"ജി എൽ പി സ്കൂൾ ചൂരൽ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| ഉപജില്ല= പയ്യന്നൂർ | | ഉപജില്ല= പയ്യന്നൂർ | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= ലേഖനം | ||
| color= 2 | | color= 2 | ||
}} | }} |
12:38, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധിക്കാം മഹാമാരിയെ
നമ്മുടെ രാജ്യം കോവിഡ് 19 എന്ന മഹാമാരിയിലാ ണല്ലോ.നമ്മുടെ കണ്ണുകൾക്കൊണ്ട് കാണാനാവാത്ത വൈറസ് എന്ന സൂഷ്മ ജീവിയോട് ലോകത്തെ ആരോഗ്യ പ്രവർത്തകർ പോരാടിക്കൊണ്ടിരിക്കുകയാണ്. വൈറസ് എവിടെ നിന്നാണ് മനുഷ്യനിലേക്ക് പകർന്ന തെന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വുഹാനിലെ മാംസച്ചന്തയിൽ നിന്നാണെന്നും അതല്ല വുഹാനിലേ പരീക്ഷണശാലയിൽ നിന്ന് മനുഷ്യനിലേക്ക് പകർന്ന താ ണെന്നും റിപ്പോർട്ടുകളുണ്ട്.ഇതിനെതിരായ മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ലോകത്താകെ 10 ലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചു.ഒരു ലക്ഷത്തിലേറെ പേർ മരിച്ചു. ഇന്ത്യയിൽ ആദ്യമായി കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കൊറൊണ വൈറസ് രാജ്യത്ത് പടർന്ന് പിടിക്കാതിരിക്കാൻ സർക്കാർ നടപ്പിലാക്കിയ പ്രതിരോധ പ്രവർത്തിയാണ് ലോക്ക് ഡൗൺ അഥവാ സമ്പൂർണ്ണ അടച്ചു പൂട്ടൽ .ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ മേഖലകളും നിശ്ചലമായിരിക്കയാണ് .രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ട്രെയിൻ, വിമാന സർവ്വീസുകൾ എല്ലാം നിർത്തിവച്ചിരിക്കുന്നു. "നിങ്ങൾ എവിടെയാണോ ഇപ്പോൾ ഉള്ളത് അവിടെ ത്തന്നെ തുടരുക " എന്നാണ് പ്രധാനമന്ത്രി ലോക്ഡൗണിന്റെ ഭാഗമായി നിർദ്ദേശിച്ചിരിക്കുന്നത്. അത് ജനങ്ങൾ ഏറ്റെടുത്തു .അതുകൊണ്ട് രോഗവ്യാപനത്തോത് കുറയാൻ ഇടയായി.രോഗ പ്രതിരോധത്തിനായി നാം സ്വീകരിക്കേണ്ട പ്രധാന നിർദ്ദേശമാണ് സാമൂഹിക അകലം പാലിക്കുക എന്നത്.ഇതിന്റെ ഭാഗമായി ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക, സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക, പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കുക, സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് 20 സെക്കൻഡ് സമയം കൈ കഴുകുന്നത് ശീലമാക്കുക, രോഗലക്ഷണമുള്ള ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക, പനിയോ ചുമയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിച്ച് കൊറോണയെ നമുക്ക് പ്രതിരോധിക്കാം. നമുക്കും ഇതിൽ ഒരാളായി പങ്കുചേരാം.രോഗം പകരാൻ കാരണക്കാരനായ ഒരാളായി നമുക്ക് മാറാതിരിക്കാം.കൊറോണയെ പ്രതിരോധിക്കാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.ഇതിനായി പ്രവർത്തിക്കുന്ന സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും പോലീസിനും ബിഗ് സല്യൂട്ട് .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ