"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

23:44, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തിശുചിത്വം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലീരോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.

കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. വയറിളക്കരോഗങ്ങൾ,വിരകൾ,കുമിൾ രോഗങ്ങൾ,ത്വക്ക് രോഗങ്ങൾ,പകർച്ചപ്പനി തുടങ്ങി സാർസ്,കോവിഡ് വരെ ഒഴിവാക്കാം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് ഇരുപത് സെക്കന്റ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറംഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ,എച്ച് ഐ വി,ഇൻഫ്ലുവൻസ,കോളറ തുടങ്ങിയ രോഗങ്ങൾക്ക് കാരണക്കാരായ വൈറസുകളെയും ബാക്ടീരിയകളേയും എളുപ്പത്തിൽ കഴുകിക്കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്‍ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക. തൂവാല ഇല്ലെങ്കിൽ ഷർട്ടിന്റെ കയ്യിലേക്കാകട്ടെ ചുമ. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസവായുവിലെ രോഗാണുക്കളെ തടയുവാനും മുഖാവരണം ഉപകരിക്കും. രോഗബാധിതരുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്‍ക്ക് (N 95) ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ആൾക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതും കൊറോണ വൈറസിനെ ഉൾപ്പെടെ പ്രതിരോധിക്കാൻ ഉത്തമം.

അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. പകർച്ചവ്യാധി ബാധിതരുമായി നിശ്ചിതഅകലം( 1മീറ്റർ) പാലിക്കുക. ആൾക്കുട്ടങ്ങൾ ഒഴിവാക്കുക. പകർച്ചവ്യാധി ബാധിച്ചവർ, പനിയുള്ളവർ തുടങ്ങിയവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്‍ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക.കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. കഴുകി ഉണങ്ങിയതും ഇറുക്കം കുറഞ്ഞതുമായ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. ഇവ ദിവസവും കഴുകി ഉപയോഗിക്കുക. മലമൂത്രവിസർജനം സാനിട്ടറി കക്കൂസുകളിൽമാത്രം. മലവിസർജനത്തിന് ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. മറ്റുള്ളവരുടെ ടൂത്ത് ബ്രഷ്, ഷേവിങ് സെറ്റ് , തോർത്ത് എന്നിവ ഉപയോഗിക്കരുത്.

പഴങ്ങൾ,പച്ചക്കറികൾ,ഇളനീര്, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ, കടൽ മത്സ്യങ്ങൾ, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിമാത്രം ഉപയോഗിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.രാത്രി ഭക്ഷണം കുറയ്ക്കുക. അത്താഴം ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും കഴിക്കുക.ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചായ, കാപ്പി എന്നിവ കുറയ്ക്കുക. ശീതള പാനീയങ്ങൾക്ക് പകരം പഴച്ചാർ ഉപയോഗിക്കുക. ആഹാരം കൊണ്ടുവരാൻ പ്ലാസ്റ്റിക് നിർമ്മിത പാത്രങ്ങളും കുപ്പികളും ഒഴിവാക്കുക.

ദേവനന്ദ.ഡി.എസ്സ്
8C ഗവൺമെന്റ്.എച്ച് എസ്സ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം