"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രഭാകിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രഭാകിരണം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കഥ }}

22:13, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രഭാകിരണം

അസ്തമയ സൂര്യന്റെ വികിരണങ്ങൾ നിറഞ്ഞ സായംസന്ധ്യ ! വീടിന്റെ ഉമ്മറത്തു ചന്തു ഒറ്റക്കിരുന്ന് വഴിപോക്കരെ നോക്കുന്ന സമയം രണ്ടു സഞ്ചി നിറയെ സാധനങ്ങളുമായി അങ്ങകലെ നിന്ന് ഒരാൾ നടന്നു വരുന്നു . വീടിനടുത്തു എത്താറായപ്പോൾ ചന്തു അയാളെ തിരിച്ചറിഞ്ഞു .മറ്റാരുമല്ലത് , ചന്തുവിന്റെ സ്വന്തം അച്ഛൻ . അവന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല . കാരണം ഒൻപതു മണി കഴിഞ്ഞേ സാധാരണ അവന്റെ അച്ഛൻ വീട്ടിലെത്താറുള്ളൂ. അതും മൂക്കറ്റം കുടിച്ച് നാലു കാലിന്മേൽ മുഷിഞ്ഞ വസ്ത്രവുമായി വഷളത്തവും വിളിച്ചുള്ള ആ വരവിനെകുറിച്ചവനോർത്തു . ജംഗ്ഷനിലെ പലചരക്കുകടയിലെ തൊഴിലാളിയാണ് ചന്തുവിന്റെ അച്ഛൻ . ഭൂലോകം മുഴുവൻ 'കൊറോണ' എന്ന മഹാമാരിയുടെ കരാളഹസ്തത്തിൽ അകപ്പെട്ട് ലോക്ക്ഡൗണിൽ കഴിയുന്ന നാളുകൾ പലയിടത്തും പട്ടിണിയും ദാരിദ്ര്യവും . ചന്തുവിന്റെ വീട്ടിലെ അവസ്ഥയും കണക്കുതന്നെ . രോഗബാധിതനായി കിടപ്പിലയ മുത്തശ്ശൻ , സ്വന്തമായി കിടപ്പാടമില്ല ; കഴിയുന്നതാകട്ടെ വാടകവീട്ടലും . അധ്വാനിച്ചു കിട്ടുന്ന കാശു മുഴുവൻ കൂട്ടുകാരുമൊത്ത് കുടിച്ചു ധൂർത്തടിച്ചു ,കരൾ രോഗത്തിന് അടിമയായ അച്ഛൻ. അത്യാവശ്യ കാര്യങ്ങൾ നിറവേറ്റാൻ വീട്ടുപണിക്ക് പോകുന്ന അമ്മ. ഈ അവസ്ഥയിൽ വീർപ്പുമുട്ടുന്ന ചന്തുവും . എന്നാൽ പതിവുപോലെ കിട്ടുന്ന കാശിന് മദ്യം കഴിക്കാൻ ചന്തുവിന്റെ അച്ചന് കഴിയാതെയായി . ലോക്ക്ഡൗൺ കാരണം മദ്യഷോപ്പുകളെല്ലാം അടച്ചു പൂട്ടി . മദ്യം കിട്ടാത്തതിന്റെ പരിഭവം ആദ്യം കുറെ നാളുകളിൽ അവന്റെ അച്ഛൻ പ്രകടമാക്കി . എന്നാൽ സ്ഥിരമായി മദ്യം കിട്ടാതായപ്പോൾ ചന്തുവിന്റെ അച്ഛൻ സുബോധത്തിന്റെ ; തിരിച്ചറിയലിന്റെ നിഴലിലെത്തി . ഇപ്പോൾ പതിവുബഹളവമോ , വഴക്കോ ഇല്ല. ശുചിത്വ ബോധം മനസിലാക്കി നിത്യവും കുളിച്ച് പല ചരക്കുകടയിലേക്ക് പോകും . കർത്തവ്യബോധം മനസിലാക്കി മുത്തശ്ശന് മരുന്ന് വാങ്ങി കൊടുക്കും . ഉത്തരവാദിത്വ ബോധം മനസിലാക്കി ചെലവിനായി അമ്മയുടെ കയ്യിൽ കാശ് കൊടുക്കും . മാത്രമല്ല , അച്ഛന് ഇപ്പോൾ നല്ല ആരോഗ്യമുണ്ട് . ഇന്നിതാ കുറെ വീട്ടുസാധനകളും വാങ്ങി വന്നിരിക്കുന്നു ചന്തുവിന്റെ കണ്ണുകളിൽ ആനന്ദാശ്രു നിറഞ്ഞു . ലോകം മുഴുവൻ മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണെങ്കിലും മദ്യപാനം മൂലം നശിച്ചുകൊണ്ടിരിക്കുന്ന സകല കുടുംബങ്ങൾക്കും തന്റെ കുടുംബത്തെ പോലെ ഉയർത്തെഴുന്നേല്പിന്റെയും , പ്രത്യാശയുടെയും , പ്രതീക്ഷയുടെയും പ്രഭാകിരണത്തിലേയ്ക്ക് കടന്നുവരുവാൻ കഴിഞ്ഞെങ്കിൽ എന്നവൻ ആശിച്ചു .......

ആൻലിയ.എസ് .ജി
7 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ