"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 74: വരി 74:
* സിസ്റ്റര്‍. ബിയാട്രസ് നെറ്റൊ
* സിസ്റ്റര്‍. ബിയാട്രസ് നെറ്റൊ
* സിസ്റ്റര്‍. റോസിലി കുടകശ്ശേരി
* സിസ്റ്റര്‍. റോസിലി കുടകശ്ശേരി
* സിസ്റ്റര്‍. ഫിലോമിന പുത്തന്‍പുറക്കല്‍
* സിസ്റ്റര്‍. ഫിലോമിന പുത്തന്‍പുരക്കല്‍
* സിസ്റ്റര്‍. ആനി മൈക്കള്‍
* സിസ്റ്റര്‍. ആനി മൈക്കള്‍
* സിസ്റ്റര്‍. അന്നമ്മ വി ഡി
* സിസ്റ്റര്‍. അന്നമ്മ വി ഡി

14:40, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
വിലാസം
തിരുവനന്തപുരം.

തിരുവനന്തപുരം സൗത്ത് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം സൗത്ത്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം , ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
01-12-201643065




ചരിത്രം

                        അറിവിന്റെ കോട്ട മെനഞ്ഞു ആയിരങ്ങൾക്ക് ഉൾക്കാഴ്ച പകർന്നുകൊണ്ട് തീരദേശത്തിന്റെ അഭിമാനമായി തിളങ്ങുന്ന ഈ വിദ്യാലയം അറുപതിലേറെ  വർഷത്തെ പാരമ്പര്യം പേറുന്നു.  തിരുവനന്തപുരത്തെ കടലോര മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഒരു ഇടവക കേന്ദ്രീകരിച്ചുകൊണ്ട്  സാമൂഹ്യ ശുശ്രൂഷ ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ട കനോഷ്യൻ സന്യാസ സമൂഹത്തിനു തിരുവനന്തപുരം ലത്തീൻ രൂപത ചൂണ്ടിക്കാട്ടിയ സ്ഥലമായിരുന്നു പൂന്തുറ. 1942 ഓഗസ്റ്റ് മാസം മുതൽ ഈ പ്രദേശത്തു സേവനം തുടങ്ങിയ കനോഷ്യൻ സന്യാസിനികൾ സാമ്പത്തികമായും സാംസ്കാരികമായുംവിദ്യാഭ്യാസപരമായും  ഏറ്റം ശോചനീയമാം വിധം പിന്നോക്കം നിൽക്കുന്ന  ഒരു സമൂഹത്തെയാണ് സ്വീകരിച്ചത്. അക്ഷര ജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം നിർമ്മിക്കേണ്ടത് ആവശ്യമായി കണ്ടു. 1944 മുതൽ തന്നെ ഒരു ചെറിയ ഷെഡിൽ കുട്ടികളെ ഇരുത്തി സന്യാസിനിമാർ പ്രാഥമിക വിദ്യാഭ്യാസം നൽകിത്തുടങ്ങി. പൂന്തുറയുടെ ആത്മീയവും സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും തങ്ങളുടെ സേവനം കാഴ്ച്ച വയ്ക്കാന്‍ കനോഷ്യൻ സന്യാസിനികള്‍ക്ക് സാധിച്ചു.  
                ക്രമേണയുള്ള വളർച്ചയുടെഫലമായി  1952-ഇൽ സെന്റ് ഫിലോമിനാസ്  എൽ പി സ്കൂൾ സ്ഥാപിതമായി. സിസ്റ്റർ പി ജെ അന്നാമ്മ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപിക. മത്സ്യത്തൊഴിലാളിയായ ബ്രിജിത്താപിള്ളയുടെ മകൾ അഞ്ചു വയസുകാരി സലെത്തു മേരി ആയ്യിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 46 കുട്ടികളുമായി ഒന്നാംക്ലാസ്സുകാർക്കായി ആരംഭിച്ച സ്കൂളിൽ ഓരോവർഷവും ഓരോ ക്ലാസ്സു കൂടെ ആരംഭിച്ചു പോരുകയായിരുന്നു. 1962 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. 
                       പ്രൈമറി പഠനം കഴിഞ്ഞു തുടർവിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗവും അതോടെ പഠനം നിർത്തിയിരുന്നു. ഇത് വലിയ  സമൂഹത്തിന്റെ ഉന്നമനത്തിനു തടസ്സമായ പ്രധാന കാരണമായി കണ്ടെത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായി സന്യാസിനി സമൂഹം ശ്രമിച്ചതിന്റെ ഫലമായി  1966 -ൽ ഈ സ്ഥാപനം ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 
                ഒരു പെൺകുട്ടിക്ക് ലഭിക്കുന്ന ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെ ഒരു കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും വളർച്ചയ്ക്ക് എന്ന ലക്‌ഷ്യം മുന്നിൽക്കണ്ട കാനോസയിലെ വിശുദ്ധ മാഗ്ദലിന്റെ സന്ദേശം ലോകം മുഴുവൻ പകർന്നുകൊണ്ട് ഈ വിദ്യാലയം ഈ നാടിന്റെയും തീരദേശത്തിന്റെയും അഭിമാനമായി നിലകൊള്ളുന്നു

ഭൗതികസൗകര്യങ്ങള്‍

               മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 43  ക്ലാസ് മുറികളും കൂടാതെ ഒരു സ്മാര്‍ട്ട് ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും യു പി യ്ക്കും എല്‍ പി യ്ക്കും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  ലാബുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* സ്കൗട്ട് & ഗൈഡ്സ്.

  • റെ‌‍ഡ് ക്രോസ്
  • എസ്.പി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • സിസ്റ്റര്‍. ഫിലോമിന ജേക്കബ്
  • സിസ്റ്റര്‍. എലീശ മാത്യു
  • സിസ്റ്റര്‍. ബിയാട്രസ് നെറ്റൊ
  • സിസ്റ്റര്‍. റോസിലി കുടകശ്ശേരി
  • സിസ്റ്റര്‍. ഫിലോമിന പുത്തന്‍പുരക്കല്‍
  • സിസ്റ്റര്‍. ആനി മൈക്കള്‍
  • സിസ്റ്റര്‍. അന്നമ്മ വി ഡി
  • സിസ്റ്റര്‍. മേ‍​ഴ്സി തോമസ്
  • സിസ്റ്റര്‍. സിജി
  • സിസ്റ്റര്‍. കൊച്ചുത്രേസ്യാമ്മ അഗസ്റ്റിന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.560652" lon="76.925583" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.495463, 76.900177 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.