"ഗവ.എച്ച്.എസ്. എസ്.മാരൂർ/അക്ഷരവൃക്ഷം/നമ്മുക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നമ്മുക്ക് ചുറ്റുമുള്ള ആവാസവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 13: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= GHSS | | സ്കൂൾ=മാരൂർ GHSS <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 38089 | | സ്കൂൾ കോഡ്= 38089 | ||
| ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 20: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Manu Mathew| തരം=ലേഖനം }} |
15:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥകൾ
പ്രകൃതി ഒരു പാഠപുസ്തകമാണ് ചെറുതും വലുതുമായ നിരവധി ആവാസവ്യവസ്ഥകൾ നമ്മുക്ക് ചുറ്റുമുണ്ട്. ഒരു ജീവി വസിക്കുന്ന പ്രകൃതിയാൽ ഉള്ള അതിന്റെ ചുറ്റുപാടാണ് ആവാസം. നമ്മുക്ക് ചുറ്റും ചെറുതും വലുതുമായ നിരവധി ജീവജാലങ്ങളുണ്ട്. ഈ ജീവജാലങ്ങളെല്ലാം അധിവസിക്കുന്നത് അവരുടേതായ ആവാസവ്യവസ്ഥയിലാണ്. ജീവീയ ഘടകങ്ങളും അജീവിയ ഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് ആവാസവ്യവസ്ഥ. കാവ്, വനം, വയൽ, കുളം, കുന്ന്, പൂന്തോട്ടം, പുൽമേട, പുഴ എന്നിവയെല്ലാം ആവാസവ്യവസ്ഥകൾക്ക് ഉദാഹരണങ്ങളാണ് എന്നാൽ നമ്മളാരും ശ്രദ്ധിക്കാതെ പോകുന്ന ചില സൂക്ഷ്മ ആവാസവ്യവസ്ഥകളും നമ്മുക്കു ചുറ്റുമുണ്ട്. അങ്ങനെയുള്ള ആവാസ വ്യവസ്ഥകളാണ്. മരത്തിന്റെ ഇലയിൽ കൂടുണ്ടാക്കുന്ന പുളിയുറുമ്പുകൾ, മണ്ണിൽ കൂടുണ്ടാകുന്ന ഉറുമ്പുകൾ, ചിതൽപ്പുറ്റുകൾ, പൂഴി മണ്ണിൽ കൂടുണ്ടാക്കുന്ന കുഴിയാനകൾ, തേനീച്ചക്കൂടുകൾ, ഈർപ്പവും ജൈവാംശവുമുള്ള മണ്ണിൽ വസിക്കുന്ന മണ്ണിരകൾ, അട്ടകൾ, സൂക്ഷ്മങ്ങളായ നിരവധി പ്രാണികൾ എന്നിവ. പശുവിന്റെ ചാണകം പോലും ഒരു ആവാസവ്യവസ്ഥയാണ്. സൂക്ഷ്മ ജീവികളായ ഫംഗസുകൾ, ബാക്ടീരിയകൾ എന്നിവ ചാണകത്തിൽ വസിച്ച് പോഷണം നടത്തുകയും വിഘടിപിച്ച് മണ്ണിൽ ചേർക്കുകയും ചെയുന്നു. കൊമ്പൻച്ചെല്ലിയുടെ ലാർവയായ കുണ്ടളപ്പുഴുവിന്റെ ആവാസവും ചാണകമാണ്. നമ്മുക്കുചുറ്റുമുള്ള ശലങ്ങൾക്കെല്ലാം ആഹാര സസ്യങ്ങളും തേൻച്ചെടികളും വ്യത്യസ്തമാണ്. ഓരോ ശലഭവും മുട്ടയിടുന്നത് അതിന്റെ ശലഭപ്പുഴുവിന്റെ ആഹാര സസ്യത്തിലാണ്. ഇങ്ങനെ വിവിധങ്ങളായ സൂക്ഷ്മ ആവാസവ്യവസ്ഥകളുടെ പ്രവർത്തനം മൂലമാണ് പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിൽക്കുന്നത്. അതിനാൽ ഇവയെയെല്ലാം നമുക്ക് സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം