"സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 110: | വരി 110: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
'''<big>1. ലിഡ ജേക്കബ് (ഐ.എ.എസ്) - മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍<br /> | '''<big>1. ലിഡ ജേക്കബ് (ഐ.എ.എസ്) - മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍<br /> | ||
2. ''' | 2. '''അശ്വതി.എസ് (ഐ.എ.എസ്)''' <br /> | ||
3. ''' | 3. '''ഷാമിന്‍ സെമ്പാസ്റ്റ്യന്‍ - ഡെപ്യൂട്ടി കലക്ടര്‍</br/>''' | ||
==വഴികാട്ടി== | ==വഴികാട്ടി== |
19:28, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ് | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-12-2016 | Sjaighsswiki |
==
ചരിത്രം
അപ്പസ്തോലിക് കാര്‍മ്മല്‍ സന്ന്യാസ സഭാംഗമായ മദര്‍ വെറോനിക്ക 1862-ല്‍ കോഴിക്കോട് കടല്‍ത്തീരത്തിനടുത്ത് സ്ഥാപിച്ചതാണ് പ്രശസ്തമായ സെന്റ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യന്‍ ഗേള്‍സ് ഹൈ-സ്കൂള്‍.മലബാര്‍ പ്രദേശത്തെ പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയം ആദ്യകാലത്ത് 'യൂറോപ്യന്‍ സ്കൂള്‍ 'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.150-വര്‍ഷത്തോളം പഴക്കമുള്ള ആംഗലേയഭാഷ അധ്യയന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഈ വിദ്യാലയത്തിന് കോഴിക്കോടിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്.1984-വരെ ഐ.സി.എസ്.ഇ.സ്കീമില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരുന്ന സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്ക്കൂള്‍ 1985-ല്‍ ,കേരള സര്‍ക്കാറിന്റെ അംഗീകൃത വിദ്യാഭ്യാസ ചട്ടക്കൂടില്‍ വരികയും ആദ്യ എസ്.എസ്.എല്‍ .സി പരീക്ഷയെഴുതി നൂറു ശതമാനം വിജയം നേടുകയും ചെയ്തു.
1500-ഓളം വിദ്യാര്‍ത്ഥിനികളും എണ്‍പതോളം അധ്യാപകരുമുള്ള ഈ വിദ്യാലയം 2000-ല്‍ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു.എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കാറുണ്ട്. കലാകായികരംഗത്തും,ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുള്ള ഈ വിദ്യാലയം കോഴിക്കോടിന്റെ അഭിമാന സ്തംഭമാണ്.
ഭൗതികസൗകര്യങ്ങള്‍
സ്കൂള്‍ ഗ്രൗണ്ട്:വിശാലമായ സ്കൂള്‍ ഗ്രൗണ്ട് വിദ്യാര്‍ത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.ഗ്രൗണ്ടിലുള്ള ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് അതിനു വലിയ ഉദാഹരമാണ്.
ചാപ്പില്‍:വിദ്യാര്‍ത്ഥികളുടെ പഠന ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വലിയ സ്ഥാനമുണ്ട്.സ്കൂളിലെ ചാപ്പിള്‍ വിദ്യാര്‍ത്ഥികളുടെ ആത്മീയവളര്‍ച്ചയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്.
സ്കൂള്‍ ലൈബ്രറി:പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലര്‍ത്താന്‍ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. ഏഴായിരക്കണക്കിന് അപൂര്‍വ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികള്‍ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.
ഓഡിറ്റോറിയം:വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്.ആധുനിക സജ്ജീകരണങ്ങളാല്‍ വളരെ പ്രത്യേകതയുള്ളതാണിത്.
സ്മാര്‍ട് ക്ലാസ് റൂം:ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ക്ലാസ് റൂം വിദ്യാര്‍ത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതല്‍ രസകരവും ആഴമേറിയതും(ചിത്രങ്ങള്‍,വീഡിയോകള്‍ എന്നിവയിലൂടെ ) ആക്കിത്തീര്‍ക്കുന്നു.പ്രോജെക്ടറുടെ സഹായം വിദ്യാര്‍ത്ഥികള്‍ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.
നൂണ്‍ മീല്‍ -അടുക്കള,കുടിവെള്ള സൗകര്യം:കുട്ടികളുടെ ആരോഗ്യവളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂണ്‍ മീല്‍.പച്ചക്കറി,പാല്‍ മാസത്തില്‍ മൂന്നു നാലു തവണ കോഴിയിറച്ചി തുടങ്ങിയ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണവും കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.
സയന്‍സ് ലാബ്:ശാസ്ത്ര കൗതുകം ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന സയന്‍സ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകര്‍ഷണം.വിവിധ ശാസ്ത്രജ്ഞന്‍മാരെയും അവരുടെ സംഭാവനകളെയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഊര്‍ജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുമുണ്ട്.
കമ്പ്യൂട്ടര്‍ ലാബ്:വലിയ എഴുത്ത്വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താന്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബ് സ്കളിലുണ്ട്.കമ്പ്യൂട്ടറിന്റെയും മറ്റു ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളുടെ പ്രദര്‍ശനവും ലാബിന്റെ മാറ്റ് കൂട്ടുന്നു.
ബയോ വെയിസ്റ്റ് മാനേജ്മെന്റ്:ജൈവ മാലിന്യ സംസ്കരണത്തിലൂടെ ഊര്‍ജോല്‍പാദനം ലക്ഷ്യമാക്കികൊണ്ട് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ്,വെര്‍മി കമ്പോസ്റ്റ്,പൈപ്പ് കമ്പോസ്റ്റ് എന്നിവ കുട്ടികളുടെ പരിസ്ഥിതി ബോധം ഉണര്‍ത്തുന്നതാണ്.ചെടികള്‍ക്ക് വളമായും മറ്റും ഇത് ഉപയോഗിക്കുന്നു.
സോളാര്‍ പവര്‍ പ്രോജക്ട്:ഊര്‍ജോല്‍പ്പാദനത്തിന്റെ പാതയില്‍ ഈ വിദ്യാലയം വച്ച വലിയ ചുവടുവയ്പാണിത്.ഇന്ത്യയുടെ "മിസൈല്‍ മാന്‍" എന്നറിയപ്പെടുന്ന അബ്ദുല്‍കലാമാണ് ഇത് ഉദ്ഘാടനം ചെയ്തത്.
സ്കൂള്‍ ബസ്സ്:സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂള്‍ ബസ് അകലെ നിന്നു വരുന്ന കുട്ടികള്‍ക്ക് വലിയൊരു ആശ്വാസമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്‍ഡ് ട്രൂപ്പ്
- ക്ലാസ് മാഗസിന്‍
- ചെസ്സ്
- കരാട്ട
- തൈക്കോന്‍ഡോ
- ശാസ്ത്രീയ നൃത്തം
- ജൂനിയര്‍ റെഡ് ക്രോസ്
- സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
- ക്ലബുകള്‍
1. വിദ്യാരംഗം കലാസാഹിത്യവേദി 2. ശാസ്ത്ര ക്ലബ് 3. ഗണിത ക്ലബ് 4. ഐ.ടി.ക്ലബ് 5. സാമൂഹിക ശാസ്ത്ര ക്ലബ് 6. ''ഇംഗ്ലീഷ് ക്ലബ് 7. ഹിന്ദി ക്ലബ് 8. എക്കോ ക്ലബ് 9. എനര്‍ജി ക്ലബ് 10. ഹെല്‍ത്ത്ക്ലബ്
മാനേജ്മെന്റ്
സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അപ്പസ്തോലിക് കാര്‍മ്മല്‍ സന്ന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്ഥപിതമായ വിദ്യാലയമാണ്.പെണ്‍കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് അപ്പസ്തോലിക് കാര്‍മ്മല്‍ സഭ ഈ വിദ്യാലയം സ്ഥാപിച്ചത്. 1868ല്‍ ജൂലായ് 16ന് ബയോണ്‍,ഫ്രാന്‍സിലാണ് ഈ സഭയ്ക്ക് ആരംഭം കുറിച്ചത്. ആംഗ്ലിക്കന്‍ സഭാംഗമായ ധന്യയായ മദര്‍ വെറോനിക്കയുടെ നേതൃത്വത്തിലാണ് സഭയുടെ ഇന്ത്യയിലുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.ഉത്ക്രഷ്ടമായ പ്രാര്‍ത്ഥനാചൈതന്യവും, ശ്രേഷ്ഠമായ ആത്മധൈര്യവും നിറഞ്ഞ അവരുടെ പ്രവര്‍ത്തനഫലമായി പാക്കിസ്ഥാന്‍, കുവൈറ്റ്, ശ്രീലങ്ക,ബഹറിന്‍, ആഫ്രിക്ക, റോം, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ സഭ സ്ഥാപിക്കപ്പെട്ടു.
ആറ് പ്രോവിന്‍സുകളായി നൂറ്റിയെഴുപത്തിയഞ്ച് സഭാസമൂഹങ്ങളും അതില്‍ മൂവായിരത്തോളം സിസ്റ്റേഴ്സുമുണ്ട്. അപ്പോസ്തോലിക് കാര്‍മ്മല്‍ സഭയുടെ നേതൃത്വത്തില്‍ അധ്യാപനത്തിനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായി 181 സ്കൂളുകള്‍, നാലു ഡിഗ്രി കോളേജ്, 3 ബി.എഡ് കോളേജ്, 7 ഡി.എഡ് കോളേജ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. സഭയുടെ ഈ സ്ഥാപനങ്ങളില്‍ ഏകദേശം നാലുലക്ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ അധ്യായനം നടത്തുന്നുണ്ട്. ക്രിസ്തുവില്‍ നിന്ന് ആത്മീയചൈതന്യം ഉള്‍ക്കൊണ്ടു കൊണ്ടും മദര്‍വെറോനിക്കയുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനുമായി സ്ഥാപിതമായ ഓരോ സ്ഥാപനങ്ങളും വ്യക്തികളിലെ ഉന്നതമൂല്യങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ട് അവിശ്രാന്തം മുന്നോട്ട് പോകുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1. Mother Eanswide 2. Mother Eugenie 3. Sr.Josefina A.C 4. Sr.Antony (Sr.Therese Marie) A.C 5. Sr.Gisella A.C (10/6/1971 - 30/6/1972) 6. Sr.Mirabelle Rego A.C (1/7/1972 - 4/6/1973) 7. Sr.Renne A.C (5/6/1973 - 1/6/1979) 8. Sr.Sheila Paul A.C (2/6/1979 - 4/7/1984) 9. Sr.Rosy Joseph A.C (5/7/1984 - 31/5/1996) 10. Sr.Cicily Skaria A.C (1/6/1996 - 5/5/1997) 11. Sr.Rosilina A.C ( 6/5/1997 -1/6/1998) 12. Sr.Sunila A.C (7/6/1998 - 31/5/2002) 13. Sr.Jovita A.C (1/8/2002 - 31/3/2011) 14. Sr.M.Rosarita A.C (1/4/2011 - 31/3/2014)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. ലിഡ ജേക്കബ് (ഐ.എ.എസ്) - മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍
2. അശ്വതി.എസ് (ഐ.എ.എസ്)
3. ഷാമിന്‍ സെമ്പാസ്റ്റ്യന്‍ - ഡെപ്യൂട്ടി കലക്ടര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.1513.2" lon="75.4626.9" zoom="14" width="350" height="350" selector="no"> {{#multimaps: 11.1500.0, 754600.0 | width=800px | zoom=16 }} 11.25308, 75.77322, ST JOSEPHS AIGHSS ST JOSEPHS AIGHSS </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.