Schoolwiki സംരംഭത്തിൽ നിന്ന്
17:08, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു അവധിക്കാലം
അന്ന് ഒരു അവധി ദിവസം ആയിരുന്നു.നഗരത്തിലെ ഫ്ലാറ്റിൽ അപ്പുവും അമ്മുവും മാതാപിതാക്കളും സുഖമായി ഉറങ്ങുകയാണ് .അപ്പോൾ അമ്മയ്ക്ക് ഒരു ഫോൺ കോൾ. ഫോൺ എടുത്ത് സംസാരിച്ച ഉടൻ അമ്മയുടെ കരച്ചിൽ ആരംഭിച്ചു. അച്ചൻ കാര്യം തിരക്കിയപ്പോഴാണ് അറിഞ്ഞത് അമ്മയുടെ അച്ചൻ അതായത് അമ്മുവിൻ്റെയും അപ്പുവിൻ്റെയും മുത്തഛൻ മരിച്ചു എന്ന്.' ഞങ്ങൾ ഉടനടി അങ്ങോട്ടേക്കുള്ള യാത്ര ആരംഭിച്ചു. അമ്മയുടെ വീട്ടിൽ പോയ ഒർമ്മയെ അവർക്കില്ല. പറഞ്ഞു കേട്ടുള്ള അറിവ് മാത്രം.അപ്പുവിന് എന്തൊക്കെയോ ചിലത് ഓർമ്മയുണ്ട്. അവൻ കുറച്ച് നാൾ അവിടെയായിരുന്നു താമസം. പറഞ്ഞു കേട്ടുള്ള അറിവ് വെച്ച് അതൊരു ഗ്രാമപ്രദേശമാണ് . കുന്നും മലയും തോടും കുളവും ഒക്കെയുള്ള ഒരു സുന്ദര ഗ്രാമം. അവർ അവിടെ എത്തി . എല്ലായിടത്തും കരച്ചിലും ബഹളവും . രണ്ടു ദിവസം അവിടെ തങ്ങി അടുത്ത ദിവസം പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോഴാണ് അറിഞ്ഞത് കൊറോണ വൈറസിനെ തുടർന്ന് ഇന്ത്യയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു എന്ന് .അവർക്ക് പിന്നീടുള്ള ദിവസങ്ങൾ അവിടെ തങ്ങാതെ നിർവാഹമില്ലായിരുന്നു. അപ്പുവിനും അമ്മുവിനും അവിടം ഒട്ടും ഇഷ്ട്ടപ്പെട്ടില്ല. കൂടാതെ മുത്തശ്ശിയേയും മാമനേയും പരിചയവുമില്ല.അവർക്ക് അവിടുത്തെ നാടൻ ഭക്ഷണങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. കഴിക്കാൻ സാൻവിച്ചും ബർഗറും തന്നെ വേണം. അവർക്ക് അവിടെ ചെയ്യാനുണ്ടായിരുന്ന ഏകകാര്യം അവരുടെ പുതിയ ടാബിൽ ഗെയിം കളിക്കുക എന്നതായിരുന്നു. ആദ്യ മൂന്ന് ദിവസം അവർ ടാബിൽ കളിച്ചു കൊണ്ട് മുറിയിൽ തന്നെ ഇരുന്നു. പക്ഷേ പിന്നീട് അതിന്റെ ചാർജ്ജ് തീർന്നു നിർഭാഗ്യവശാൽ ചാർജ്ജർ അവർ എടുക്കാൻ മറന്നു.ആദ്യ ദിവസങ്ങളിൽ അവർ ഒന്നും കഴിക്കാതെ വാശി പിടിച്ചിരുന്നു .പക്ഷേ വിശപ്പ് സഹിക്കാൻ വയ്യാതായപ്പോൾ ഇരുവരും നാടൻ ഭക്ഷണങ്ങളോട് പതുക്കെ പതുക്കെ പൊരുത്തപ്പെട്ടു തുടങ്ങി.പതിയെ അവർ മുത്തശ്ശിയോടും മാമനോടും സംസാരിക്കാൻ തുടങ്ങി. മുത്തശ്ശി അവർക്ക് ഒട്ടനവധി കഥകൾ പറഞ്ഞു കൊടുത്തു അമ്മുവിന്റെ മുടി ചീകി മിനുക്കി. മാമൻ അവരുടെ കൂടെ കളിച്ചു, ഓലപന്തും ഓലപീപ്പിയും ഉണ്ടാക്കി കൊടുത്തു. ഊഞ്ഞാൽ കെട്ടി കൊടുത്തു. പിന്നെ മറ്റൊരു രസകരമായ കാര്യം. അപ്പുവിനും അമ്മുവിനും ഏറ്റവും പേടിയുള്ള കാര്യം നീന്തൽ ആയിരുന്നു.എന്നാൽ അവരുടെ മാമൻ രണ്ടു പേരെയും വളരെ വേഗം നീന്തൽ പഠിപ്പിച്ചു .നീന്തൽ പഠിക്കുന്നതിനിടയിൽ ഒത്തിരി അബദ്ധങ്ങൾ അവർക്ക് പറ്റി. വെള്ളത്തിൽ മുങ്ങിപ്പോവുകയും മൂക്കിൽ വെള്ളം കയറുകയും ചെയ്തു.അവർക്ക് കൂട്ടത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യം ചൂണ്ടയിടലായിരുന്നു. എല്ലാ ദിവസവും വൈകിട്ട് അവർ മീൻ പിടിക്കാനിറങ്ങും. ചില ദിവസങ്ങളിൽ ഒരു മീൻ പോലും കിട്ടാതെ വെറും കൈയോടെയാവും തിരികെ വരുന്നത്.എന്നാൽ മറ്റ് ചില ദിവസങ്ങളിൽ വലിയ വരാലിനെയും ചെമ്പല്ലിയെയും കാരിയെയുമൊക്കെ അവർക്ക് കിട്ടും. അടുത്തുള്ള കൊയ്ത്ത് കഴിഞ്ഞ നെൽപാടമായിരുന്നു അവരുടെ പ്രധാന കളിസ്ഥലം. വീടിൻ്റെ മുറ്റത്ത് നിന്നിരുന്ന മുത്തശ്ശിമാവിൽ നിന്നും പൊഴിഞ്ഞു വീഴുന്ന നല്ല മധുരമുള്ള മാമ്പഴം ദിവസവും അവർ ആസ്വദിച്ച് കഴിച്ചു.ഈ മാവിൻ്റെ കൊമ്പത്ത് കെട്ടിയ ഊഞ്ഞാലിൽ മതിവരുവോളം ആടിതിമിർത്തു .മാവിൻ്റെ ശിഖരങ്ങളിൽ കയറി കളിക്കാൻ നല്ല രസമായിരുന്നു. മാവിൽ ഉണ്ടായിരുന്ന കിളിക്കൂട്ടിൽ രണ്ട് അടയ്ക്കാകുരുവികൾ ഉണ്ടായിരുന്നു. ഈ പ്രത്യേക തകൾ കൊണ്ട് തന്നെ മുത്തശ്ശിമാവ് കുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതായി. പേര, ചാമ്പ, നെല്ലി പുളി ,ചെറി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും പറമ്പിൽ അങ്ങിങ്ങായി നിന്നിരുന്നു.രാത്രിയിൽ മുത്തശ്ശിയുടെ കഥ കേട്ടാണ് അവർ ഉറങ്ങിയിരുന്നത്. പണ്ട് ടാബിൽ കളിച്ച് തളർന്നുറങ്ങുന്നതിന് പകരമുള്ള പുതിയ രീതി അവർക്ക് ശീലമായി.മുത്തശ്ശി കുട്ടികൾക്ക് എന്നും വൈകിട്ട് ഉണ്ണിയപ്പം, പരിപ്പ് വട, ഉഴുന്നുവട, ഏത്തക്കാപ്പം, ഉള്ളിവട തുടങ്ങിയ പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കുമായിരുന്നു. തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരു മോചനം ലഭിച്ചതിൻ്റെ സന്തോഷവും സുഖവും അവർ നന്നായി അനുഭവിച്ചു നാളുകൾ കഴിഞ്ഞു ഇന്ത്യയിൽ നിന്നും കൊറോണ വൈറസ് തുടച്ചു നീക്കപ്പെട്ടു..സ്കൂളുകളും ഓഫീസുകളും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. അവർ വീണ്ടും ആ തിരക്കേറിയ ജീവിതത്തിലേക്ക് പോകുന്നു. അപ്പുവും അമ്മുവും അവരുടെ മുത്തശ്ശിയേയും മാമനെയും വിട്ടു വരാൻ തയ്യാറായില്ല. അവരുടെ വാശിക്ക് വഴങ്ങിയ മാതാപിതാക്കൾ അവരെ ആ ഗ്രാമത്തിൽ ഉള്ള പൊതു വിദ്യാലയത്തിൽ ചേർത്തു. അങ്ങനെ കൊറോണ വൈറസ് മൂലം സമാധാന പൂർണമായ ഒരു ജീവിതം ഈ രണ്ടു കുരുന്നുകൾക്കും ലഭിച്ചു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ
|