"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 31: വരി 31:
പ്രമാണം:42040-2015vayana-4.jpg|'''സ്കൂൾലൈബ്രറിയിലേക്ക്  പുസ്തകം'''
പ്രമാണം:42040-2015vayana-4.jpg|'''സ്കൂൾലൈബ്രറിയിലേക്ക്  പുസ്തകം'''
</gallery>
</gallery>
== ''''Learn to Code'...Raspberry Pi''' ==
വിദ്യാഭ്യാസവകുപ്പിന്റെയും ഐ റ്റി @സ്കൂളിന്റെയും ആഭിമുഖ്യത്തിൽ “Learn to Code” എന്ന പ്രോഗ്രാമിന്റെ ഭാഗമായി  ഞങ്ങളുടെ സ്കൂളിലെ എട്ടാംക്ലാസുകാരായ അജിംഷാ,അശ്വന്ത് എന്നിവർക്ക്  Raspberry Pi computer Kit ലഭിച്ചു.കഴിഞ്ഞവർഷം ഈ കിറ്റു ലഭിച്ച അഭിനന്ദ് എസ് അമ്പാടി ഇവർക്ക് ഇതിൽ പരിശീലനം നൽകി.മാത്രമല്ല സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി അവർ മൂന്നുപേരും കൂടി ഇതിന്റെ പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.

12:32, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ വാർഷികം -2015

ഞങ്ങളുടെ സ്കൂൾ വാർഷികാഘോഷം പ്രൊഫ.നബീസാ ഉമ്മാൾ ഉദ്ഘാടനം ചെയ്തു.കൂട്ടുകാരുടെ കലാപരിപാടികൾ വർണ്ണാഭമാക്കിയ അന്തരീക്ഷത്തിൽ കലാകായികശാസ്ത്രമത്സരങ്ങളിൽ മികവു തെളിയിച്ച കുട്ടികൾക്ക് സമ്മാനം നല്കി. CLAT എഴുതി നാഷണൽ B.A L L B ക്കു അഡ്മിഷൻ നേടിയ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി അശ്വതിബാബുവിനെ അനുമോദിച്ചു.

പരിസ്ഥിതി ദീനാചരണം

ഞങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു.സ്കൂൾ അസംമ്പ്ളിയിൽ പ്രണവ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി.പ്രഥമാധ്യാപിക റസീന,വിദ്യാർത്ഥികളായ പാർവ്വതി, വിഷ്ണുപ്രിയ, അഭിനന്ദ് എസ് അമ്പാടി തുടങ്ങിയവർ പരിസ്ഥിതിദിന സന്ദേശങ്ങളവതരിപ്പിച്ചു.ഈ വർഷത്തെ പരിസ്ഥിതിദിന ലോഗോ, മുദ്രാവാക്യം എന്നിവ അഖിൽ പി പരിചയപ്പെടുത്തി.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അജിയ പരിസ്ഥിതി ദിനത്തിൽ തന്റെ പിറന്നാളാഘോഷിച്ചത് വിദ്യാലയമുറ്റത്തിന് ഒരു പൂച്ചട്ടിയും മുല്ലത്തൈയും സമ്മാനിച്ചുകൊണ്ടാണ്.ഓരോ കുട്ടിയും ജന്മദിനത്തിൽ അജിയയുടെ മാതൃക മാതൃക പിൻതുടരാൻ തീരുമാനിച്ചു.കേരളശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റിലെ ഹരികൃഷ്ണൻ കുട്ടികൾക്ക് ക്ലാസെടുത്തു.പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എൽ പി, യു പി ,എച്ച് എസ് വിഭാഗം കുട്ടികൾക്കായി ചിത്രരചനാ മത്സരവും നടന്നു.

തന്നാലായതു പോലെ ചില അണ്ണാൻകുഞ്ഞുങ്ങൾ

സേവന 8c'കരിപ്പൂർ സ്കൂളിലെ 8c-ലെ കുട്ടികൾ രൂപം നൽകിയ പദ്ധതി.ജീവകാരുണ്യ പ്രവർത്തനം അതാണ് ഞങ്ങളുദ്ദേശിക്കുന്നത് എല്ലാവരുടേയും നിർദേശപ്രകാരം ഞങ്ങൾ 'സേവന 8c' എന്ന പേരിട്ടു.10/6/2015 ബുധനാഴ്ച്ച ബൈജു സാറിന്റെയും ജാസ്മിൻ ടീച്ചറുടേയും നേതൃതത്തിൽ രൂപീകരിച്ച ഈ പദ്ധതി ഹെഡ് മിസ്ട്രസ് റസീന റ്റീച്ചർ ഉത്ഘാടനം ചെയ്തു. രേവതി പൂജ സാന്ദ്ര അതുല്യ എന്നിവരാണ് കുട്ടികൾക്കു നേതൃത്വം നൽകുന്നത്. സ്കൂളിലെ പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുക സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുക എന്നതാണ് 'സേവന'.

കുന്നിറങ്ങി കുളിരിലേക്ക് (മഴനടത്തം... )

വളരെ വേറിട്ടതും അവിസ്മരണീയവുമായ ഒരു യാത്രയായിരുന്നു 'ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറി സംഘടിപ്പിച്ച 'മഴനടത്തം' ഞങ്ങൾ 22 കുട്ടികളും മൂന്ന് അധ്യാപികമാരും ഞങ്ങളുടെ സ്കൂളിൽ നിന്നും പങ്കെടുത്തു..വരുന്നത് കുട്ടികളാണെന്ന് അറിഞ്ഞിട്ടോ എന്തോ പ്രകൃതി ഒരു കുസൃതി കാണിച്ചു.മഴ അങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കിയത്പോലുമില്ല.പക്ഷേ പ്രകൃതി ഞങ്ങൾക്കായ് ഒരുപാട് വിഭവങ്ങൾകരുതി വച്ചിരുന്നു.രാവിലെ 9 മണിക്ക് തുടങ്ങിയ ചൂടും ബഹളവും നിറഞ്ഞ ബസ് യാത്ര ബ്രൈമൂറിന്റെ കുളിരിലവസാനിച്ചു.വിവിധ സ്കൂളുകളിൽ നിന്നും കുട്ടികളും അധ്യാപകരും, എഴുത്തുകാരും, നാട്ടുകാരും പങ്കെടുത്തു.ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസറായ ശ്രീ വിനോദ് ബ്രൈമൂറിൽ നിന്ന് മങ്കയം വരെ ഒരു 'മഴക്കാല നടത്തം'ഉദ്ഘാടനം ചെയ്തു.കവയത്രി വി എസ് ബിന്ദു റ്റീച്ചർ കവിത ചൊല്ലി കാനന വഴിയിൽ "വന ദേവത "മാരെ കണ്ടുമുട്ടാനാശംസിച്ചു.സംഘാടകരായ ഷിനു സുകുമാരൻ ഷിനിലാൽ സജിത് എന്നിവർ ഈ യാത്രയുടെ പ്രാധാന്യത്തെ കുറിച്ചു പറഞ്ഞുതന്നു.പ്രകൃതിയെ അറിയുക,മണ്ണിനെ അറിയുക അതാണ് ഈ നടത്തത്തിന്റെ ഉദ്ദേശ്യം.നെടുമങ്ങാട് പോളിടെക്നിക്ക് എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവരുടെ ബാനർ ഫ്ലക്സിലായിരുന്നു.ഇരിഞ്ചയം ലൈബ്രറിയുടേതുപോലെ തുണിയിൽ ചെയ്തതായിരുന്നെങ്കിൽ നന്നായിരുന്നുവെന്നു തോന്നി.നിരയായി കൃത്യതയോടെ നടക്കുന്ന പതിവിൽ നന്ന് ഇവിടെ ഉണ്ടായ ഒരു മാറ്റം നിരതെറ്റിയ ഞങ്ങളുടെ നടത്തം തന്നെയായിരുന്നു.എന്നാൽ എല്ലായിടത്തും കൃത്യമായ അച്ചടക്കവും ഉണ്ടായിരുന്നു.ബ്രൈമൂറിൽ നിന്ന് നിശബ്ദമായി ആരംഭിച്ച യാത്ര പിന്നീട് പാട്ടും,കളിയുമായി സർവ്വോല്ലാസത്തിലായിരുന്നു.മനോഹരമായ വിശാലമയ വനത്തിനു നടുവലൂടൊരു യാത്ര.അപ്രതീക്ഷിതമായി ഞങ്ങളുടെ യാത്രയിൽ ഒരു വിരുതൻ സജീവ പങ്കാളിയായി,'കുളയട്ട.'ഇതിന്റെ ആക്രമണത്തിനിടയിലും പാതയ്ക്കിരുഭാഗങ്ങളിലുമുള്ള മനോഹാരിത നുണയാൻ ഞങ്ങൾക്ക് പ്രയാസമുണ്ടായില്ല.ചെങ്കുത്തായ ചരിവുകളും അതി ഭയാനകമായ കൊക്കകളും വശങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഓർമകളിൽ മാത്രം നിറഞ്ഞു നിൽക്കുന്ന കളകളാരവം അവിടെ ഞങ്ങളുടെ കാതുകളെ കുളിരണിയിച്ചു.നൂറ്റാണ്ടുകളുടെ കഥകൾ ചൊല്ലിക്കൊണ്ട് അരുവികൾ സൗമ്യമായി ഒഴുകി.യാത്രയുടെ മധ്യത്തിൽ ഒരു പടുകൂറ്റൻ മല ഞങ്ങൾ കണ്ടു.പേരോ വിലാസമോ അറിയാത്ത ആ മല ഓർമകളിൽ കോറിയിട്ട് ‌ഞങ്ങൾ യാത്ര തുടർന്നു.നാടൻ പാട്ടുകളുടെ ഇമ്പവും താളവും യാത്രയിൽ ഞങ്ങൾക്ക് കരുത്തേകി.ഓരോ ഹെയർപ്പിൻ വളവുകളിലും ഞങ്ങൾ ഒത്തുകൂടി.അധ്യാപകരും ഞങ്ങളും പിന്നെ സംഘാടകരും ചേർന്ന ആ സംഗമത്തിൽ കരിപ്പൂർ ഗവ.എച്ച്.എസ് കുട്ടികളായ ഞങ്ങൾ നാടൻ പാട്ടുകൾ പാടി.കവിയായ ചായം ധർമരാജൻ കവിത ചൊല്ലി.ഓരോ സ്കൂളിനേയും പറ്റിയുള്ള അവരുടെ വിലയിരുത്തലുകൾ ഞങ്ങൾക്ക് ആവേശമേകി.ഫല വൃക്ഷങ്ങളുടെ വിത്തുകൾ കരുതിയിരുന്ന ഞങ്ങൾ കാട്ടിലേക്ക് ആ വിത്തുകൾ വലിച്ചെറിഞ്ഞു.കൂട്ടത്തിൽ ഒന്നെങ്കിലും പൊടിക്കുമെന്നും വളർന്ന് പന്തലിക്കുമെന്നും ഞങ്ങൾ ആശ്വസിച്ചു.അന്ന് അതിന് അവകാശം പറയാൻ ഞങ്ങളുണ്ടാവില്ലെങ്കിലും ആദ്യമായ് ഭൂമിക്കു വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് ഞങ്ങൾക്കു തോന്നി.പിന്നെ വഴിയിൽ നിന്നുള്ള പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണം വലിയ ഒരു യജ്ഞം തന്നെ ആയിരുന്നു.ഞങ്ങളെല്ലാവരും ചേർന്ന് കുറച്ച് ദിവസത്തേക്കെങ്കിലും അവിടം സുന്ദരമാക്കി.ആകാശത്ത് അപ്പോൾ ഒരു കാർമേഘം വന്നെത്തി നോക്കിയതായി കണ്ടു.പക്ഷേ മഴയായി താഴേക്ക് പതിച്ചില്ല.വഴിവക്കിൽ കണ്ടുമറന്നതും കണ്ടിട്ടില്ലാത്തതുമായ ഒരുപാട് തരം ചെടികൾ കണ്ടു.

വായനദിനാചരണവും കലാസാഹിത്യവേദി ഉദ്ഘാടനവും

വായനദിനാചരണവും കലാസാഹിത്യവേദിയും അഭിനയ ത്രിപുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലൈബ്രറിയിൽ നിന്നും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പുസ്തകം വായിച്ച ആറാംക്ലാസുകാരിയാണ് അഭിനയ ത്രിപുരേഷ്. ഗൗരി എന്ന വിദ്യാർത്ഥിയുടെ അമ്മ സ്കൂൾലൈബ്രറിക്കു സമ്മാനിച്ച പുസ്തകങ്ങൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് അഭിനയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. ഹെഡ്മിസ്ട്രസ് റസീന, സ്കൂൾ ഗാന്ധിദർശൻ ചെയർമാൻ ബൈജു, വിദ്യാർത്ഥികളായ അഭിനന്ദ് എസ് അമ്പാടി, വൈഷ്ണവി, അലീന, കീർത്തി, അസ്ന, അദ്വൈത് എന്നിവർ വായനദിന സന്ദേശമവതരിപ്പിച്ചു. 'നുജൂദ് വയസ്10 വിവാഹമോചിത ' എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് റിസ്വാന കുട്ടികളെ വായനയുടെ ലോകത്തേക്കു കൊണ്ടുപോയി. അഭിരാമി, ശ്രീറാം, ദുർഗാ പ്രദീപ് എന്നിവർ തുടർന്ന് പുസ്തകപരിചയം നടത്തി. വായനദിനത്തോടനുബന്ധിച്ച് രചനാമത്സരങ്ങൾ നടന്നു.കുട്ടികൾ വായിച്ച നൂറോളം പുസ്തകങ്ങൾക്ക് കുറിപ്പു തയ്യാറാക്കി പ്രദർശനം നടത്തി. .രചന, ചിത്രരചനമത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി.

'Learn to Code'...Raspberry Pi

വിദ്യാഭ്യാസവകുപ്പിന്റെയും ഐ റ്റി @സ്കൂളിന്റെയും ആഭിമുഖ്യത്തിൽ “Learn to Code” എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ എട്ടാംക്ലാസുകാരായ അജിംഷാ,അശ്വന്ത് എന്നിവർക്ക് Raspberry Pi computer Kit ലഭിച്ചു.കഴിഞ്ഞവർഷം ഈ കിറ്റു ലഭിച്ച അഭിനന്ദ് എസ് അമ്പാടി ഇവർക്ക് ഇതിൽ പരിശീലനം നൽകി.മാത്രമല്ല സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി അവർ മൂന്നുപേരും കൂടി ഇതിന്റെ പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.