"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
09:40, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനം
ഓടക്കുഴൽ നാദം പോലുള്ള കിളികളുടെ ശബ്ദമാണ് നിളയെ ഉണർത്തിയത്.അവൾ കണ്ണു തിരുമ്മി പുറത്തെ ജനാല യിലേക്ക് നോക്കിയപ്പോൾ മുതൽ മുത്തശ്ശിയും മുത്തശ്ശനും എന്തോ ഒരു വലിയ കാര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. മുത്തശ്ശൻ കയ്യിൽ ഒരു പത്രവും ഉണ്ടായിരുന്നു. അപ്പോൾ തന്നെ അമ്മ വരുകയും മുത്തശ്ശനും മുത്തശ്ശിക്കും ചായ കൊടുക്കുകയും ചെയ്തു. ആ സമയം അമ്മയും അവരോടൊപ്പം എന്തോ അതിശയത്തോടെ സംസാരിച്ചുതുടങ്ങി. ആ സമയം അവൾക്ക് മനസ്സിലായി നമ്മുടെ ലോകം വല്ലാത്ത ഒരു അവസ്ഥയിൽ കൂടിയാണ് കടന്നുപോകുന്നതെന്ന്. ഓരോ ദിവസവും പത്രത്തിൽ വരുന്ന കാഴ്ച കണ്ടാൽ ആരും ഞെട്ടുക തന്നെ ചെയ്യും. അത് കുഞ്ഞു മനസ്സിന് ഉടമയായ നിളയ്ക്ക് നന്നായിട്ട് അറിയാമായിരുന്നു എന്നാൽ ഓരോ ദിവസം കഴിയുമ്പോഴും ഈ വാർത്തയെ അവർ അതിതീവ്രമായാണ് സംസാരിക്കുന്നത്. ഒരു ദിവസം പോലും അവധി കിട്ടാത്ത ബാങ്ക് മാനേജർ ആയ എൻറെ അച്ഛൻ ഇപ്പോൾ ജോലിക്ക് പോകുന്നില്ല. എല്ലാ ദിവസവും വൈകുന്നേരം മൂന്നുമണിക്ക് വീടിന് സമീപത്തുള്ള കടത്തിണ്ണയിൽ പോയിരിക്കുന്ന മുത്തശ്ശൻ ഇപ്പോൾ ഏതുനേരവും വീട്ടിനുള്ളിൽ തന്നെയാണ്. അയൽപക്കത്തെ വീട്ടിലെ മറ്റ് മാമി മാരുമായി കുശലം പറയുന്ന തൻറെ മുത്തശ്ശിയും അമ്മയും ഇപ്പോൾ സംസാരിക്കുന്നത് പോലും അവൾ കാണാറില്ല. ടിവിയിലെ വാർത്താ ചാനലുകൾ ഒന്നും കാണാൻ കൂട്ടാക്കാത്ത അവളുടെ മാമന് ഇപ്പോൾ ഏതുനേരവും tv വാർത്തകളുടെ മുൻപിലാണ് . അത് മാത്രമല്ല എന്നും രാത്രി 7 മണിക്ക് വരുന്ന മാമന് ഇപ്പോൾ പുറത്തു പോലും പോകേണ്ടതില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ താൻ പറയുന്ന എല്ലാ കളികളും മാമൻ കളിക്കുന്നതും അവൾ ശ്രദ്ധിച്ചു. സംഭവത്തെക്കുറിച്ചുള്ള ആവിഷ്കാരം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി ഇവർ എല്ലാവരും പറയുന്ന ആ സംഭവം അത്ര നിസാരക്കാരനല്ല. ഇവർ എല്ലാവരും എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് അറിയുവാൻ വേണ്ടി അവൾ ഉടനെ ഓടിച്ചെന്ന് അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അവളുടെ അമ്മയോട് ചോദിച്ചു .അമ്മ അവളുടെ അതിവിശദീകരണത്തോടെ വൈറസിനെ കുറിച്ച് സംസാരിച്ചു. ഈ വൈറസ് ഉണ്ടായത് മൂലം നഷ്ടപ്പെട്ട ജീവനുകൾ എത്രമാത്രമാണെന്ന് പറഞ്ഞുകൊടുത്തു . അതിസൂക്ഷ്മമായി ആണ് അവളുടെ അമ്മ പറഞ്ഞ ഓരോ വാക്കുകളും അവൾ കേട്ടത്. ഉടനെ അവൾ അതിശയത്തോടെ അമ്മയോട് ചോദിച്ചു "നമ്മൾ ഇനി എന്തു ചെയ്യും ??ഈ കൊറോണ അത്ര നിസാരക്കാരനല്ല അല്ലെ അമ്മേ ??". അമ്മ നിളയെ അടുത്ത് ഇരുത്തിയിട്ട് പറഞ്ഞു "നമ്മൾ ഈ സാഹചര്യത്തിൽ ഭയക്കാതെ ജാഗ്രത വേണം കാട്ടാൻ. നമ്മൾ ഓരോരുത്തരും നമ്മളെ സംരക്ഷിക്കണം നമ്മൾ നമ്മളെ പറഞ്ഞു തന്നെ മനസ്സിലാക്കണം".നമ്മൾ കൊറോണ വൈറസിനെ മാറ്റി നിർത്തുവാൻ വേണ്ടി എന്തൊക്കെ ചെയ്യണം എന്ന ചോദ്യത്തിന് മുൻപിൽ അമ്മ അതിശയിച്ചു പോയി. ഒരു അഞ്ച് വയസ്സ് മാത്രം പ്രായമുള്ള തൻറെ മകൾക്ക് കൊറോണ എന്ന ദുരന്തത്തെ പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു എന്ന് ഓർത്ത് അത് അമ്മ സന്തോഷിച്ചു . അമ്മ തൻറെ മകളോട് ചെറുപുഞ്ചിരിയോടെ പറഞ്ഞു "നമ്മൾ നമ്മുടെ കൈകൾ കൂടെ കൂടെ നന്നായി സോപ്പ് ഉപയോഗിച്ച് തന്നെ നമ്മൾ ഉപയോഗിക്കാതെ ഇതൊക്കെ ശ്രദ്ധിച്ചാൽ ഇല്ലാതാക്കാം." ഇത് കേട്ടതും നിള ഓടിച്ചെന്ന് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകി. എന്നിട്ട് മറ്റുള്ളവരോടും കൂടി പറഞ്ഞു സോപ്പ് ഉപയോഗിച്ചു കൈകഴുകാൻ പറഞ്ഞു. ഇത് നിളയുടെ വെറും പറച്ചിലുകൾ മാത്രമല്ല നിളയുടെ ഓർഡറുകൾ ആണ് .ഒരു കുട്ടി പോലീസിന് ഓർഡറുകൾ . ഇത് അനുസരിച്ചില്ല എങ്കിൽ അവളുടെ വക ശിക്ഷയും ഉണ്ട് അതുകൊണ്ടുതന്നെ ആ വീട്ടിൽ ഉള്ളവർ എല്ലാവരും ആ നിർദേശങ്ങൾ അനുസരിച്ചു .പിന്നെ മാമൻറെ സഹായത്തോടെ ഫേസ്ബുക്കിൽ ഒരു വീഡിയോയും ചെയ്തു. കൊറോണ മാറ്റി നിർത്തേണ്ടത് ആവശ്യകതയെ കുറിച്ച് ഒരു ഒന്നാന്തരം വീഡിയോ ആയിരുന്നു അത്. വീഡിയോയിൽ അവൾ എല്ലാ ആരോഗ്യ പ്രവർത്തകർക്കും മന്ത്രിമാർക്കും പോലീസുകാർക്കും ഇതിനായി സഹകരിച്ചവർക്കും വേണ്ടി ഒരു ബിഗ് സല്യൂട്ട് നൽകി ആദരിച്ചു .അത് മാത്രമല്ല കൊറോണ മാത്രമല്ല ഇവിടത്തെ ജനങ്ങളും അത്ര നിസാരക്കാരനല്ല. നമ്മൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ കൊറോണയെ അതിജീവിച്ചു മുന്നേറും എന്ന് പറഞ്ഞുകൊണ്ട് അവളുടെ ആ വീഡിയോ അവസാനിപ്പിച്ചു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം