തകർന്നാൽ അസംന്തുലിതമായ അവസ്ഥ സൂചനയുണ്ട്. വാഹനങ്ങളുടെ പുക മുതൽ മിഠായി പൊതിയുന്ന പ്ലാസ്റ്റിക് കവർ വരെ പ്രകൃതിയെ അപകടത്തിലേക്കു നീങ്ങുന്നു എന്നതിൻെറ അർത്ഥം മനുഷ്യരാശിയടക്കമുള്ള ജൈവികതയ്ക്ക് കോട്ടം വരുന്നു എന്നതാണ്. പ്രകൃതിഭാരത്തിന് അംബ യാണ്; അമ്മ. പ്രകൃതിയെ നശിപ്പിക്കുന്നു എന്നു പറഞ്ഞാൽ അമ്മയെ നശിപ്പിക്കുക എന്നതാണ് അർത്ഥം. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ പുലരാനാവില്ല. ദിനോസറുകളുടെ വംശനാശം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഏറ്റ് ഏതോ നാശമാണ്. ഇന്നത്തെ മനുഷ്യനോ? ഇന്നത്തെ മാനവനും പ്രകൃതിയെ സ്നേഹിക്കുന്നില്ല. പ്രകൃതിയോട് അടുക്കാതെ അകലാനുള്ള തത്ര പ്പാടിലാണവർ. കൃത്രിമ സുഖം അനുഭവിക്കുന്നതിലൂടെ ആയുസ്സ് കൂടുകയല്ല, കുറയുകയാണെന്ന് അവർ അറിയുന്നില്ല. ആധുനിക മനുഷ്യൻ അനുഭവിക്കുന്ന എല്ലാ മാരക രോഗങ്ങളും പ്രകൃതി യോടു കാട്ടിയ കൂരതയിൽ നിന്ന് അവന് ലഭിച്ചതാണ്,കാട് കരിയുമ്പോൾ, കാട്ടുമൃഗങ്ങൾ നാടുനീങ്ങുമ്പോൾ, ചോലകൾ വറ്റിക്കുമ്പോൾ, ചോലയിലെ മണലൂറ്റി കോൺക്രീറ്റ് സൗധങ്ങൾ പണിയുമ്പോൾ താമസിക്കാതെ ഒരു തുള്ളി ദാഹജലത്തിനു വേണ്ടി പരക്കം പായേണ്ടിവരുമെന്ന് ഹേ! മനുഷ്യാ നീ അറിയുന്നുണ്ടോ? പ്രകൃതിയിലെ പ്രതിഭാസങ്ങളെ അവഗണിച്ചു തള്ളിയ പരിസ്ഥിതിയ്ക്ക് പ്രതിരോധം തീർത്ത തലമുറ സത്യമറിഞ്ഞു തുടങ്ങി എന്നത് ആശ്വാസകരമാണ്. " എൻെറ മരം” പദ്ധതിയെല്ലാം ഈ തിരിച്ചറിവിൻെറ വെളിച്ചത്തിൽ വേണം നാം വിലയിരുത്താൻ. മനുഷ്യൻ അവൻെറ സുഖത്തിനും ആഹ്ളാദത്തിനും വേണ്ടി ഉപയോഗിക്കുന്ന എല്ലാ കൃത്രിമ വസ്തുക്കളും പരിസ്ഥിതിക്കാണ് കോട്ടം നൽകിയത് . വെള്ളത്തിലും,കരയിലും, അന്തരീക്ഷത്തിലും മത്സരിക്കുന്ന വാഹനങ്ങളും അവ പുറത്തു വിടുന്ന വിസർജ്യത്തിലും കൃഷിയുടെ ഉത്പാദനം വർദ്ധിക്കുവാൻ നാം ഉപയോഗിക്കുന്ന കൃത്രിമ വളങ്ങളും, ഡി.ഡി.റ്റി. തുടങ്ങിയ കീടനാശിനികളും, കൊണ്ടു നടക്കാനും ഉപയോഗിക്കാനും ഭദ്രമായ പ്ലാസ്റ്റിക് എന്ന ദ്രവിക്കാത്ത വസ്തു, അമിതമായ ശബ്ദം തുടങ്ങിയ പരിസ്ഥിതിക്ക് ഹാനി വരുത്തുന്ന എന്തെല്ലാം വഴികളാണ് ഈ നൂറ്റാണ്ടിൽ മനുഷ്യൻ തുറന്നിട്ടത്. മനുഷ്യൻെറ നിത്യ സുഹൃത്തായ ഡി.ഡി.റ്റി. അമ്മയുടെ മുലപ്പാലിൽ വരെ എത്തുച്ചേരുമെന്ന കണ്ടെത്തൽ ആധുനിക ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. ലോകത്ത് പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ ദിനോസറുകളുടെ നാടുനീങ്ങിയതുപോലെ ചില കൊല്ലങ്ങൾക്കു ശേഷം മനുഷ്യരാശിയും ഭൂമണ്ഡലത്തിൽ നിന്ന് തുടച്ചു നീക്കപ്പെടും; സംശയമില്ല, കാലാവസ്ഥയെ സംരക്ഷിക്കുകയാണ് പരിസ്ഥിതിയെ രക്ഷിക്കാനുള്ള ഒരു മാർഗം. ഓസോൺ പാളിയെ സംരക്ഷിക്കുക, വ്യാവസായികമായി പുരോഗമിച്ച് രാഷ്ട്രങ്ങളുടെ സഹായത്തോടെ ഹരിത ഗൃഹഭാവവും ഓസോൺ പാളിയിൽ വിള്ളലുണ്ടാക്കുന്ന വാതകങ്ങളുടെ പുറന്തള്ളലും കുറയ്ക്കുക. കടലിൽ സംജാതമായിരിക്കുന്ന മലിനീകരണം തടയുക,അമിതമായ മത്സ്യബന്ധനം കുറയ്ക്കുക, കടലിലെ എണ്ണ തൂവൽ അവസാനിപ്പിക്കുക, പ്ലാസ്റ്റിക് അടക്കമുള്ള ചണ്ടികൾ നിക്ഷേപിക്കുന്നത് അവസാനിപ്പിക്കുക,റഫ്രിജറേറ്റർ,എയർകണ്ടീഷണർ എന്നിവയിൽ നിന്ന് പുറത്തു വരുന്ന വാതകങ്ങൾ ഓസോൺ പാളികൾക്കു നൽകുന്ന വിള്ളൽ കുറയ്ക്കാൻ ഇത്തരം സുഖഭോഗ വസ്തുക്കളുടെ ഉപയോഗം ലഘൂകരിക്കുക,മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, എല്ലാ ജീവജാലങ്ങൾക്കും ഒരു പോലെ പെരുമാറാനുള്ളതാണ് ഈ ലോകമെന്നതിനാൽ ജീവികൾക്കൊന്നും വംശനാശം വരാൻ പാടില്ലെന്ന സത്യം അറിയുക. ജി.എം. വിളകൾ എന്നിവ പാലിച്ചാൽ ഒരു പരിധിവരെ ഭൂമിയെ രക്ഷിക്കാൻ നമുക്കു കഴിയും. വരും തലമുറ ശപിക്കാതിരിക്കാൻ നാം കരുതിയിരിക്കുക.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം