"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കൊറോണക്കാലo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലo<!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്=  അനുപ സേതുനാഥ്  
| പേര്=  അനുപ സേതുനാഥ്  
| ക്ലാസ്സ്= 2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലo


പത്രത്തിൽ നിന്നാണ് ആദ്യമായി കൊറോണയെ കുറിച്ച് വായിക്കുന്നത്. എന്തായാലും ഇ വേനൽ അവധി കൊറോണ കൊണ്ട് പോയത് തന്നെ. എന്തൊക്കെ ആയിരുന്നു ആസൂത്രണം ചെയ്തിരുന്നത്.പരീക്ഷ കഴിഞ്ഞാൽ ഉടൻ തന്നെ നാട്ടിൽ പോകണം, അപ്പുപ്പന്റെയും അമ്മുമ്മയുടെയും കൂടെ കൊയ്ത്ത് നടക്കുന്ന പാടവരമ്പത്ത് കൂടെ നടക്കാനും, കൊയ്ത് കൂട്ടി ഇട്ടിരിക്കുന്ന നെല്ലിന്റെ ചൂട് എറ്റ്, അ പ്രത്യേക മണം പിടിച്ച് നിൽക്കാനും എന്ത് രസമാണ് എല്ലാം ഇ മഹാമാരി നശിപ്പിച്ചു .

പിന്നീട് ആണ് ഈ വൈറസിനെ കുറിച്ച് കൂടുതൽ അറിഞ്ഞത്.കോവിഡ്- 19 എന്നാണ് അതിന്റെ പേര്.ചൈനയിലെ ഏതോ കാട്ട് മുഗത്തിന്റെ ശരീരത്തിൽ നിന്നും മനുഷ്യരിലേക്ക് പടർന്ന് തുടങ്ങിയതാണെത്രെ ഇത്. ഇപ്പോൾ ലോകം മുഴുവൻ ആയിരകണക്കിന് ആളുകൾ ഇത് മൂലം ദിവസവും മരിച്ച് കൊണ്ട് ഇരിക്കുന്നു. നമ്മുടെ നാടും അതിൽ നിന്നും രക്ഷപ്പെട്ടില്ല. ഏക ആശ്വാസം പടിഞ്ഞാറൻ നാടുകളിലെപ്പോലെ ഇവിടെ അത് പടർന്ന് പിടിച്ചില്ല എന്നതാണ്. അതിന് നമുക്ക് നന്ദി പറയേണ്ടത് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രാപ്പകലില്ലാതെ ഈ മാരക വൈറസിനെ ചെറുത്ത് തതോൽപ്പിക്കാൻ ഓടി നടക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരെ ആണ്.പിന്നെ നമ്മൾ കർശനമായി നടപ്പാക്കിയ വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കലുമാണ്. ഇത് തന്നെയാണ് മരുന്നില്ലാത്ത ഈ രോഗാണുവിനെ തുരത്താൻ ഉള്ള ഏക പോംവഴിയും.

അതിനാൽ ഇനിയും ഇതുപോലെ ഉള്ള മാരക രോഗാണുക്കളിൽ നിന്നും രക്ഷനേടുന്നതിന് വ്യക്‌തി ശുചിത്വം നമ്മുടെ ശീലമാക്കേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പുകയോ മൂക്ക് ചീറ്റുകയോ ചെയ്യാതിരിക്കുക. കൈകൾ ഇടയ്ക്കിടെ നിർബന്ധമായും സോപ്പ് ഉപയോഗിച്ച് വ്യത്തിയായി കഴുകുക. ഇതെല്ലാം നാം കർശനമായി പാലിച്ചാൽ ഇനിയും നമ്മുക്ക് ഇത് പോലുള്ള രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും.

എത്രയും പെട്ടന്ന് തന്നെ നമ്മളും ലോകവും ഈ മഹാവിപത്തിൽ നിന്നും രക്ഷനേടട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.



അനുപ സേതുനാഥ്
2 C കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം