"ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം/അക്ഷരവൃക്ഷം/കാക്കയുടെ ശുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മക്കിളി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അമ്മക്കിളി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കാക്കയുടെ ശുദ്ധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാക്കയുടെ ശുദ്ധി

സൈനബാ ... നീ ആ പച്ചക്കറി ഒക്കെ മുറിച്ചേ, ഒരു പാട് സമയമായില്ലേ നീ അവിടെ ഇരിക്കുന്നത്. ഞാൻ മൊബൈലിൽ ഗെയിം കളിക്കുന്നതിനിടക്കാണ് ഉമ്മ വിളിച്ചത്. മടിയോടു കൂടിയാണെങ്കിലും ഞാൻ പതുക്കെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന പച്ചക്കറികൾ മുറിക്കാൻ തുടങ്ങി. മുറിച്ചു കഴിഞ്ഞപ്പോൾ കുറേ വേസ്റ്റ് ഉണ്ടായിരുന്നു. ഉമ്മാ..... ഈ വേസ്റ്റ് എന്ത് ചെയ്യണം. എന്നും ഇടാറുള്ളതു പോലെ മതിലിനരികെ കൊണ്ടു പോയി ഇടൂ അതിനോടൊപ്പം ഇതു കൂടെ കളയൂ എന്ന് പറഞ്ഞ് കുറച്ചു ഭക്ഷണാവശിഷ്ടങ്ങളും കവറിലാക്കി ഉമ്മ കൈയിൽ തന്നു. പതിവു പോലെ ഒരു ദിവസം വേസ്റ്റ് ഇടാൻ ചെന്നപ്പോൾ ചീഞ്ഞ നാറ്റം കാരണം അങ്ങോട്ട് അടുക്കാനേ.... വയ്യ. ഞാൻ ഉമ്മയോട് കാര്യങ്ങൾ പറഞ്ഞു. അതിനിടക്കാണ് ജോലി കഴിഞ്ഞ് ഉപ്പ വന്നത്. "ശ്ശോ എന്താ ഇവിടെ ഒരു നാറ്റം" ദേഷ്യത്തോടെ ഉപ്പ ചോദിച്ചു. ഒടുവിൽ മതിലിന്റെ അടുത്ത് നിന്നാണ് നാറ്റം എന്ന് ഉപ്പ കണ്ടെത്തി. കോപത്തോടെയുള്ള ഉപ്പായുടെ വിളി കേട്ട് ഞാനും ഉമ്മയും അവിടേക്ക് ചെന്നപ്പോൾ കണ്ടത് ആ മാലിന്യക്കൂമ്പാരം കാക്കകൾ കൊത്തി വലിക്കുന്നു. ഈ കാഴ്ച കണ്ടപ്പോൾ ഞങ്ങൾക്ക് തന്നെ എന്തോ ഒരു പ്രയാസം ഉണ്ടായി. കുറച്ച് മാലിന്യങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ ബാക്കിയെല്ലാം പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്നു. ഇതെല്ലാം സ്വന്തം വീട്ടുകാര് രൂപപ്പെടുത്തിയതാണ് എന്ന് അറിഞ്ഞപ്പോൾ പുച്ഛത്തോടെ ഉപ്പ ഞങ്ങളോട് പറഞ്ഞു " ഈ കാക്കകളുടെ അത്ര ബുദ്ധി പോലും നിങ്ങൾക്ക് ഇല്ലേ..... ഇനി മുതൽ ഇവിടെ മാലിന്യം നിക്ഷേപിക്കരുത് " ഞങ്ങൾ അന്നു മുതൽ അടുക്കളയിലെ മാലിന്യങ്ങൾ സംസ്ക്കരിച്ച് വളമാക്കി ഉപയോഗിക്കാൻ 'തുടങ്ങി. അതു വഴി പരിസര സംരക്ഷണവും. കൂട്ടുകാരെ ഇനി മുതൽ നിങ്ങളും മാലിന്യങ്ങൾ കൃത്യമായി സംസ്കരിച്ച് പരിസര ശുചിത്വത്തിൽ പങ്കാളികളാവൂ ......

സൻഹ
7A ജി.എം.യു.പി.സ്കൂൾ പുത്തൻകടപ്പുറം
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ