"പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/ഞാനും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/ഞാനും കൊറോണയും എന്ന താൾ പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/ഞാനും കൊറോണയും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
21:30, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
ഞാനും കൊറോണയും
വീടുവിട്ട്പുറത്തിറങ്ങാതെ ഇങ്ങനെ ജീവിതത്തിലെ ആദ്യാനുഭവമാണ്. മുറ്റത്തെ മാവിൽ നിറഞ്ഞ മാങ്ങകൾ പാകമായോയെന്ന് നോക്കണം. പാകമായ വ പൊട്ടിക്കണം. ഇപ്പോൾ വളരെ സമയമെടുത്ത് ഓരോ മാങ്ങയും പാകം നോക്കി ടെറസിൽ നിന്നു കൊണ്ടും മുറ്റത്തു നിന്നു കൊണ്ടും വലിക്കാം. മാവ് 'കൊറോണാക്കാലത്തെ 'കരുതിക്കൂട്ടി കണ്ടതുപോലെ. വ്യായാമത്തിൻ്റെ ഭാഗമായി തൊടിയിലെ പുല്ലുചെത്താൻ അച്ഛൻ കൈക്കോട്ടെടുത്ത് തന്നു. ഇതുവരെ ചെയ്തിട്ടില്ലാത്ത പണിയാണ്. രണ്ടാഴ്ച കൊണ്ട് പുല്ലു മുഴുവൻ ചെത്തി വൃത്തിയാക്കി. അപ്പോഴതാ അച്ഛൻ പുതിയൊരു ജോലി ഏൽപ്പിച്ചു.മഹാഭാരതമെന്ന മഹാപുസ്തകത്തിലെ വനപർവ്വം അല്പാല്പം വായിച്ച് കുറിപ്പെഴുതണമെന്ന്." മഹാഭാരതം "-ഇതിലില്ലാത്തതായി ഒന്നും തന്നെയില്ലെന്ന് കേട്ടിട്ടുണ്ട്. പുസ്തകത്തിൻ്റെ വലിപ്പം കണ്ട് ഞാനൊന്നമ്പരന്നെങ്കിലും അച്ഛനെ ധിക്കരിക്കുക വയ്യല്ലോ. അങ്ങനെ ഞാൻ പ്രഭാത സ്നാനത്തിനു ശേഷം ദിവസവും അല്പനേരം വനപർവ്വത്തിലേക്ക് കടന്നു.മാർക്കണ്ഡേയൻ പറഞ്ഞ മത്സ്യത്തിൻ്റെ കഥ എന്നെ ഒന്നിരുത്തി ചിന്തിപ്പിച്ചു. മത്സും പറഞ്ഞ പ്രകാരം എല്ലാ സസ്യങ്ങളുടെയും വിത്തുകൾ ശേഖരിച്ചു സൂക്ഷിച്ചു കൊണ്ട് വള്ളത്തിലിരിക്കുന്ന മനു .അദ്ദേഹത്തെ പ്രളയത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന മത്സ്യം. ആയിരം യുഗങ്ങൾ കൂടുമ്പോൾ മഹാപ്രളയങ്ങൾ ഉണ്ടാകുമത്രേ!.കോവിഡ് 19 ഒരു മഹാപ്രളയമാണ്. ചില കരുതലുകളെ ഓർമപ്പെടുത്തുന്ന പ്രളയകാലം. ശരീരത്തിൻ്റെ അകലം ഹൃദയത്തിൻ്റെ അടുപ്പം എന്നിവ കാത്തുസൂക്ഷിക്കുക. വാക്കിലും നോക്കിലും പോക്കിലും ശുചിത്വം പാലിക്കുക.നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. പ്രാർത്ഥനയോടെ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 10/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 01/ 10/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം