"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *"*രോഗപ്രതിരോധം*"*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ *"*രോഗപ്രതിരോധം*"* എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *"*രോഗപ്രതിരോധം*"* എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(വ്യത്യാസം ഇല്ല)
|
13:04, 23 ജനുവരി 2022-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
രോഗപ്രതിരോധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നമ്മുടെ ശരീരത്തിലേക്ക് കുറച്ചു രോഗാണുക്കൾ എത്തുമ്പോൾ ഇവയെ പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ഉണ്ടെങ്കിൽ നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടെന്ന് പറയാൻ കഴിയും അതിനാൽ നാം ചെയ്യേണ്ടത് ചിട്ടയായ ജീവിതശൈലി പിന്തുടരുക എന്നതാണ് പ്രധാനമായും രണ്ടു തരത്തിലുള്ള വൈറസുകളാണ് നമ്മുടെ ശരീരത്തെ ബാധിക്കുന്നത് ഒ (1)നമ്മുടെ ശരീരത്തെ ബാധിക്കുന്ന വൈറസുകളുടെ എണ്ണത്തിലുള്ള വർധനയാണ് . (2) എണ്ണത്തിൽ കുറവാണെങ്കിലും അതീവ ശക്തി ശാലികളായ വൈറസുകൾ. ഇങ്ങനെ രണ്ട് തരത്തിലുള്ള വൈറസുകൾ നമ്മുടെ ശരീരത്തിൽ ബാധിച്ചാൽ ഈ വൈറസുകൾ പെറ്റു പെരുകാൻ തുടങ്ങഗും. ഇങ്ങനെ ഉള്ള വൈറസുകൾ ശരീരത്തിൽ കയറുമ്പോൾ തന്നെ നമ്മുടെ ശരീരം അതിനെ പ്രതിരോധിക്കാൻ ആരംഭിക്കും. ഈ സമയത്ത് നമ്മുടെ രോഗ പ്രതിരോധ കോശങ്ങൾ പ്രവർത്തിക്കുകയും തുടർന്ന് ഈ വൈറസുകള നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. ഈ അവസരത്തിൽ പ്രതിരോധ കോശങ്ങൾ വൈറസുകളെ നശിപ്പിക്കാൻ കഴിയാതെ വന്നാൽ വൈറസുകൾ വർധിക്കുന്ന സാഹചര്യമുണ്ടാകുന്നു. ഈ സമയത്താണ് ശരീരം രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നത്. അതുകൊണ്ടുതന്നെ നാം നമ്മുടെ വ്യക്തി ശുചിത്വത്തിനും ഭക്ഷണകാര്യത്തിലും ഏറെ ഏറെ ശ്രദ്ധിച്ചാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയും. അതിനായി നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങളെ മെച്ചപ്പെടുത്താൻ ഏറ്റവും ആവശ്യമായ ഘടകം പ്രോട്ടീൻ, വയറ്റമിൻ, മിനറൽസ് എന്നിവയാണ്. പ്രോട്ടീൻ നമുക്ക് രണ്ട് രീതിയിൽ ലഭ്യമാണ് പച്ചക്കറികളിൽ നിന്നും ലഭിക്കുന്നവ യും മാംസ ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്നവയും. പച്ചക്കറികളിൽ നിന്നും ലഭിക്കുന്ന പ്രോട്ടീനുകൾ ഇവയാണ്. ചെറുപയർ, പരിപ്പ്, കടല തുടങ്ങിയ ധാന്യങ്ങൾ ഇതോടൊപ്പം നമുക്ക് കുറേ വൈറ്റമിൻ ലഭിക്കുന്നത്. ഇതോടൊപ്പം പച്ചനിറത്തിലുള്ള പച്ചക്കറികളും നാം ശീലം ആകേണ്ടതാണ്. പച്ചക്കറികൾ ധാരാളം വൈറ്റമിൻ, മിനറൽസ്, ഫൈബർസ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പ്രോട്ടീൻ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നാൽ നമ്മുടെ ശരീര ഭാരത്തിന് അനിശ്ചിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ്. ഇതോടൊപ്പം വൈറ്റമിൻ അടങ്ങിയിട്ടുള്ള പഴവർഗങ്ങളും പച്ചക്കറികളും ദിവസേനയുളള ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം. എങ്കിൽ മാത്രമേ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയുകയുള്ളു രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം