"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
കാലത്തിന്റെ കുത്തൊഴുക്കിൽ ആടിയുലയുന്ന ജീവിത ശൈലികളിൽ നാം പലപ്പോഴും നെട്ടോട്ടം ഓടുമ്പോൾ മുറുകെ പിടിക്കേണ്ട ആപ്തവാക്യമാണ് ശുചിത്വം കേരളം എന്നത്. പ്രകൃതിയോട് മത്സരിക്കുമ്പോൾ അതിലൂടെ വരുന്ന പ്രത്യാഘാതങ്ങളും നാം സഹിക്കേണ്ടിവരും.നാം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിലൂടെ നമ്മുടെ ദേശവും ശുചിയാവുകയാണ്.അത്തരത്തിൽ രോഗത്തെ ചെറുത്തു നിറുത്തുവാനും മാലിന്യം നിർമാർജനം ചെയ്യാവാനും നമുക്ക് കഴിയും. ചെറിയ വീഴ്ചകളിലൂടെയാണ് വലിയ വിപത്തുകളെ നാം അഭിമുഖീകരിക്കേണ്ടതായി വരുന്നത്.പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒരു പരിധിവരെ ഉന്മൂലനം ചെയ്തുവെന്നത് പ്രശംസനീയമായ വസ്തുതയാണ്. അതിനു നമ്മുടെ ഭരണാധികാരികളെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. "മരം ഒരു വരം "എന്ന വസ്തുത ഈ നിമിഷം ഓർത്തുപോകുന്നു. ഒരു മരം മുറിക്കുന്നവൻ രണ്ടു മരം നടണമെന്നആപ്‌ത വാക്യം .ഇന്നിന്റെ മക്കൾ വിസ്മരിക്കപ്പെടുകയാണ്.വരും തലമുറകൾക്കായി നമുക്ക് മരങ്ങൾ നട്ടുപിടിപ്പിക്കുകയും പ്ലാസ്റ്റിക് പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുകയും ചെയ്യാം. നാം ശ്വസിക്കുന്ന ജീവവായു സസ്യങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത് എന്ന് പലപ്പോഴും നാം മറന്നുപോകുന്നു .ശുദ്ധവായു ശ്വസിക്കുമ്പോൾ ഒരു പരിധിവരെ രോഗത്തെ ചെറുത്ത് നിറുക്കുവാൻ സാധിക്കും.ഓസോൺ പാളികൾക്ക് വിള്ളൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയെ സ്നേഹിക്കുവാൻ നാം മറന്നു പോകുന്നു. എന്തിനോ വേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യൻ അവനറിയുന്നില്ല വരാനിരിക്കുന്ന വലിയ വിപത്തുകളെ കുറിച്ച്. ഇ ന്ന് പലതരത്തിലുള്ള രോഗങ്ങൾ മനുഷ്യരെ കീഴടക്കുമ്പോൾ മരണത്തിനു മുമ്പിൽ വിറങ്ങലിച്ച നിസ്സഹായരായി നിൽക്കുവാൻ മാത്രമേ നമുക്ക് കഴിയുന്നുള്ളൂ. അതിന് ഉത്തമ ഉദാഹരണമാണ് ഇന്ന് ലോകത്തെ കീഴടക്കി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് . ജനലക്ഷങ്ങൾ മരണത്തെ മുഖാമുഖം ദർശിക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കുകയാണ് മനുഷ്യമക്കൾ. പാവപ്പെട്ടവൻ പണക്കാരനോ എന്നില്ലാതെ ഒരുപോലെ മരണത്തിന് കീഴടങ്ങുകയാണ്. പ്രകൃതിക്കുണ്ടാകുന്ന ഭാവ വ്യത്യാസങ്ങൾ ആയ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും എല്ലാം ഒരുതരത്തിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ അടയാളങ്ങളാണ്. മാലിന്യം നിർമാർജനം ചെയ്യുമ്പോൾ ഏറെക്കുറെ രോഗങ്ങൾ പമ്പ കടക്കും. അങ്ങനെ നമ്മുടെ നാട് ശുചിത്വ കേരളമായി മാറും. സത്പ്രവർത്തികൾ നമ്മെ നന്മയിലേക്ക് നയിക്കും എന്നത് പോലെ ശുചിത്വം നമ്മെ ആരോഗ്യ പാതയിലേക്ക് നയിക്കും .നാമൊരു മനസ്സോടുകൂടി കൊറോണയെ ചെറുത്തു നിർത്തുന്നത് പോലെ ശുചിത്വ കേരളത്തെ സ്വപ്‌നം കാണാം. അത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .ശുചിത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സുകൾ നമ്മുടെ ഇടയിൽ വിജയപ്രദമാകുന്നു ഇതിനെയെല്ലാം നന്ദിയോടെ ഓർക്കുന്നു .നാളെയുടെ വാഗ്ദാനങ്ങൾ ആയി നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന മുത്തുകളായി ആയ നമ്മുടെ നാടിനെ കാത്തു പാലിച്ചുകൊണ്ട് നമുക്ക് മുന്നേറാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം