"ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:35, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതികൾ

 
പ്രകൃതിയുടെ പരീക്ഷണങ്ങൾ പലതരത്തിലും നമ്മൾ നേരിട്ടിട്ടുണ്ട്. അതിനെ എല്ലാം ശക്തമായി നിന്ന് എതിർത്തിട്ടുമുണ്ട്. ഇങ്ങനെയുള്ള പരീക്ഷണങ്ങൾ പ്രകൃതി നൽകുന്ന സമയങ്ങളിൽ മാത്രം മനുഷ്യർക്കിടയിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുകയില്ല. മതത്തിന്റെ പേരിലുള്ള, ജാതിയുടെ പേരിലുള്ള, വർഗത്തിന്റെ പേരിലുള്ള തമ്മിലടികൾ, കൊലപാതകങ്ങൾ അങ്ങിനെ അങ്ങിനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പക്ഷെ ഇങ്ങനെയുള്ള
പ്രശ്നങ്ങൾ ഒന്നും പ്രകൃതിയുടെ പരീക്ഷണങ്ങൾ നേരിട്ട് കൊണ്ടിരില്ലുന്ന സമയങ്ങളിൽ നമുക്ക് കാണാൻ കഴിയില്ല. ആ സമയങ്ങളിൽ എല്ലാവരും ഒന്നായിരിക്കും ജാതിയില്ല മതമില്ല അങ്ങിനെ ഒന്നും. ഒരു പക്ഷെ മനുഷ്യർ എപ്പോഴും ഒറ്റക്കെട്ടായി നിൽക്കണം എന്ന സന്ദേശം പ്രകൃതി നമ്മളോട് പറയാതെ പറയാൻ ശ്രമിക്കുകയാണെങ്കിലോ.അതല്ലെങ്കിൽ പ്രകൃതിയോട് നമ്മൾ ചെയ്‌തതിന് പ്രകൃതി നമ്മളോട് ചെറിയ പ്രതികാരം വീട്ടുകായണെന്നും നമ്മൾക്ക് പറയാം.
      
        ഇപ്പോൾ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന novel corona virus അതായാത് covid 19, ഒന്ന് സങ്കൽപ്പിച്ചു നോക്കു ഈ രോഗം ഇന്ന് നമുക്കിടയിൽ ഇല്ലെങ്കിൽ ലോകം എത്ര ശാന്തിയുടേയും സമാധാനത്തിന്റെയും വാഴയിലൂടെ ആയിരിക്കും കടന്ന് പോവുന്നത്.അതിന്റെ ഏറ്റവും നല്ല ഉദാഹരണം നമ്മുടെ കണ്മുന്നിൽ തന്നെ ഉണ്ട്. അതായത് ദിനപത്രങ്ങളിലാവട്ടെ, മാധ്യമങ്ങളിലാവട്ടെ ivayilellaam ഒരൊറ്റ വാർത്തയെ ഒള്ളു COVID 19.കുറച്ചു ദിവസം പിന്നിലോട്ട് ഒന്ന് ആലോചിച്ചു നോക്കു കൊലപാതകം, കവർച്ച, പീഡനം ഇങ്ങനെ എല്ലാം. പക്ഷെ ഇവയൊന്നും ഇപ്പോൾ ഇല്ല.

       ഇതു വരെ പ്രകൃതിയെ നോവിച്ചതിന് അവൻ മനുഷ്യനോട് ചെറിയ ചെറിയ പ്രതേശങ്ങളിൽ മാത്രമായിട്ടായിരുന്നു ഓരോ പരീക്ഷങ്ങൾ എറിഞ്ഞു തന്നിരുന്നത്. പക്ഷെ ഇപ്പോൾ ഇത് പ്രകൃതിയുടെ പുതിയ പദ്ധതിയാണ് ലോകം മുഴുവനും. ചെറിയ ചെറിയ പരീക്ഷണങ്ങളിലൂടെ മനുഷ്യർ ഒന്നും പഠിച്ചില്ല, അഥവാ പഠിച്ചതാണെങ്കിൽ മറന്നു പോവുകയും ചെയ്‌തു.
 
       ഇപ്പോഴുള്ള ഈ പ്രതിസന്ധിയെയും മനുഷ്യൻ അതിജീവിക തന്നെ ചെയ്യും. ഇപ്പോളുള്ള സ്നേഹവും ഐക്യവും സാഹിദര്യവും മനുഷ്യൻ ഇനിയും മറക്കുകയാണെങ്കിൽ..... പ്രകൃതി വരും അവന്റെ പുതിയ വികൃതികളുമായി

  1. stay home
  2. stay safe
  3. love nature

                  


ഷിബില കെ
10.സി ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം