"ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/ കൊറോണ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

09:43, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ കാഴ്ചകൾ      

നമ്മൾ പരസ്പരം ഭയക്കാൻ തുടങ്ങിയപ്പോഴല്ലേ നാടകങ്ങളിൽ നിന്നു വീടകങ്ങളിലേയ്ക്ക് ചേക്കേറിയത് പണ്ടെങ്ങോ നഷ്ടമായ ചില കാഴ്ചകൾ ഞാൻ വീണ്ടും കണ്ടു ജനലിന് പുറത്ത് പൂത്ത പനിനീർ പൂ എന്നെ നോക്കി പരിഹസിച്ചു തൊടിയിലെ മരച്ചില്ലയിലിരുന്ന കുരുവികൾ കലപില കൂട്ടി അവരെന്നെ കളിയാക്കി ... മതിലിരുന്ന് അണ്ണാറക്കണ്ണൻ ചിലച്ചു ... അവരെയൊന്നും ഞാനിതേവരെ കണ്ടതേയില്ലായിരുന്നു .... ഞാൻ കണ്ട ലോകം മൊബൈൽ സ്ക്രീനായിരുന്നു. എന്നാൽ ഇപ്പോൾ ഞാനറിയുന്നു പ്രകൃതി എത്ര സുന്ദരം.,, പക്ഷെ നന്മയറിയാൻ ഒരു തിന്മയുടെ കാലം വരേണ്ടി വന്നു.....

ഫാത്തിമ ഫിദ
XI - F I ഹ്യുമാനിസ്റ്റിസ് എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - ലേഖനം