"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/ഇനിയെത്ര കാലം/മാളവിക ജെ എം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 | | color= 3 | ||
}} | }} | ||
*[[{{PAGENAME}}/വൃദ്ധന്റെ ഓർമ്മകൾ | വൃദ്ധന്റെ ഓർമ്മകൾ ]] |
18:36, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഇനിയെത്ര കാലം
ഞാനൊരു നാട്ടുമാവ് ആണ് . ആരോ കഴിച്ചിട്ട വിത്തിൽ നിന്ന് ഉണ്ടായതാണ് ഞാൻ . ഒരുപാടൊരുപാട് മഴക്കാലവും മഞ്ഞുകാലവും വേനൽക്കാലവും ഒക്കെ കണ്ടു ഞാൻ .മാമ്പഴ കാലങ്ങളെല്ലാം എനിക്ക് ഏറെ സന്തോഷകരമാണ്.കാരണം മഴ പെയ്തു തീർന്നു കഴിയുമ്പോൾ ഉള്ള ആകാശം കാണാൻ വളരെ മനോഹരമായിരിക്കും. ചിലപ്പോൾ മഴവില്ല് കാണാം. എന്തു ഭംഗിയാണ് മഴവില്ല് . പിന്നെ പാടങ്ങളിലെ നെൽച്ചെടിയുടെ ഇലകളിൽ എല്ലാം മുത്തുകൾ പോലെ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന മഴത്തുള്ളികൾ .ഇതു രണ്ടും കാണുമ്പോൾ എന്തു ഭംഗിയാണ്.ഓരോ മഴത്തുള്ളി വീഴുമ്പോഴും എൻറെ ദേഹം തണുത്തു വിറയ്ക്കും.പക്ഷേ എനിക്ക് അത് ഏറെ ഇഷ്ടമാണ്. കുട്ടികൾ കളിക്കുന്ന ഓരോ കളിയിലും ഞാനും കൂടാറുണ്ട്. ആടിയുലഞ്ഞ് ഞാൻ അവരോടൊപ്പം കളിക്കും.അവർ എറിയുന്ന ഓരോ എറിയും എൻറെ ദേഹത്ത് കൊള്ളുമ്പോൾ എനിക്ക് വേദനിക്കാറെ ഇല്ല . കുട്ടികൾ എൻറെ ദേഹത്ത് കയറി തൂങ്ങി കളിക്കുമായിരുന്നു. കാറ്റടിക്കുമ്പോൾ ആടി ഉലയുന്ന എൻറെ ശാഖകൾ എല്ലാം കുട്ടികൾക്ക് തണലേകി .വേനലവധിക്കാലം ആകുമ്പോൾ കുട്ടികൾ എല്ലാം എൻറെ ദേഹത്ത് കയറലും മാങ്ങ പറിക്കലുംഎൻറെ തണലിൽ ഇരുന്ന് കഥകൾ പറയലും പലപല കളികളുമായി പൊടിപൊടിക്കും. എൻറെ തണലിൽ ഇരുന്ന് കളിക്കുന്ന കുട്ടികൾ ഒരിക്കലും തളരാറില്ല.ഓരോ കളിക്ക് ശേഷവും അവർ മാങ്ങ പറിച്ചു തിന്നും. പക്ഷേ ഇന്ന് കാലം മാറി. ശാസ്ത്രം വളർന്നു.ആർക്കും ഒന്നിനും സമയമില്ല. കുട്ടികൾ കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും അടിമയായി. എൻറെ കൂടെ കളിക്കാനും മാങ്ങ പറിക്കാനും ആരുമില്ല. വയലുകൾ നികത്തി ,നാട്ടിൻപുറത്തെ മൺപാത എല്ലാം കോൺക്രീറ്റ് പാതകളാക്കി . പ്രകൃതിയുടെ മനോഹാരിത ഇന്ന് നഷ്ടമായിരിക്കുന്നു. എങ്ങും ബഹുനിലക്കെട്ടിടങ്ങൾ . പുകയും പൊടിപടലങ്ങളും കൊണ്ട് അന്തരീക്ഷം മലിനമായിരിക്കുന്നു. കുട്ടികൾ എൻറെ അടുത്തേക്ക് വരുന്നില്ല. മാതാപിതാക്കൾ അവരെ പുറത്തേക്ക് വിടുന്നില്ല. ചുറ്റുപാടുകളിൽ ഒരുപാട് മാറ്റം വന്നു.വാഹനങ്ങളുടെ എണ്ണം കൂടി . കാളവണ്ടിയും സൈക്കിളും ഒക്കെ കണ്ടു വളർന്നതാണ് ഞാൻ . ഇപ്പോൾ പലതരം കാറുകൾ ബൈക്കുകൾ . അതെല്ലാം സഹിക്കാം അവയിൽനിന്നുള്ള പുക അതെന്നെ ശ്വാസം മുട്ടിക്കുന്നു.ആരും എന്നെ ശ്രദ്ധിക്കുന്നില്ല.എനിക്കും പ്രായമേറെ ആയിരിക്കുന്നു.എൻറെ മനസ്സും മരവിച്ചു പോയിരിക്കുന്നു. ഇനിയെത്ര കാലം ........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ