"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/നാടിൻറെ നന്മക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സെന്റ്. ജോവാക്കിംസ് യൂ. പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/നാടിൻറെ നന്മക്കായി എന്ന താൾ സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/നാടിൻറെ നന്മക്കായി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
16:16, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നാടിന്റെ നന്മയ്ക്കായ് കൈ കോർക്കാം
ഞാൻ എന്റെ പപ്പയുടെയും അമ്മയുടെയും ഒപ്പം ഒരു കോളനി സന്ദർശിക്കാനിടയായി. കുറെ ചെറിയ ചെറിയ വീടുകൾ അടുത്തടുത്ത് വച്ചിരിക്കുന്നു. അവിടെ കുറെ കുട്ടികളുമുണ്ടായിരുന്നു. പക്ഷേ, അവിടത്തെ ഒരു കാഴ്ച എന്നെ ഞെട്ടിപ്പിച്ചു. അവരുടെ വീടുകളുടെ പുറകിലൂടെ ഒരു വലിയ തോട് ഒഴുകുന്നു. കറുത്ത വെള്ളം, ദുർഗന്ധവുമുണ്ടായിരുന്നു . ചില പ്ലാസ്റ്റിക്ക് ബാഗുകൾ അവിടവിടെ ഒഴുകി നടക്കുന്നു. നഗരത്തിലൂടെ പോകുന്ന ചെറിയ തോടുകളിൽ ആളുകൾ വേയ്സ്റ്റുകൾ നിക്ഷേപിക്കുന്നതാണ് പിന്നീട് ഈ വലിയ തോടിലെത്തുന്നതെന്ന് എനിക്ക് മനസ്സിലായി . നമുക്ക് രോഗം വരാതിരിക്കാനായി നമ്മൾ നമ്മുടെ വീടുകളിൽ നിന്നു മാറ്റുന്ന വേയ്സ്റ്റുകൾ കാരണം മറ്റുള്ളവർക്ക് രോഗം വരരുത്. പാവപ്പെട്ട ആളുകളും മനുഷ്യരല്ലേ ? അവർക്ക് മാറിത്താമസിക്കാൻ മറ്റൊരിടവുമില്ല . അതുകൊണ്ട് മറ്റൊരാൾക്ക് ദോഷം വരുന്ന ഒരു കാര്യവും നമുക്ക് ചെയ്യാതിരിക്കാം . നമ്മളങ്ങനെ ചെയ്താൽ ഈ കൊച്ചിനഗരത്തിന്റെ സൗന്ദര്യം ഇനിയും വർദ്ധിപ്പിക്കാൻ നമുക്കാകും . പല വർണ്ണങ്ങളിലുള്ള മീനുകൾ ഓടി നടക്കുന്ന തെളിഞ്ഞ തോടുകളുള്ള നമ്മുടെ നഗരത്തെ ഒന്നു ഭാവനയിൽ കണ്ടുനോക്കു . നമ്മളോരോരുത്തരും വിചാരിച്ചാൽ ഈ സ്വപ്നം അതിവിദൂരത്തല്ല.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ