"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/ശൂന്യവേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
|ഉപജില്ല=ആറ്റിങ്ങൽ
|ഉപജില്ല=ആറ്റിങ്ങൽ
|ജില്ല=തിരുവനന്തപുരം
|ജില്ല=തിരുവനന്തപുരം
|തരം=ലേഖനം
|തരം=കഥ
|color=3
|color=3
}}
}}

16:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശൂന്യവേള
   പ്രിയ കൂട്ടുകാരെ, വ്യക്തി ശുചിത്വത്തെ കുറിച്ച് ആരും പറയാതെ തന്നെ നമുക്ക് അറിയാമല്ലോ എങ്കിലും എനിക്ക് പറയാതെ വയ്യ. വളരെ ഭയാനകമായ കാഴ്ചകളാണ് സമൂഹ മാധ്യമങ്ങളിലൂടെ നമ്മൾ ഓരോരുത്തരും കാണുന്നത്. എന്നാൽത്തന്നെയും അതിനെ ഉൾകൊള്ളാൻ ഇതുവരെ ആരും തയാറാകുന്നില്ല. ശുചിത്ത്വത്തിലൂടെ നമ്മുക്ക് എത്രയെത്ര രോഗങ്ങളാണ് അകറ്റിനിർത്താനാകുക. വികസിത രാജ്യങ്ങളെന്നു അഹങ്കരിച്ചിരുന്ന പല രാജ്യങ്ങളും ഇന്ന് ശുചിത്ത്വമില്ലാത്തതിനാലും അച്ചടക്കബോധമില്ലാത്തതിനാലും പല രോഗങ്ങളോടും മുട്ടുമടക്കേണ്ടി വന്നു.
   സ്വന്തം വീടുകളിലെ ഭക്ഷണം പോലും വെറുത്തിരുന്ന ഒരു ജനതയാണ് നമുക്കുള്ളത്. എന്റെ അമ്മമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട് അവരുടെ കാലത്ത് കഴിച്ചിരുന്ന ഭക്ഷണവിഭവങ്ങളെ കുറിച്ച്. പലരും വേണ്ടാ എന്ന് പറഞ്ഞു മുഖംതിരിച്ചിരുന്ന പല ഭക്ഷണസാധനങ്ങളും അതിൽ ചക്ക, മാങ്ങാ, വാഴപ്പിണ്ടി ഉൾപ്പെടെ ഇന്നത്തെ അടുക്കളകളിൽ സുലഭമാണ്. എന്റെ ജനത ഇന്ന് ഈ രീതിയിലേക്ക് എത്തി അതിനു കാരണമായത് കൊറോണ വൈറസ് എന്ന ഒരു മഹാവിപത്താണ്.ഇതിന്റെ പ്രേത്യേകത എന്തെന്നാൽ ആരെയെങ്കിലും പിടികൂടി കഴിഞ്ഞാൽ അവർ ആദ്യമാദ്യം തുമ്മാനും ചീറ്റാനും തുടങ്ങും. പിന്നെ അവർക്ക് ശ്വാസം മുട്ടും ചുമയും ഉണ്ടാകും. ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും. അത്രെയും ആകുമ്പോൾ കൊറോണാ ഭൂതത്തിനു സന്തോഷമാകും അവൻ നമ്മളെ പിടിച്ചു മാന്തിക്കൊന്നു ചോര കുടിക്കും.
   നിപ്പ, ഡെങ്കി, പ്ലേഗ്, തുടങ്ങിയ പകർച്ചവ്യാധികൾ ഉണ്ടായിട്ടും കൂട്ടുകാരെ നമ്മൾ പഠിച്ചില്ല. കൊറോണ എന്ന മഹാവിപത്ത് നമ്മളെ കടന്നാക്രമിക്കാൻ തുടങ്ങിയപ്പോഴാണ് നാം ഓരോരുത്തരും ബോധവാന്മാരായത്. വ്യക്തിശുചിത്ത്വത്തിലൂടെ പലരോഗങ്ങളെയും അകറ്റിനിർത്താനാകുമെന്നു നമ്മൾ മനസിലാക്കി.അദൃശ്യനായ അഥിതി എത്തിയതോടെ ശുചിത്ത്വവും, ശുചിത്ത്വത്തിന്റെ പ്രാധാന്യവും പഠിച്ചു.
                       "ശുചിത്ത്വം കാക്കാം ആരോഗ്യം സംരക്ഷിക്കാം...... "
പഞ്ചമി എ എം
8 ജെ ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ