"സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/*പ്രകൃതിക്കായ്*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ കർത്തേടം/അക്ഷരവൃക്ഷം/*പ്രകൃതിക്കായ്* എന്ന താൾ സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/*പ്രകൃതിക്കായ്* എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
(വ്യത്യാസം ഇല്ല)
|
13:39, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
*പ്രകൃതിക്കായ്*
പച്ചപ്പട്ട് വിരിച്ച് കിടക്കുന്ന പരവതാനിയിൽ വൃക്ഷങ്ങളാലും പക്ഷികളാലും മറ്റു ജീവജാലങ്ങളാലും സമ്പന്നമാണ് നമ്മുടെ പ്രകൃതി. പക്ഷികളുടെ കളകളാരവം കേട്ട് ദിവസം തുടങ്ങിയിരുന്ന മാനവികർ ,തഴച്ച് വളർന്ന് പടർന്ന് പന്തലിച്ച് നിൽക്കുന്ന വൃക്ഷങ്ങൾ അവ എന്നും മനുഷ്യർക്ക് മുതൽക്കൂട്ടായിരുന്നു. കൂറ്റൻ മലകളാലും വൃക്ഷങ്ങളാലും പുഴകളാലും എല്ലാം സമ്പന്നമായ നമ്മുടെ പ്രകൃതി. പക്ഷെ ഇന്നെന്താണ് നമ്മുടെ സംഭവിച്ചത്? എങ്ങനെയാണ് പ്രകൃതിയുടെ സ്വഭാവികത നഷ്ടമായത്? നാം ചിന്തിക്കേണ്ടിരിക്കുന്നു. മനുഷ്യരുടെ അത്യാർത്തിയും സ്വാർത്ഥതയും മൂലം നമ്മുടെ പ്രക്യതി നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു. കൂറ്റൻ മലകളും,വൃക്ഷങ്ങളും, സ്വാർത്ഥ താൽപ്പര്യങ്ങൾ വേണ്ടി തകർത്ത് മാറ്റി അതിനു പകരം അവിടെ കൂറ്റൻ ഫ്ളാറ്റുകളും കെടിടങ്ങളും പടുത്തുയർത്തുന്നു. മാനവർ മാത്രമാണ് ഈ പ്രക്യതിയുടെ അവകാശി എന്ന തോന്നൽ മറ്റ് ജീവജാലങ്ങളെ പ്രകൃതിയിൽ നിന്ന് മൺമറയ്ക്കാൻ കാരണങ്ങൾ ആണ്.ഇന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ന് കാടുകളില്ല ,കുന്നുകളില്ല, വനങ്ങളില്ല, പാടങ്ങളില്ല ... എല്ലയിടത്തും കൂറ്റൻ കെട്ടിടങ്ങൾ മാത്രം. പ്രകൃതിയെ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നശിപ്പിച്ച് കൊണ്ടിരുന്നപ്പോൾ നമ്മുടെ മ സമൂഹം ഒരിക്കലും ഓർത്തില്ല ഒരു തിരിച്ചടി ഉണ്ടാകുമെന്ന്.എന്നാൽ തിരിച്ചടികൾ ഒരോന്നായി കിട്ടാൻതുടങ്ങുന്നു.2018, 2019 വർങ്ങളിൽ ഉണ്ടായ പ്രളയം അതിനൊരു ഉദാഹരണമാണ് .ഒരു വശം നമ്മൾ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾമറുവശത്ത് പ്രകൃതി തിരിച്ചടിക്കുന്നു. പ്രളയം, മണ്ണിടിച്ചിൽ, കൊടുങ്കാറ്റ്മുതലായവ നമ്മുടെ പ്രവർത്തിയുടെ ഫലമായി ഉണ്ടായതാണ്. ഇത്തരത്തിൽ തുടരുകയാണെങ്കിൽ ഈ ഭൂമിയിലെ ജീവജാലങ്ങളുടെ പതനംഅടുത്തിരിക്കുന്നു. ഈശ്വരൻ പ്രകൃതിയെ സൃഷ്ടിച്ചത്എല്ലാവർക്കും തുല്യമായാണ്, എല്ലാജീവജാലങ്ങൾക്കും ഓരേ സ്ഥനമാണ്. പക്ഷെ ഏറ്റവും ബുദ്ധിയും വിവേകവും കൊടുത്തമനുഷ്യർ തന്നെ വിവേകരഹിതമായ പ്രവൃത്തികാണിക്കുന്നതുമൂലം അത് നമ്മുടെ പതനത്തിലേക്കുള്ള വഴിയൊരുക്കുന്നു പ്രകൃതിയോട് നമ്മൾചെയ്യുന്നതിന് പരിണിതഫലം നമ്മൾതന്നെ അനുഭവിക്കണം. ഇതെല്ലാം കൊണ്ട് തന്നെപ്രകൃതിയെ സംരക്ഷിക്കുക എന്നത് അനിവാര്യമായി വന്നിരിക്കുകയാണ്. വ്യക്ഷങ്ങൾ വച്ച് പിടിപ്പിക്കുകകാവുകളും, വനങ്ങളുംസംരക്ഷിക്കുക, കൃഷിയിടങ്ങൾനികത്താതിരിക്കുക,പുഴകൾ സംരക്ഷിക്കുകനമുക്ക് തന്നെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാനായി വിദ്യാർത്ഥികളായ നമുക്ക് മുന്നിട്ടിറങ്ങാം. നല്ലൊരു നാളേയ്ക്കായ്...
സാങ്കേതിക പരിശോധന - pvp തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം