"ജോൺ എഫ് കെന്നഡി എം.വി.എച്ച്.എസ്.എസ്. കട്ടച്ചിറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== <sub>'''<big>ക്യാപ്റ്റൻസ് മാത്‍സ് ക്ലബ്</big>'''</sub> == നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

22:27, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ക്യാപ്റ്റൻസ് മാത്‍സ് ക്ലബ്

നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന Captain's Maths Club ൽ UP, HS വിഭാഗങ്ങളിലായി 25 അംഗങ്ങളാണ് ഉണ്ടത്. കുട്ടികളിൽഗണിതത്തോടുള്ള പേടി മാറ്റി താല്പര്യവും ഇഷ്ടവും ജനിപ്പിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. നിലവിൽ ക്ലബ് പ്രവർത്തനങ്ങളെ , കോവിഡ് നേരിയ തോതിലെങ്കിലും ബാധിച്ചിട്ടുണ്ടെങ്കിലും Online പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു. 'രാമാനുജൻ ദിനം' പോലെയുള്ള ദിനാചരണങ്ങൾ വ്യത്യസ്ത പരിപാടികളോട ഗംഭീരമായി നടത്താൻ കഴിഞ്ഞു. ജ്യോമട്രിക് ചാർട്ട്, നമ്പർ ചാർട്ട് ഈയിനങ്ങളിലായി UP, HS വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടത്തി.

       'ശാസ്ത്ര രംഗം' പരിപാടിയുടെ ഭാഗമായി നടത്തിയ 'ഗണിതാശയാവതരണം 'മത്സരത്തിൽ ക്ലബ്ബംഗമായ 'ഫാത്തിമ അബ്ദുൾ സലാം ' കായംകുളം ഉപജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് അഭിമാനാർഹമായ നേട്ടമാണ്. ഗണിത ശാസ്ത്ര പരിഷത്ത് നടത്തുന്ന MTSE exam ന് ക്ലബിന്റെ ആഭിമുഖ്യത്തിൽ Schoolകുട്ടികളെ register ചെയ്യിച്ചിട്ടുണ്ട്. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.