"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
== '''''ഹലോ ..... കൂടെയുണ്ട് കൂട്ടിനുണ്ട്''''' == | == '''''ഹലോ ..... കൂടെയുണ്ട് കൂട്ടിനുണ്ട്''''' == | ||
വീടുകളിൽ പഠനം പുരോഗമിക്കുമ്പോഴും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ആകുലതകൾ പരിഹരിക്കുന്നതിനും സ്വാന്ത്വനം നൽകുന്നതിനും ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് .... ഫോൺ - ഇൻ പ്രോഗ്രാം നടത്തി. ഓൺലൈൻ കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും മറ്റു പ്രയാസങ്ങളെ പരിഹരിക്കുന്നതിനും ഈ പദ്ധതി ആശ്വാസമേകി. യുപി ഹൈസ്കൂൾ srg സംയുകതമായിട്ടാണ് പ്രോഗ്രാം നടത്തിയിരുന്നത്. കുട്ടികളുടെ മനസികസമ്മർദ്ധം കുറക്കുന്നതിനുള്ള പദ്ധതികളായിരുന്നു അവിശ്കരിച്ചിരുന്നത്. അതിനാൽ ഓൺലൈൻ കാലഘട്ടവും അതി മനോഹരമായി മുന്നോട് കൊണ്ടുപോകാൻ അൽഫാറൂഖിയ സ്കൂളിലെ വിദ്യാർത്ഥിക്ക് സാധിച്ചതിൽ ഈ പദ്ധതിയുടെ മികവ് എടുത്തു കാണിക്കുന്നു. | വീടുകളിൽ പഠനം പുരോഗമിക്കുമ്പോഴും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ആകുലതകൾ പരിഹരിക്കുന്നതിനും സ്വാന്ത്വനം നൽകുന്നതിനും ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് .... ഫോൺ - ഇൻ പ്രോഗ്രാം നടത്തി. ഓൺലൈൻ കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും മറ്റു പ്രയാസങ്ങളെ പരിഹരിക്കുന്നതിനും ഈ പദ്ധതി ആശ്വാസമേകി. യുപി ഹൈസ്കൂൾ srg സംയുകതമായിട്ടാണ് പ്രോഗ്രാം നടത്തിയിരുന്നത്. കുട്ടികളുടെ മനസികസമ്മർദ്ധം കുറക്കുന്നതിനുള്ള പദ്ധതികളായിരുന്നു അവിശ്കരിച്ചിരുന്നത്. അതിനാൽ ഓൺലൈൻ കാലഘട്ടവും അതി മനോഹരമായി മുന്നോട് കൊണ്ടുപോകാൻ അൽഫാറൂഖിയ സ്കൂളിലെ വിദ്യാർത്ഥിക്ക് സാധിച്ചതിൽ ഈ പദ്ധതിയുടെ മികവ് എടുത്തു കാണിക്കുന്നു. | ||
== '''''പ്രേംചന്ദ് ജയന്തി''''' == | |||
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മവാർഷിക ദിനമായ ജൂലായ് 31 '''''പ്രേംചന്ദ് ജയന്തി''''' ആയി സ്കൂളിൽ ആചരിച്ചു .തൂലിക കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമര പോരാട്ടത്തിന് ഇന്ധനമേകിയ വിഖ്യാത എഴുത്തുകാരനെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനാചരണം നടത്തിയത്. ഗൂഗിൾ മീറ്റ് വഴി നടന്ന ചടങ്ങ് ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു ഹൈസ്കൂൾ ഹിന്ദി അധ്യാപിക ശ്രീമതി നഫീസ ടീച്ചർ സ്വാഗതവും യുപി വിഭാഗം അധ്യാപകൻ അബ്ദുൽ ജലീൽ സർ നന്ദിയും പ്രകാശിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി പ്രേംചന്ദ് പുസ്തകപരിചയം ഗാനാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. |
13:36, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2020-21 ലെ പ്രവർത്തനങ്ങൾ| | 2019-20 ലെ പ്രവർത്തനങ്ങൾ| |
---|
2021-22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ
ചേരാനല്ലൂർ അൽ ഫാറുഖിയ്യ ഹൈസ്കൂളിലെ പഠന പുരോഗതി വിലയിരുത്തുന്നതിനും പഠനപ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടു പോകുന്നതിനും കൂട്ടായ ചർച്ചകൾ ഫലപ്രദമാണ് . 2020 21 അദ്യയന വർഷം പഠനം വീടുകളിലേക്ക് ഒതുങ്ങിയെങ്കിലും ഓൺലൈൻ ക്ലാസുകളിലൂടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞു. 2021 22 അധ്യാന വർഷം പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ആനന്ദമേകുവാൻ ദ്വിദിന ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചു.
വേനൽ തുമ്പികൾ പാറി പറന്നപ്പോൾ
അറിവും അനുഭവവും കളിയരങ്ങും മാജിക്കും എല്ലാമായി രണ്ടുദിവസത്തെ ക്യാമ്പ് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി. ഏപ്രിൽ 18 മുതൽ ആരംഭിച്ച ക്ലാസ് പിടിഎ യിൽ ഉരുത്തിരിഞ്ഞ അഭിപ്രായപ്രകാരം ടൈംടേബിൾ തയ്യാറാക്കി ക്ലാസുകൾ ആരംഭിക്കുന്നതിനും കുട്ടികൾക്ക് സ്കൂളുമായുള്ള ആത്മബന്ധം സ്ഥാപിക്കുന്നതുമായി 26-5-2021 മുതൽ ബ്രിഡ്ജ് ക്ലാസുകൾ ആരംഭിച്ചു . എച് എസ്സ് തലത്തിൽ വേനൽ തുമ്പികൾ എന്ന പേരിൽ ആരംഭിച്ച ക്യാമ്പിന്റെ തുടർച്ചയായി വിവിധ പ്രവർത്തനങ്ങൾ ദിനേന നൽകി.
പ്രവേശനോത്സവം
കോവിഡ് 19 ന്റെ ഭീതി നിറഞ്ഞ സാഹചര്യത്തിൽ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി വെർച്ച്വൽ മീറ്റ് വഴി
നടത്തി. ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ആർട്സ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവേശനോത്സവ പരിപാടികൾക്ക് മിഴിവേകി വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. ഹൈസ്കൂൾ എസ് ആർ ജി കൺവീനർ ശ്രീമതി മുംതാസ് ടീച്ചർ യു പി എസ് ആർ ജി കൺവീനർ ശ്രീ നിയാസ് യൂഎ എന്നിവരാണ് പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകിയത് . യൂട്യൂബ് ലൈവ് വഴി സംഘടിപ്പിച്ച പരിപാടിയുടെ സാങ്കേതിക സഹായം നൽകിയത് ഓഫീസ് സ്റ്റാഫ് ആയ ശ്രീ റഫീഖ് ആണ്.
യൂട്യൂബ് ലൈവ് പ്രവേശനോത്സവ പരിപാടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" -ജൂൺ 5 പരിസ്ഥിതി ദിനം
"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ ചില പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെ യും സയൻസ് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. മണ്ണിനെ തഴുകി വിണ്ണോളം ഉയരാം വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടന്ന ചിത്രങ്ങളും, പരിസ്ഥിതി ദിന പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത അറിയുന്നത് ആയിരുന്നു.
പരിസ്ഥിതിദിന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക || പരിസ്ഥിതിദിന ലൈവ് പരിപാടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജൂൺ 19 വായനാ വാരം
ഗ്രന്ധശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും പ്രശസ്ത എഴുത്തുകാരനുമായ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനവാരാചരണം സമുചിതമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരനോടൊത്തുള്ള വായന അനുഭവം പങ്കുവെക്കൽ കുട്ടികൾക്ക് വേറിട്ട അറിവേകി. വായന വാരത്തോടനുബന്ധിച്ച് വിവിധ ഭാഷയിലുള്ള വാർത്ത വായനാ മത്സരം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി. വായനാ വാരത്തോടനുബന്ധിച്ച് യുപി തലത്തിൽ തുടങ്ങിയ ശ്രദ്ധേയമായ പരിപാടിയായിരുന്നു പഞ്ച ഭാഷ അസംബ്ലി. ഭാഷാ അധ്യാപകരായ ശ്രീമതി മുംതാസ് ടീച്ചർ, ശ്രീ സൂര്യ കേശവൻ സാർ , ആമിന ബീവി, നഫീസ ടീച്ചർ ജലീൽ സാർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു.
വായനാദിന ലൈവ് പ്രോഗ്രാം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജൂൺ 26 - ലഹരി വിരുദ്ധ ദിനം
"നാടിനും വീടിനും നാശം വിതയ്ക്കുന്ന ലഹരിക്കടിമയായ് തീർന്നിടല്ലേ" എന്ന സന്ദേശം നൽകി കൊണ്ടാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണ മത്സരം പ്രസംഗ മത്സരം എന്നിവ നടന്നു. കേരള സംസ്ഥാന സർക്കാരിന്റെ യുവജന ക്ഷേമ വകുപ്പിനു കീഴിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും പങ്കുവയ്ക്കുകയും വിദ്യാർത്ഥികളോട് കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ഹെൽത്ത് ക്ലബിന്റെയും സയൻസ് ക്ലബ്ബിന്റെ യും സംയുക്താഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ ദിനം ആചരിച്ചത്. ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ സീനിയർ അധ്യാപിക ശ്രീമതി ബിന്ദുമതി ടീച്ചറും യുപി തലത്തിൽ ശ്രീമതി സിന്ധു ടീച്ചറും ചൊല്ലിക്കൊടുത്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ജൂലൈ 5- ബഷീർ ദിനം
കുട്ടികളുടെ സ്വന്തം ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിപുലമായിത്തന്നെ സ്കൂളിൽ നടന്നു. വെർച്ച്വൽ മീറ്റ് വഴി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരിപ്പിച്ചുകൊണ്ട് ഉണ്ട് യുപി തലത്തിൽ നടന്ന അനുസ്മരണ പരിപാടി വേറിട്ടുനിന്നു. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ , വൈക്കം മുഹമ്മദ് ബഷീർ കൃതികളിലെ എഴുത്തും ഭാഷാ വൈവിധ്യവും എന്ന വിഷയത്തിൽ സെമിനാർ , ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ഏകാഭിനയം തുടങ്ങി വിവിധ മത്സര പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി ഫാരിഷ ബീവി ടീച്ചർ ശ്രീമതി ശ്രീദേവി ടീച്ചർ ഫാത്തിമ സുൽത്താന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഹലോ ..... കൂടെയുണ്ട് കൂട്ടിനുണ്ട്
വീടുകളിൽ പഠനം പുരോഗമിക്കുമ്പോഴും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ആകുലതകൾ പരിഹരിക്കുന്നതിനും സ്വാന്ത്വനം നൽകുന്നതിനും ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് .... ഫോൺ - ഇൻ പ്രോഗ്രാം നടത്തി. ഓൺലൈൻ കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും മറ്റു പ്രയാസങ്ങളെ പരിഹരിക്കുന്നതിനും ഈ പദ്ധതി ആശ്വാസമേകി. യുപി ഹൈസ്കൂൾ srg സംയുകതമായിട്ടാണ് പ്രോഗ്രാം നടത്തിയിരുന്നത്. കുട്ടികളുടെ മനസികസമ്മർദ്ധം കുറക്കുന്നതിനുള്ള പദ്ധതികളായിരുന്നു അവിശ്കരിച്ചിരുന്നത്. അതിനാൽ ഓൺലൈൻ കാലഘട്ടവും അതി മനോഹരമായി മുന്നോട് കൊണ്ടുപോകാൻ അൽഫാറൂഖിയ സ്കൂളിലെ വിദ്യാർത്ഥിക്ക് സാധിച്ചതിൽ ഈ പദ്ധതിയുടെ മികവ് എടുത്തു കാണിക്കുന്നു.
പ്രേംചന്ദ് ജയന്തി
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മവാർഷിക ദിനമായ ജൂലായ് 31 പ്രേംചന്ദ് ജയന്തി ആയി സ്കൂളിൽ ആചരിച്ചു .തൂലിക കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമര പോരാട്ടത്തിന് ഇന്ധനമേകിയ വിഖ്യാത എഴുത്തുകാരനെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനാചരണം നടത്തിയത്. ഗൂഗിൾ മീറ്റ് വഴി നടന്ന ചടങ്ങ് ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു ഹൈസ്കൂൾ ഹിന്ദി അധ്യാപിക ശ്രീമതി നഫീസ ടീച്ചർ സ്വാഗതവും യുപി വിഭാഗം അധ്യാപകൻ അബ്ദുൽ ജലീൽ സർ നന്ദിയും പ്രകാശിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി പ്രേംചന്ദ് പുസ്തകപരിചയം ഗാനാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.