"സെന്റ്ജോൺസ് .എൽ .പി .എസ്സ് .ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 100: | വരി 100: | ||
<big>ശ്രീ വർഗീസ് ജോർജ്</big> | <big>ശ്രീ വർഗീസ് ജോർജ്</big> | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |
10:54, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്ജോൺസ് .എൽ .പി .എസ്സ് .ഇരവിപേരൂർ | |
---|---|
വിലാസം | |
ഇരവിപേരൂർ ഇരവിപേരൂർ പി.ഒ. , 689542 | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | eraviperoorstjohnslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37311 (സമേതം) |
യുഡൈസ് കോഡ് | 32120600119 |
വിക്കിഡാറ്റ | Q87593316 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൗലി അന്ന അലക്സ് |
പി.ടി.എ. പ്രസിഡണ്ട് | ബീന റെനു |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി മനീഷ് |
അവസാനം തിരുത്തിയത് | |
13-01-2022 | 37311. |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇരവിയുടെ ഊര് എന്നറിയപ്പെടുന്ന സ്ഥലമാണ് ഇന്നത്തെ ഇരവിപേരൂർ. ചരിത്രപരവും ഐതീഹ്യപരവുമായ പെരുമയേറുന്ന നാടാണിത്. വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരം പുലർത്തുന്നവരാണ് കൂടുതൽ ആളുകളും... ഈ നാടിന്റെ തിലകക്കുറിയായി ഈ സ്കൂൾ നിലനിൽക്കുന്നു. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ ഇരവിപേരൂർ ജംഗ്ഷന് സമീപം തിരുവല്ല -കുമ്പഴ സ്റ്റേറ്റ് ഹൈവേയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഈ ഗ്രാമത്തിൽ ഒരു സ്കൂൾ ആവശ്യമാണെന്ന് മനസിലാക്കി കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മനും, താന്നിക്കൽ ചാക്കോ വർക്കിയും 1905-ൽ ഈ സ്കൂൾ സ്ഥാപിച്ചത്. എല്ലാ കുട്ടികൾക്കും ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത് സ്ഥല പരിമിതിമൂലം 1964-ൽ എൽ.പി. വിഭാഗം ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറ്റി. വിശാലമായ കളി സ്ഥലം ഈ സ്കൂളിന്റെ അനുഗ്രഹമാണ്...
ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ പ്രൊഫ.ടി.സി. എബ്രഹാം ആണ്.
ഭൗതികസൗകര്യങ്ങൾ
ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള ഈ സ്കൂളിന് അഞ്ച് ക്ലാസ്സ് മുറികൾ ഉണ്ട്.ഓഫീസ് മുറിയും സ്റ്റോർ മുറിയും കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള പുതുതായി പണികഴിപ്പിച്ചു. എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ, ലൈറ്റുകൾ ഇവ ഉണ്ട്. ലൈബ്രറി സൗകര്യം, കമ്പ്യൂട്ടർ മുറി സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശുചിമുറികൾ, പൈപ്പ് കണക്ഷൻ, കുടിവെള്ളതിന് വറ്റാത്ത കിണർ ഇവ ഉണ്ട്. കുട്ടികളുടെ സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഗവൺമെന്റിൽ നിന്നും മൂന്ന് ലാപ്ടോപുകളും സ്പീക്കറുകളും, രണ്ട് പ്രോജക്ടറുകളും നമ്മുടെ സ്കൂളിന് ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗവാസനകളെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നു.2019-ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനേ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹെലൻ ഷിജോ, സ്വാതിക എം. രാജേഷ്, അനന്യ. വി എന്നിവർ സമ്മാനർഹരായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും വായനാവാരവും നടത്തപ്പെടുന്നു...
മികവുകൾ
എൽ എസ് എസ് പരീക്ഷയിൽ 2017-2018 വർഷം ശിവപ്രിയ. കെ.ജി സ്കോളർഷിപ് നേടി.1മുതൽ 4വരെ ഉള്ള മുഴുവൻ കുട്ടികൾക്കും മലയാളവും ഇംഗ്ലീഷും ക്കുവാനും എഴുതുവാനും കഴിയുന്നു. കായികാഭിരുചികളുള്ള കുട്ടികളെ അനീഷ് സാറിന്റെ നേതൃത്വത്തിൽ പരിശീലിപ്പിക്കുകയും സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും അവരുടെ കഴിവ് തെളിയിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും അസംബ്ലിയിൽ കുട്ടികളുടെ സർഗാത്മ കമായ കഴിവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകുന്നു. ഉല്ലാസ ഗണിത പ്രവർത്തനങ്ങളിലൂടെ ഗണിത താല്പര്യം വളർത്തുവാൻ സാധിക്കുന്നു. വിദ്യാഭ്യാസവകുപ്പിന്റെ നിർദേശമനുസരിച്ച് ശ്രദ്ധ, ഗണിതവിജയം, ഹലോ ഇംഗ്ലീഷ് മലയാളത്തിളക്കം എന്നിവയും പഠന പ്രവർത്തനങ്ങളോടൊപ്പം നടത്തിവരുന്നു...
മുൻസാരഥികൾ
1. ശ്രീ. വി.കെ.സ്‌കറിയ
2. ശ്രീ.പി.സി. ചെറിയാൻ
3. ശ്രീ. ടി. ജെ. ഉമ്മൻ
4. ശ്രീമതി. ഏലിയാമ ഫിലിപ്പ്
5. ശ്രീമതി. അന്നമ്മ ഉമ്മൻ
6. ശ്രീമതി. അന്നമ്മ മാത്യു
7. ശ്രീമതി. ജൂലി ലിസി ഉമ്മൻ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
ശ്രീ ജോർജ് ഉമ്മൻ
ശ്രീ വർഗീസ് ജോർജ്
ദിനാചരണങ്ങൾ
പരിസ്ഥതി ദിനം- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തെ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം
വയനാ പക്ഷാചരണം- വായന മത്സരം, ക്വിസ് ,ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ.
ചാന്ദ്രദിനം - ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം ഐ.സി.റ്റി സാധ്യത ഉപയോഗിച്ച് ചന്ദ്രയാൻ 2 വിക്ഷേപണം ലൈവ് വീഡിയോ പ്രദർശനം.
സ്വാതന്ത്ര്യദിനം- ദേശീയപതാക ഉയർത്തൽ, സന്ദേശം നൽകൽ, മധുര വിതരണം
ഓണം - ഓണക്കളികൾ, അത്തപ്പൂക്കള മത്സരം, ഓണസദ്യ.
ഓസോൺ ദിനം - വീഡിയോ പ്രദർശനം
ഗന്ധിജയന്തി - ഗാന്ധിജി അനുസ്മരണം, സേവന ദിനം, ഗാന്ധിജി ക്വിസ്
ദേശീയ തപാൽ ദിനം - പോസ്റ്റോഫീസിന്റെ സേവനങ്ങൾ ചർച്ച,
കേരളപ്പിറവി-മാതൃഭാഷാദിനം- വിശദികരണം. മാതൃഭാഷാ ദിന പ്രതിജ്ഞ
ക്രിസ്തുമസ് ആഘോഷം - ക്രിസ്തുമസ് സന്ദേശം, കലാപരിപാടികൾ, മധുര വിതരണം
ശിശുദിനം- ശിശുദിന സന്ദേശം, ആശംസ നിർമ്മാണം, ചിത്രരചന മത്സരം .
റിപ്പബ്ലിക്ക് ദിനം- ദേശീയപതാക ഉയർത്തൽ, ക്വിസ് മത്സരം, സന്ദേശം നൽകൽ
രക്തസാക്ഷിദിനം- ഗാന്ധി അനുസ്മരണം 1 മിനിറ്റ് മൗനാചരണം, ക്വിസ് മത്സരം
അദ്ധ്യാപകർ
- ലൗലി അന്ന അലക്സ്
- ഷൈനി മോൾ എബ്രഹാം
- എലിസബത്ത് ജോസി
ക്ലബ്ബുകൾ
ആരോഗ്യ ക്ലബ്- കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ആരോഗ്യ ക്ലബ് പ്രവർത്തിക്കുന്നു. പോസ്റ്റർ നിർമ്മാണം, ചാർട്ട് നിർമ്മാണം, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ ഇവ ചെയ്തു വരുന്നു. ആരോഗ്യ ക്വിസ് എല്ലാ അസബ്ലികളിലും ബോധവൽക്കരണം, ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ് എന്നിവയും ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുവാൻ സാധിച്ചു. സോഷ്യൽ സയൻസ് ക്ലബ്- വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ദിനാചാരണങ്ങൾ വളരെ ആകർഷകമായി നടത്തുകയും ദിനാചാരണ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു.. ഗണിത ക്ലബ്- ഗണിതാഭിരുചി കുട്ടികളിൽ വളർത്തുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. പസിൽ ഗെയിം,ജ്യാമിതീയ രൂപ ങ്ങളുടെ നിർമ്മാണം, ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണ പ്രദർശനം എന്നിവയും നടത്തപ്പെടുന്നു സയൻസ് ക്ലബ്- കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ സർഗ്ഗവേള കളിൽ ക്വിസ് നടത്തപ്പെടുന്നു. എല്ലാ ആഴ്ചയിലും ഏതെങ്കിലും പച്ചക്കറി കൃഷി രീതികൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
തിരുവല്ല -കോഴഞ്ചേരി റൂട്ടിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്നും 100M ദൂരം. {{#multimaps: 9.3827801, 76.6420107| zoom=18 }}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37311
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ