"കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട് (മൂലരൂപം കാണുക)
09:06, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് പള്ളിപ്പുറം ഗ്രാമത്തിന്റെ ഹരിതാഭയിൽ സ്ഥിതിചെയ്യുന്ന കാണിക്കമാതാ കോൺവെന്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സജ്ജമായ ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ കെജി,എൽപി,യുപി,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രത്യേക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്നു. സൗന്ദര്യാത്മകമായി രൂപകൽപ്പന ചെയ്ത വിദ്യാലയത്തിന്റെ നടുമുറ്റവും മനോഹരമായ പൂന്തോട്ടവും പക്ഷിവളർത്തൽ കൂടും അക്വേറിയവും ഔഷധസസ്യ തോട്ടവും കുട്ടികൾക്കുള്ള വിഷയ കേന്ദ്രീകൃതമായ പാർക്കും വിദ്യാലയത്തെ ആകർഷണീയമാക്കുന്നു. | |||
ആധുനിക സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്,കെമിസ്ട്രി,ബയോളജി,കമ്പ്യൂട്ടർ ലാബുകൾ ഓഡിയോ വിഷ്വൽ മുറി എന്നിവയും വലിയ ഒരു ഗ്രന്ഥശാലയും ഉണ്ട്. ഇരുപതോളം ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസുകൾ ആക്കി ഉയർത്തിയിട്ടുണ്ട്. വൈഫൈ സൗകര്യവും ഇവിടെ ലഭ്യമാണ്. കായിക പരിശീലനത്തിനുള്ള ഉപകരണങ്ങളോടു കൂടിയ വിശാലമായ മൈതാനവും ഓഡിറ്റോറിയവും ഉണ്ട്.കുട്ടികൾക്ക് ശുദ്ധമായ തണുത്ത വെള്ളവും ചൂടുവെള്ളവും ലഭിക്കുന്നതിന് ജലവിതരണ യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ മഴവെള്ള സംഭരണിയും ഉണ്ട്. വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് ശരിയായ ദിശാബോധം നൽകുന്നതിന് കൗൺസിലിംഗ് സൗകര്യവും പ്രാർത്ഥനാ മുറിയും ഉണ്ട്. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് പ്രാഥമിക ശുശ്രൂഷ കേന്ദ്രവും യോഗ കേന്ദ്രവും പ്രവർത്തിക്കുന്നു. ഗതാഗത സൗകര്യത്തിനായി സ്കൂളിൽ ആറ് ബസുകൾ സർവീസ് നടത്തുന്നു. മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഉള്ള ഈ വിദ്യാലയത്തിൽ രാവിലെയും വൈകുന്നേരവും കുട്ടികൾക്ക് തിരക്ക് അനുഭവപ്പെടാതിരിക്കാൻ വരുന്നതിനും പോകുന്നതിനും പ്രത്യേകം വഴികൾ ക്രമീകരിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ സുരക്ഷയ്ക്കായി പലഭാഗങ്ങളിലായി സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. സെക്യൂരിറ്റി മുറിയും ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||