"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

16:01, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുകൾക്കു സ്ഥാനമില്ല,ഈ കൊറോണ കാലം വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതു തന്നെ.ജീവിത രീതിയിൽ അല്പമൊന്നു ശ്രദ്ധിച്ചാൽ മതി രോഗാണുക്കളെ തടയാം.മറ്റെന്തിനേക്കാളും വലുത്‌ ആരോഗ്യമാണെന്നു കാലം വീണ്ടും തെളിയിക്കുകയാണ്.മറ്റൊരു പ്രധാന കാര്യം പുതിയ കാലത്തെ ജീവിത ശൈലിയിൽ ഒപ്പം കൂടിയ ഒന്നാണ് മാനസിക സമ്മർദ്ദം.ഇത് മനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഒരു പോലെ തകർക്കും.ഉറക്കം വളരെപ്രധാനപ്പെട്ടതാണ്.ആരോഗ്യമുള്ള മനുഷ്യൻ ഒരുദിവസം 8 മണിക്കൂറെങ്കിലും ഉറങ്ങിയേപറ്റു.കൃത്യ സമയത്ത് ഉറങ്ങി നേരത്തേ ഉണർന്നു വ്യായാമം ചെയ്യുക.വൈകിയുള്ള ഉറക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.വ്യക്തി ശുചിത്വം പാലിക്കുക,കൈകൾ ഇടക്കിടെ സോപ്പ് ഇട്ട് കഴുകുന്നത് ശീലമാക്കുക.ഇതു കൊറോണ കാലത്ത് മാത്രമല്ല,തുടർന്നും ശീലമാക്കുക.ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തണം.ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതാണ്.പച്ചക്കറികൾ കൂടുതൽ കഴിക്കുക എന്നതിന് അർത്ഥം മാംസം പൂർണമായും ഒഴിവാക്കുക എന്നല്ല,സ്വന്തം ശരീരത്തിന്റെ സ്വഭാവം അനുസരിച്ചുള്ള ഡയറ്റ്കൾ തിരഞ്ഞെടുത്തു പഴങ്ങളും പച്ചക്കറികളും മീനും ഇറച്ചിയും ആവശ്യം പോലെ കഴിക്കുക.

സരിഗ.എസ്
ഒന്നാം വർഷ എൽ .എസ് .എം ജി .വി .എച്ച് .എസ് .എസ് ,വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം