"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ 'സ്നേഹപൂർവം ലിസി ടീച്ചർക്ക് '" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= 'സ്നേഹപൂർവം ലിസി ടീച്ചർക്ക് '...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

00:17, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

'സ്നേഹപൂർവം ലിസി ടീച്ചർക്ക് '      
                  ട്രിങ്, ട്രിങ് ! സ്കൂളിൽ ബെല്ലടിച്ചു.  ലിസി ടീച്ചർ അതിവേഗം ക്ലാസ്സില്ലേക്ക് നടന്നു. തന്റെ പുതിയ ടീച്ചറെ ഓരോ വിദ്യാർഥിയും വിനയപൂർവം സ്വീകരിച്ചു. ടീച്ചർ ഓരോ വിദ്യാർത്ഥികളെയും പരിചയപ്പെടാൻ  തുടങ്ങി; എന്നാൽ പുറകിലത്തെ ബെഞ്ചിൽ ഒരു കുട്ടി കിടന്നുറങ്ങു.  ടീച്ചർ അവനെ വിളിച്ചു , അവൻ എഴുന്നേറ്റില്ല. "ടീച്ചർ അവന്റെ പേര് രാഹുൽ " ,  മറ്റു കുട്ടികൾ പറഞ്ഞു. അതോടൊപ്പം അവൻ പഠിക്കാൻ മോശമാണ്, എല്ലാ ക്ലാസ്സിലും ഉറക്കമാണ്,  മറ്റൊരു അധ്യാപകരും അവനെ ശ്രെദ്ധിക്കുകയില്ല എന്നും ടീച്ചർ മനസിലാക്കി. ഈ വിവരം പലതവണ ഹെഡ്മാസ്റ്റർ ബെഞ്ചിൽ എത്തിയിട്ടുണ്ട്  എങ്കിലും അതിന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല എന്നറിഞ്ഞിട്ടും ലിസി ടീച്ചർ ഒരുതവണകൂടി ഇത് സാറിനെ ധരിപ്പിച്ചു. എന്നാൽ മുഖം കറുപ്പിച്ചു കാണിച്ചതല്ലാതെ മറ്റൊരു മറുപടിയും കിട്ടിയില്ല. ലിസി ടീച്ചറുടെ ക്ലാസ്സിൽ രാഹുൽ ഇത് തുടർന്നതോട് കൂടി ഒരു ദിവസം നിർബന്ധപൂർവ്വം ടീച്ചർ അവനെ വിളിച്ചുണർത്തി.  അവൻ അതു നിരസിച്ചു വീണ്ടും വീണ്ടും കിടക്കാൻ ശ്രെമിച്ചു എങ്കിലും ടീച്ചർ അതിന് അനുവദിചില്ല.  ഒടുവിൽ ദേഷ്യം വന്നിട്ട്  ആകാം അവൻ ക്ലാസ്സിൽ നിന്ന് ഇറങ്ങപോയി.  രണ്ടു മൂന്നു തവണ ടീച്ചർ അവനെ വിളിച്ചു എങ്കിലും വിളി കേട്ടില്ല.  എന്തായാലും ബെഞ്ചിൽ അവൻ വെച്ചിട്ട്പോയ തുണിസഞ്ചി ടീച്ചർ തുറന്നു  നോക്കി.  അതിൽ ആകെ ഒരു പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളു.  ടീച്ചർ തുറന്നു നോക്കിയപ്പോൾ അതിൽ മുഴുവൻ അതി മനോഹരമായ ചിത്രങ്ങൾ ആയിരുന്നു.  അങ്ങനെ ഇരുട്ട് നിറഞ്ഞ ആ കുഞ്ഞു മനസ്സിനുള്ളിൽ ഒരു കലാകാരൻ ഒളിച്ചിരിക്കുന്നു എന്ന് ടീച്ചർ മനസിലാക്കി. ഇന്റർവെൽ ബെൽ അടിച്ചപ്പോൾ സ്കൂളിലെ മറ്റൊരു നോൺ ടീച്ചിങ് സ്റ്റാഫ്‌ ലിസി ടീച്ചറെ കാണാൻ വന്നു.  അവനെ കുറിച്ച് അറിയാവുന്ന ഒരേ ഒരു ആളാണ് ഈ സ്റ്റാഫ്‌. അയാൾ പറഞ്ഞു, "ടീച്ചർ, രാഹുൽ മിടുക്കനായ ഒരു വിദ്യാർത്ഥിയാണ്. അവന്ന് അച്ഛൻ ഇല്ല, അമ്മ മാത്രമേ ഉണ്ടായിരുന്നള്ളൂ, അവൻ നാലിൽ പഠിക്കുമ്പോൾ അവർ മരിച്ചു. അതോടെ അവൻ ഇങ്ങനെയായി.ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞു ;അവന്ന് യാതൊരു മാറ്റവും ഇല്ല. ടീച്ചർ അവനെ ഒന്ന് ശ്രെദ്ധിചോളണെ. അപ്പൊ ഞാൻ പൊക്കോട്ടെ ടീച്ചർ " സ്റ്റാറ്റസ് ഇതും പറഞ്ഞു മടങ്ങുമ്പോൾ ടീച്ചറുടെ മുഖത്ത്‌ ഒരു ധൈര്യം പ്രത്യക്ഷപെട്ടിരുന്നു. പിറ്റേന്ന് ക്ലാസ്സിൽ എത്തുമ്പോഴും ആ ധൈര്യം ഉണ്ടായിരുന്നു.  ടീച്ചർ ആരംഭിച്ചു :"ഇത്തവണ സ്കൂൾ കലോത്സവത്തിൽ ചിത്ര രചന മത്സരങ്ങളിൽ നമ്മുടെ സ്കൂളിനെ പ്രതിനിധികരിച്ചു രാഹുൽ മത്സരിക്കും". രാഹുൽ ഞെട്ടിപ്പോയി. തന്റെ കഴിവിനെ അംഗീകരിച്ച , തന്നെ മനസിലാക്കിയ ആ അധ്യാപികയെ അവൻ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു. ടീച്ചറുടെ ആത്മവിശ്വാസം വിജയിച്ചു.  മത്സരിച്ച ഓരോ ഇനത്തിലും അവൻ സമ്മാനം വാങ്ങി. അവന്റ കഴിവ് അവൻ പഠനത്തിലും കാട്ടിതുടങ്ങി. അവൻ പഠിച്ചു മിടുക്കനായി. sslc പരീക്ഷയിൽ ഉയർന്ന മാർക്ക്‌ വാങ്ങി അവൻ വിജയിച്ചു. വർഷങ്ങൾ കടന്ന് പോയി......................ഇന്ന് ലിസി ടീച്ചർ മികച്ച അധ്യാപികക്ക് ഉള്ള പുരസ്‌കാരം ഏറ്റുവാങ്ങാൻ പോവുകയാണ്.ടീച്ചറിന് ഈ പുരസ്കാരം നൽകുന്നത് സ്ഥലം sub കളക്ടർ ആണ്. ടീച്ചർ സദസ്സിൽ എത്തി. എന്നാൽ വേദിയിൽ ഇരിക്കുന്ന അഥിതിയെ കണ്ടു ടീച്ചർ ഞെട്ടി. തന്റെ പ്രിയ ശിഷ്യനായ രാഹുൽ. ലിസി ടീച്ചറുടെ സ്നേഹവും,കരുതലും കൊണ്ടാകാം ഒറ്റ നോട്ടത്തിൽ രാഹുൽ ടീച്ചറെ തിരിച്ചറിഞ്ഞു. അത് ടീച്ചറെ ഒത്തിരി സന്തോഷിപ്പിച്ചു. "എന്റെ  ജീവിതം മാറ്റി മറിച്ച വ്യക്തി ആണ് ഈ ഇരിക്കുന്ന ലിസി ടീച്ചർ. ഈ പുരസ്‌കാരതിന്ന് ഏറ്റവും അർഹ എന്റെ ടീച്ചർ തന്നെയാണ് ".രാഹുൽ ടീച്ചറെ അഭിസംബോധന ചെയ്തു സംസാരിച്ചു. ടീച്ചറുടെ കണ്ണുകൾ ഈറൻ അണിഞ്ഞു. ടീച്ചറിനു പുരസ്‌കാരം സമർപ്പിച്ചുകൊണ്ട് അവൻ രണ്ടു വാക്ക് കൂട്ടി ചേർത്തു 🌹 'സ്നേഹപൂർവ്വം ലിസി ടീച്ചറിക്ക് '🌹.


Akash.B
9 V സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ