"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 57: | വരി 57: | ||
== പ്രവേശനോത്സവം (UP) == | == പ്രവേശനോത്സവം (UP) == | ||
ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഒരുപാട് ആശങ്കകളോടെ സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ മാനസിക പിന്തുണ നൽകി Covid പ്രോട്ടോകോൾ പാലിച്ച് വരവേൽക്കാൻ സ്കൂൾ പിടിഎ എല്ലാ വിധ ഒരുക്കങ്ങളും ചെയ്തു. കൊച്ചിൻ മൻസൂറിന്റെ നാനിദ്ധ്യം കുട്ടികൾക്ക് കൂടുതൽ ഉന്മേഷം നൽകി. കളികളിലുടെയും കലാപരിപടികളിലുടെയും കുട്ടികൾ പ്രവേശനോത്സവം ഗംഭീര മാക്കി. പഞ്ചായത്ത് അംഗങ്ങളും, PTA അംഗങ്ങളും മറ്റും പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി | ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഒരുപാട് ആശങ്കകളോടെ സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ മാനസിക പിന്തുണ നൽകി Covid പ്രോട്ടോകോൾ പാലിച്ച് വരവേൽക്കാൻ സ്കൂൾ പിടിഎ എല്ലാ വിധ ഒരുക്കങ്ങളും ചെയ്തു. കൊച്ചിൻ മൻസൂറിന്റെ നാനിദ്ധ്യം കുട്ടികൾക്ക് കൂടുതൽ ഉന്മേഷം നൽകി. കളികളിലുടെയും കലാപരിപടികളിലുടെയും കുട്ടികൾ പ്രവേശനോത്സവം ഗംഭീര മാക്കി. പഞ്ചായത്ത് അംഗങ്ങളും, PTA അംഗങ്ങളും മറ്റും പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി | ||
== പ്രവേശനോത്സവം == | |||
കുട്ടികളുടെ മാനസിക പിരിമുറക്കം കുറക്കുന്ന തരത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് പ്രവേശനോത്സവത്തിൽ ഉൾകൊള്ളിച്ചിരുന്നത്. സ്കൂൾ പരിസരവും ഓഡിറ്റോറിയവു o അലങ്കരിക്കുന്നതിനും കോവിസ് പ്രോട്ടോകോൾ പാലിച്ച് പ്രവേശനോത്സവം നടന്നുന്നതിനും PTA നൽകിയ കൈത്തങ്ങ് എടുത്ത് പറയേണ്ടതാണ്. |
22:46, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അൽ ഫാറൂഖിയ്യ എച് എസ് എസ് PTA പ്രവർത്തനങ്ങളിലൂടെ....
Childrens are the priority
Change is the reality
Collaboration is the strategy
ഈ മുദ്രാവാക്യത്തോടെയാണ് അൽഫാറൂഖിയ സ്കൂളിന്റെ സർവ്വോൻമുഖ പുരോഗതിക്കായി സദാപ്രവർത്തന നിരതമായ PTA പ്രവർത്തിക്കുന്നത്. സ്കൂളിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കി തീർക്കാൻ അധ്യാപകർക്ക് പൂർണ്ണ പിന്തുണ നൽകി വരുന്നു. സ്കൂളിന്റെ പാഠ്യ,പാഠ്യതര , ഭൗതികാസാമൂഹിക സാമ്പത്തികം എന്നു വേണ്ട സ്കൂളിന്റെ സമഗ്ര മേഖലകളിലും PTA യുടെ പങ്ക് നിർവചനനാതീതമാണ്. അൽഫാറൂഖിയ്യ സ്കൂളിന്റെ ഓരോ പുരോഗതിയിലും ഉയർച്ചയിലും ഓരോ ഘട്ടങ്ങളാലും സ്കൂൾ PTA യുടെ ഒരു കയ്യൊപ്പ് നമുക്ക് കാണാൻ സാധിക്കും
ഓരോ വർഷവും ഓരോ വിഷയാടിസ്ഥാനത്തിലാണ് സ്കൂൾ PTA യുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്. ഓരോ വർഷവും ഓരോ മേഖലകൾക്ക് ഊന്നൽ നൽകി അവ എങ്ങിനെ വിജയത്തിലേക്ക് എത്തിക്കാൻ സാധിക്കും എന്ന് പ്ലാൻ ചെയ്ത് അതിനു വേണ്ടി പ്രവർത്തിക്കുകയാണ് ചെയ്ത് വരുന്നത്. അത് പടിപടിയായി സ്കൂളിനെ ഉന്നമനത്തിലേക്ക് എത്തിക്കുന്നതോടൊപ്പം രക്ഷിതാക്കളുടേയും അധ്യാപകരുടേയും കൂട്ടായ്മയും വർദ്ധിപ്പികുന്നു.
2021- 2022 വർഷത്തിലെ പ്രവർത്തനങ്ങൾ
We're soaring to New Heights..
Today, Not Tomorrow.
കോവിസ് - 19 ലോക് ഡൗണിന് ശേഷം കുട്ടികൾ സ്കൂളിലേക്ക് വരുന്നതിന് മുന്നോടിയായി സ്കൂൾ ജനറൽ പി ടി എ യോഗം വിളിച്ച് ചേർത്തു. 2 വർഷമായി തുടരുന്ന പി ടി എ കമ്മറ്റി പുനസംഘടിപ്പിക്കുക, തിരികെ വിദ്യാലയത്തിലേക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് പി.ടി.എ ജനറൽ ബോഡി യോഗം ചേർന്നത്. വിദ്യാലയത്തിലെ 90 % ത്തിലധികം രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തത് വിദ്യാർത്ഥികളും രക്ഷിതാക്കളും എത്രത്തോളം ആവശത്തോടെയാണ് തിരികെ സ്കൂളിലേക്ക് സ്വീകരിച്ചത് എന്നതിന് തെളിവായി.2021-2022 വർഷത്തെ PTA General Body 22.10.2021 2pm School ഓഡിറ്റോറിയത്തിൽ ചേർന്നു. വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.
പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ | ||||
---|---|---|---|---|
1. Shalu k.s (President) | 2. Saheer V. (Vice President) | 3. Samedha Ibrahim | 4. Ambily Raveendran | 5. Abdul Jaleel V.U |
6. Dinu Paul | 7. K.C Fasalul Hque. | 8. Mohammed Basheer P | 9. Bindumathy A.V | 10. Navas U. |
11. Abdul Jaleel | 12. Anu Eletus | 13. Suma James. | 14. Prathibha Raj. | 15. Ameena Beevi |
പെൻസിൽ -പ്രഥമ പി ടി എ എക്സിക്യൂട്ടീവ്
പി.ടി.എ. കമ്മറ്റിയുടെ പ്രവർത്തന മാർഗരേഖ തയ്യാറാക്കി അവതരിപ്പിച്ചു. യൂ പി , ഹൈസ്കൂൾ , ഹയർസെക്കന്ററി വിദ്യാർത്ഥികളുടെ സുരക്ഷക്കായി സി.സി. ടി.വി. ക്യാമറ സ്ഥാപിക്കുക. , ഹയർ സെക്കൻഡറി ക്ലാസ് റൂമുകളിൽ സൗണ്ട് സിസ്റ്റം ക്രമീകരിക്കുക , യു പി വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈ ടെക് നിലവാരത്തിലേക്ക് ഉയർത്തുക ,സ്കൂൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക തുടങ്ങിയ സമീപ കാല പദ്ധതികൾക്ക് അംഗീകാരം നൽകി.പി.ടി.എ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിനായി പി.ടി.എ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , ഹെഡ് മാസ്റ്റർ പ്രിൻസിപ്പൽ എന്നിവരെ ചുമതലപ്പെടുത്തി.തിരികെ വിദ്യാലയത്തിലേക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് പി.ടി.എ കമ്മറ്റിയുടെ പങ്കാളിത്തം ഉറപ്പ് നൽകി.
സ്കൂൾ @ ഹോം
കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ വിവര സാങ്കേതിക വിദ്യയിലൂടെ ഓൺലെൻ പഠനം സാധ്യമാമാകാത്ത കുട്ടികൾക്ക് ഒരേ പ്രദേശം തിരഞ്ഞ് അദ്ധ്യാപകർ Laptop, Projector എന്നിവയുടെ സഹായത്താൽ പല വിദ്യാർത്ഥികളുടേയും വീടുകളിൽ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ നൽകി പോന്നു.കോവിഡ് ലോക്ക്ഡൗണിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ഒരു പൊതു ഇടത്തിൽ പഠന സൗകര്യം ഒരുക്കി പി.ടി.എ വേറിട്ടുനിന്നു . അമ്പലക്കടവ് കുന്നുംപുറം മേഖലകളിലാണ് ഓൺലൈൻ പഠനകേന്ദ്രം സ്കൂൾ അറ്റ് ഹോം എന്ന പേരിൽ തയ്യാറാക്കിയത്
ഡിവൈസ് ലൈബ്രറി
കോവിഡിന്റെ 2-ാം പകുതിയ സ്കൂൾ ക്ലാസുകൾ എല്ലാ ദിവസവും ഓൺലൈൻ വഴി അദ്ധ്യാപകര നൽകി കൊണ്ടിരുന്ന സാഹചര്യത്തിൽ സ്മാർട്ട്ഫോൺ ഇല്ലാത്തതിന്റെ കാരണം ഒൺലൈൻ പഠനം വഴിമുട്ടി നിന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് അവ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പ് നടത്തിയതിന്റെ ഭാഗമായാണ് ഡിവൈസ് ലൈബ്രറി എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്. ഇത് ഉദ്ഘടനം ചെയ്തത് ബഹു MLA. T Jവിനോദ് ആണ്. കുട്ടികൾക്ക് സ്മാർട്ട് ഫോൺ സുരക്ഷിതമായ മുൻകരുതലുകൾ എടുത്ത് കൊണ്ട് നൽകുകയും അതിലൂടെ അവരെ പഠനത്തിലേക്ക് നയിക്കുകയും ചെയ്തു. ആവശ്യം കഴിഞ്ഞ് അത് തിരികെ സ്കൂളിൽ എത്തിക്കുന്ന രീതിയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത് .സ്ഥലം എംഎൽഎ ടി ജെ വിനോദ് ചേരാനല്ലൂർ വിമൻസ് ഫോറം അധ്യാപകർ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നായി 22 സ്മാർട്ട് ഫോണുകൾ ഡിവൈസ് ലൈബ്രറിയിലേക്ക് കണ്ടത്തി.
SPC യൂണിറ്റ് ഉദ്ഘാടനം
കഴിഞ്ഞ വർഷത്തെ PTA യുടെ നിരന്തര ശ്രമഫലമായി അൽഫാറൂഖിയ സ്കൂളിന്റെ ആദ്യ SPC യൂണിറ്റിന്റെ ഉദ്ഘാടനം ബഹു MLA ടി ജെ വിനോദ് ആണ് നിർവഹിച്ചത്. SPC യൂണിറ്റിന്റെ പരിശീലനം PTA യുടെ സഹകരണത്തോടെ നല്ല രീതിയിൽ തന്നെ നടന്നു പോരുന്നു. SPC ൽ ചേർന്ന കുട്ടികൾക്കുള്ള യൂണിഫോം സ്പോൺസർഷിപ്പി ലഭിക്കുന്നതിനു വേണ്ടി സ്കൂൾ PTA കഠിനപ്രയത്നം നടത്തുന്നു. താമസിയാതെ തന്നെ PTA യുടെ നേതൃത്വത്തിൽ അതും സാധ്യമാക്കുമെന്ന് വിശ്വസിക്കുന്നു.
തിരികെ സ്കൂളിലേക്ക്
കോവിസ് കാലത്തെ അടച്ച് പൂട്ടലിന് ശേഷം നവംബർ 1 മുതൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒക്ടോബർ 11 തിയ്യതി മുതൽ അധ്യാപകരും PTA അംഗങ്ങളും സ്കൂൾ ക്ലാസ് റൂമും പരിസരവും കുട്ടികൾക്ക് പഠനത്തിന് അനുയോജ്യമാക്കുവാൻ വ്യക്തമായ പ്ലാനിങ്ങോട് കൂടി പ്രവർത്തിക്കുകയുണ്ടായി. അതിനെ തിരികെ സ്കൂളിലേക്ക് എന്ന ക്യാപ്ഷനോട് കൂടി ഓരോ ദിവസവും ഓരോ മേഖലകൾ ഏറ്റെടുത്ത് നവംബർ 1 ന് മുമ്പ് സ്കൂൾ ഉം പരിസരവും വൃത്തിയാക്കി. ഈ കാലയളവിലെ പിടി എ യുടെ സഹകരണം പ്രശംസനീയമാണ്.
പ്രവേശനോത്സവം (UP)
ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഒരുപാട് ആശങ്കകളോടെ സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ മാനസിക പിന്തുണ നൽകി Covid പ്രോട്ടോകോൾ പാലിച്ച് വരവേൽക്കാൻ സ്കൂൾ പിടിഎ എല്ലാ വിധ ഒരുക്കങ്ങളും ചെയ്തു. കൊച്ചിൻ മൻസൂറിന്റെ നാനിദ്ധ്യം കുട്ടികൾക്ക് കൂടുതൽ ഉന്മേഷം നൽകി. കളികളിലുടെയും കലാപരിപടികളിലുടെയും കുട്ടികൾ പ്രവേശനോത്സവം ഗംഭീര മാക്കി. പഞ്ചായത്ത് അംഗങ്ങളും, PTA അംഗങ്ങളും മറ്റും പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി
പ്രവേശനോത്സവം
കുട്ടികളുടെ മാനസിക പിരിമുറക്കം കുറക്കുന്ന തരത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് പ്രവേശനോത്സവത്തിൽ ഉൾകൊള്ളിച്ചിരുന്നത്. സ്കൂൾ പരിസരവും ഓഡിറ്റോറിയവു o അലങ്കരിക്കുന്നതിനും കോവിസ് പ്രോട്ടോകോൾ പാലിച്ച് പ്രവേശനോത്സവം നടന്നുന്നതിനും PTA നൽകിയ കൈത്തങ്ങ് എടുത്ത് പറയേണ്ടതാണ്.