"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ആരോഗ്യവും പരിസരശ‌ുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആരോഗ്യവും പരിസരശ‌ുചിത്വവും

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ള വരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ആരോഗ്യം പോലെ തന്നെ വ്യക്തിക്കും സമൂഹത്തിനും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെയുണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിയ്ക്കും. ആരോഗ്യ പൂർണ്ണമായ ആയുസ്സാണല്ലോ നാം എല്ലാവരും ആഗ്രഹിക്കുന്നത്. എന്താണ് ആരോഗ്യം? രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാന പങ്ക് വഹിക്കുന്നത് പരിസര ശുചിത്വമാണ്. വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വം. നമ്മുടെ ചുറ്റുപാടുകളെ ചപ്പു ചവറുകളില്ലാതെ സൂക്ഷിക്കുക എന്നതാണ് ഇത് കൊണ്ടു അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. രോഗം വന്നിട്ട് ചികിത്സി ക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്.

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ അവസ്ഥയും അത്ര മോശമല്ല. നമ്മുടെ പൊതുസ്ഥാപനങ്ങൾ, പൊതുനിരത്തുകൾ, ആശുപത്രികൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുൻപന്തിയിലാണ്. ഇങ്ങനെ കൊതുക്, കീടങ്ങൾ എന്നിവ പെരുകുന്നു. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമുക്ക് പുതിയ രോഗങ്ങൾ ഉണ്ടാക്കുന്നു.

വിദ്യാർത്ഥികളായ നാം അറിവ് നേടുക മാത്രമല്ല ജനങ്ങളിൽ ശുചിത്വബോധം ഉണ്ടാക്കുകയും വേണം. നാടിന്റെ ശുചിത്വവും ഓരോ പൗരന്റെയും ചുമതലയായി കരുതണം. കുട്ടികളായ നാം സ്വന്തം ഇരിപ്പിടം, മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കുവാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചിത്വത്തിനു പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വവും എന്ന ഗുണം വളർത്താൻ കഴിയും.

ഇന്ന് ലോകത്തെ കീഴ്പെടുത്തിയിരിക്കുന്ന മഹാമാരിയാണ് കൊറോണ. ആദ്യമായി കൊറോണ കണ്ടു വന്നത് ചൈനയിലെ വുഹാനിലാണ്. പിന്നീട് ഇറ്റലിയിലേക്കും, ബ്രിട്ടനിലേക്കും, അമേരിക്കയിലേക്കും പടർന്നു. അവിടെ ജീവിക്കുന്ന ഓരോ മലയാളികളും ഈ അസുഖത്തെ തുടർന്ന് അവരവരുടെ നാട്ടിലേക്കു തിരിച്ചു വരാൻ ശ്രമിച്ചു.. അതു മൂലം സമ്പർക്കം വഴി രോഗം സാധാരണക്കാരെയും കീഴ്പെടുത്തി. ഇക്കാരണത്താൽ ലോക്‌ഡൗൺ എന്ന തീരുമാനം സർക്കാരിന് എടുക്കേണ്ടിവന്നു. ഇപ്പോൾ നാം കോറോണയെ പ്രതിരോധിക്കാൻ സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുകയും ജനങ്ങൾ തമ്മിൽ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ഉപയോഗിക്കുകയും ചെയ്യുന്നു.

കീടനാശിനികൾ തളിച്ച പച്ചക്കറികൾ ഉപയോഗിച്ച് രോഗികളാകാതെ ജൈവപച്ചക്കറികൾ കൃഷി ചെയ്തു ഉപയോഗിച്ചും പഴമക്കാർ ഉപയോഗിച്ചിരുന്ന വിഷമില്ലാത്ത ചക്ക വിഭവങ്ങൾ ആഹാരമായി ഉൾപെടുത്തിയും രോഗങ്ങൾ വരാതെ നമ്മുടെ ജീവിതത്തെ സംരക്ഷിക്കാം.പരിസരം വൃത്തിയാക്കിയും രോഗ പ്രതിരോധശേഷി നേടിയും നമുക്ക് നമ്മുടെ ആരോഗ്യകരമായ ജീവിതത്തെ കെട്ടിപൊക്കം.

അഞ്ജന ജെ. എസ്
5 C സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം