"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/പരിസ്‌ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
<p><br>
<p><br>
സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ് എന്ന് ഓർക്കുന്നത് നന്നായിരിക്കും. പൊതു ജനങ്ങളും സർക്കാറും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ സുന്ദരമായ കേരളത്തെ വീണ്ടെടുക്കാം...</p>  
സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ് എന്ന് ഓർക്കുന്നത് നന്നായിരിക്കും. പൊതു ജനങ്ങളും സർക്കാറും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ സുന്ദരമായ കേരളത്തെ വീണ്ടെടുക്കാം...</p>  
{{BoxBottom1
{{BoxBottom1
| പേര്= അമീന നസ്രിൻ എ.ടി  
| പേര്= അമീന നസ്രിൻ എ.ടി  
വരി 64: വരി 60:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sreejithkoiloth| തരം=ലേഖനം}}

11:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്‌ഥിതി


കോടാനുകോടി വർഷങ്ങൾ പഴക്കമുള്ള നമ്മുടെ ഭൂമിക്ക് ഓരോ വർഷങ്ങളിലും നടന്നുവരുന്ന പ്രതിഭാസങ്ങൾ അതിന്റെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു. ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ് ജലം വായു അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ ജീവിയുടെയും അവിഭാജ്യ ഘടകങ്ങളാണ്.


ഇന്ന് പരിസ്ഥിതി എന്നത് ഏറെ ചർച്ചാവിഷയം ആകുന്നുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. മനുഷ്യന്റെ വികസനപ്രവർത്തനങ്ങൾ കാരണം പരിസ്ഥിതിയുടെ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും ഇന്ന് നാം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. നമുക്കറിയാം ജീവീയ ഘടകങ്ങളും അജീവിയ ഘടകങ്ങളും നിലനിൽക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി എന്നത്. ഒരു ജീവിയുടെ ജീവിത ചക്രവും അതിന്റെ അനുകൂലനങ്ങളും രൂപപ്പെടുന്നതിൽ പരിസ്ഥിതിക്ക് വലിയ പങ്കുണ്ട്. ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധവുമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ജീവികൾ തമ്മിലുള്ള ബന്ധവും അവയ്ക്ക് അജീവിയ ഘടകങ്ങളുമായുള്ള ബന്ധവും പരിസ്ഥിതിയെ സ്വാധീനിക്കുന്നു. ചുരുക്കത്തിൽ ജീവനുള്ളതും ജീവൻ ഇല്ലാത്തവയും സ്ഥിതിചെയ്യുന്ന ചുറ്റുപാടുകളും അവയുടെ അനുകൂലനങ്ങളും ചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നു.


വിവിധ ശാസ്ത്രശാഖകൾ പലതരത്തിലാണ് പരിസ്ഥിതിയെ നിർവചിച്ചിരിക്കുന്നത്. ഭൗതികശാസ്ത്രവും രസതന്ത്രവും പരിസ്ഥിതിയും നിർവചിച്ചിരിക്കുന്നത്, " ഒരു ജീവിയെയോ അതിന്റെ ആവാസവ്യവസ്ഥയെയോ വലം ചെയ്തിരിക്കുന്നതും അവയിൽ പ്രവർത്തിക്കുന്നതുമായ ഭൗതികവും രാസപരവും ജൈവപരവുമായ ബന്ധങ്ങൾ ചേർന്നതാണ് പരിസ്ഥിതി. എന്നാൽ ഊർജ്ജത്തിന്റെയും പദാർത്ഥത്തിന്റെയും അവയുടെ സവിശേഷതകളുടെയും ശേഖരം എന്നാണ്". " ഒരു വ്യക്തിയുടെയോ സമൂഹത്തെയോ വികസനത്തെ സ്വാധീനിക്കുന്ന പ്രാഥമിക ഘടകം അവയുടെ പൊതു പരിസ്ഥിതിയും സാമൂഹിക പരിസ്ഥിതിയും ആണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യശാസ്ത്രം പരിസ്ഥിതിയെ നിർവചിച്ചിരിക്കുന്നത്". ഗണിതശാസ്ത്രം പരിസ്ഥിതിയെ മറ്റൊരു വീക്ഷണകോണിലൂടെയാണ് കാണുന്നത്. " മൂല്യത്തിൽ പരിമിതികളുള്ള ഒരുകൂട്ടം ചരങ്ങൾ ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി". എന്നാൽ കമ്പ്യൂട്ടർ സയൻസ് ഒരു കമ്പ്യൂട്ടിംഗ് സംവിധാനത്തെയും പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്ന ഘടകങ്ങളായും മുഴുവൻ പരിസ്ഥിതി എന്നത് കൊണ്ട് സൂചിപ്പിക്കുന്നു.


ജീവികളുടെ പരസ്പരബന്ധങ്ങളെക്കുറിച്ചും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധത്തെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ് ഇക്കോളജി പരിസ്ഥിതി വിജ്ഞാനം( ഇക്കോളജി) മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിന് തന്നെ അനിവാര്യമാണ്. നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്. ജീവിയുടെ ജീവിത ചുറ്റുപാട് ആവാസവ്യവസ്ഥ എന്നാണറിയപ്പെടുന്നത്. ഒരു ആവാസ വ്യവസ്ഥ നിലനിൽക്കുന്നതാകട്ടെ അവിടെ ജീവിക്കുന്ന ജീവജാലങ്ങളുടെ പരസ്പര ഇടപെടലുകളുടെ അടിസ്ഥാനത്തിലായിരിക്കും. മനുഷ്യർക്കു മാത്രമല്ല മറ്റു ജീവികൾക്കും സ്വന്തമായ ഒരു ആവാസവ്യവസ്ഥയും അതിനെ സ്വാധീനിക്കുന്ന പരിസ്ഥിതിയും ഉണ്ട്. ജീവജാലങ്ങളുടെ പരസ്പരബന്ധവും അവർക്ക് പരിസ്ഥിതിയുമായുള്ള ബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഒരേ വർഗ്ഗത്തിൽ പെട്ട ജീവികൾ നിലനിൽപ്പിനുവേണ്ടി പരസ്പരം മത്സരിക്കുകയും സഹകരിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് വേണ്ടി മറ്റുള്ളവയെ ഇരകളാക്കുകയും മറ്റുള്ളവയുടെ ഇരകളാവുകയും ചെയ്യുന്ന അവസ്ഥയാണ് ജീവികൾക്ക് പരിസ്ഥിതിയിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ജീവിവർഗ്ഗം വർധിക്കുകയോ കുറയുകയോ ചെയ്യുന്നത് പരിസ്ഥിതിയുടെ നിലനിൽപ്പിന് ഭീഷണിയാണ്.


ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതിപ്രശ്നങ്ങൾ. മനുഷ്യ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. മനുഷ്യന്റെ വികസനപ്രവർത്തനങ്ങൾ തന്നെയാണ് ഇതിനു കാരണം. പാടം നികത്തിയാലും മണൽവാരി പുഴ നശിച്ചാലും വനം വെട്ടിയാലും മാലിന്യ കൂമ്പാരങ്ങൾ കൂട്ടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാട് മാറ്റേണ്ടതാണ്. വനനശീകരണം, ആഗോളതാപനം, അമ്ലമഴ, കാലാവസ്ഥാ വ്യതിയാനം, കുടിവെള്ളക്ഷാമം തുടങ്ങിയവ സർവ്വതും തമ്മിൽ ബന്ധപ്പെട്ടതാണ്. ഇന്ന് കേരളത്തിലെ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം സംഭവിച്ചു. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു, കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു, ഈ കാഴ്ചകളൊക്കെ നമ്മുടെ കണ്ണു തുറപ്പിക്കാൻ ഉള്ളതാണ്. മലനിരകളും കാടും മരങ്ങളും തെങ്ങും മാവും പ്ലാവും കാച്ചിലും ചേമ്പും ചേനയും എല്ലാം സ്നേഹിച്ച ജീവിച്ചിരുന്ന നമ്മുടെ മണ്ണിൽ കോൺക്രീറ്റ് കെട്ടിടങ്ങളുടെ കൂട്ടത്തെ ഇന്ന് കാണാൻ സാധിക്കും. ഇവയുടെ ഏറുമാടങ്ങളിൽ കുടിയേറുന്ന മലയാളി നമ്മുടെ ഇന്നത്തെ പരിസ്ഥിതിക്ക് ഒരുപാട് ഭീഷണി ഉയർത്തുന്നുണ്ട്.


മനുഷ്യനും പരിസ്ഥിതിക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പരിസ്ഥിതി മലിനീകരണം. ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിത സൗകര്യങ്ങൾ ഏറെ മെച്ചപ്പെടുത്തി. മാനുഷിക അധ്വാനം ലഘൂകരിക്കുന്ന യന്ത്ര സംവിധാനങ്ങൾ, ആയത്തിലുള്ള വാർത്താവിനിമയ ഉപാധികൾ, വിനോദ മാർഗ്ഗങ്ങൾ ഇവയെല്ലാം മനുഷ്യജീവിതത്തിലെ മുഖച്ഛായ മാറ്റിമറിച്ചിരിക്കുന്നു. എന്നാൽ വികസനത്തിനായുള്ള ശ്രമങ്ങളിൽ തന്റെ ചുറ്റുപാടുകളെ കുറിച്ചും ജീവ വായുവിനെ കുറിച്ചും അവൻ അറിയുന്നില്ല. ആഗോളവൽക്കരണം ആധുനിക ജീവിതത്തിന് അനുഗ്രഹം ആകുമ്പോൾ അതിന്റെ ഫലം ഭൂമിയിലെ ജീവികളുടെയും സസ്യങ്ങളുടെയും നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നതാണ്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന മലിനീകരണം പ്രകൃതിയുടെ സ്വച്ഛത ഇല്ലാതാക്കുന്നു. വായു, ജലം, മണ്ണ്, പ്രകാശം തുടങ്ങി പരിസ്ഥിതിയുടെ എല്ലാ ഘടകങ്ങളും മലിനമാക്കപ്പെടുന്നു.


ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വായുമലിനീകരണം ആണ്. ജലമലിനീകരണത്തെ കാൾ കൂടുതൽ മാലിന്യം വായുവിൽ വിസർജിക്കപ്പെടുന്നുണ്ടെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. മോട്ടോർ വാഹനങ്ങളുടെ ഉപയോഗം ആണ് ഏറ്റവും കൂടുതൽ അന്തരീക്ഷ വായു മലിനീകരണത്തിന് കാരണമാകുന്നത്. നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയെ വിഷപ്പുക വിഴുങ്ങി എന്ന വാർത്ത (2016) വലിയ അപകട സൂചനയാണ് നമുക്ക് തരുന്നത്. മൂന്ന് ദിവസത്തേക്ക് സ്കൂൾ അവധിയാക്കാനും അഞ്ചു ദിവസത്തേക്ക് ഡീസൽ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും സർക്കാറിന് തയ്യാറാകേണ്ടി വന്നു. ചില രാജ്യങ്ങളിൽ ഓക്സിജൻ പാർലറുകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചത് നമുക്ക് കൗതുക വാർത്തയായിരുന്നു എങ്കിലും അതൊരു അപകട സൂചനയാണ് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചത് നമുക്ക് കൗതുക വാർത്തയായിരുന്നു എങ്കിലും അതൊരു അപകട സൂചനയായി നമ്മൾ കാണേണ്ടതാണ്.


മനുഷ്യജീവന് അനിവാര്യമായ ഓക്സിജൻ ഉണ്ടാകത്തക്കവിധമാണ് പ്രകൃതിയുടെ ക്രമവൽക്കരണം. മരങ്ങളും സസ്യ വർഗ്ഗങ്ങളും ഇടതൂർന്നു വളരുന്ന പ്രദേശങ്ങളിൽ ഓക്സിജൻ ധാരാളമായി ഉണ്ടാകും. കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യുന്നതും ഓക്സിജൻ പ്രദാനം ചെയ്യുന്നതും അവ മാത്രമാണല്ലോ. ഇതിൽനിന്ന് വനങ്ങൾ പ്രകൃതിയുടെ വിലപ്പെട്ട വരദാനമാണ് എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ആഗോളവൽക്കരണം എന്ന പേരിൽ നാം ഇതിനെയെല്ലാം ഇല്ലാതാക്കുന്നു. മനുഷ്യർ നേരിടുന്ന വലിയൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു ഇത്. മാധ്യമങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും മരങ്ങൾ നട്ടു പിടിപ്പിക്കുന്നത് ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. ഓരോരുത്തരും പരസ്പരം കൈകോർത്ത് പ്രവർത്തിക്കേണ്ട സമയമാണിത്.


സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതു ഗതാഗത മാർഗ്ഗങ്ങൾ കഴിയുന്നിടത്തോളം കൂടുതലായി ഓരോരുത്തരും ഉപയോഗിക്കുന്നതിലൂടെയും കൃഷിയിടങ്ങളിൽ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു അതിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും നമുക്ക് പങ്കാളികളാകണം. അതോടൊപ്പം സൈക്കിൾ യാത്രകൾ ആരോഗ്യത്തിന് നല്ലതാണ് എന്നതിനുപരി വായു മലിനീകരണത്തിന് ഒരു പരിഹാരം ആയി കണക്കാക്കുന്നു എന്ന് വിദഗ്ധർ പറയുന്നു. ഇതിനെല്ലാം പുറമേ ശബ്ദമലിനീകരണം, പ്രകാശമലിനീകരണം, തുടങ്ങിയവ ഒരു ഭീഷണിയായി നമുക്കു മുന്നിലുണ്ട്.


പരസ്യങ്ങളുടെ മാസ്മരികതയിൽ ഉൽപന്നങ്ങൾ വാങ്ങി കൂട്ടുന്ന സ്വഭാവം ശക്തമാണിന്ന്. ഫാഷൻ എന്ന പേരിൽ വസ്ത്രങ്ങൾ, അലങ്കാരവസ്തുക്കൾ തുടങ്ങിയവ കൂടെ കൂടെ മാറ്റുന്ന സ്വഭാവം ഇന്ന് ഭൂരിഭാഗം പേരിലും ഉണ്ട്. വലിച്ചെറിയലിന്റെ സംസ്കാരം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. ജീവിതം അടിച്ചുപൊളിക്കാനുള്ള താണെന്ന് ചിന്ത ഇന്ന് എല്ലാവരിലുമുണ്ട്. നഗരവൽക്കരണത്തിന്റെയും വികസനത്തിന്റെയും തോതനുസരിച്ച് പാഴ്സ്തുക്കൾ കൂടും. പ്രധാന പട്ടണങ്ങളുടെ തെരുവുകളും മറ്റും പാഴ്കൂമ്പാരം കൊണ്ട് നിറയുന്ന കാഴ്ച നിത്യസംഭവങ്ങളായി മാറുന്നു ഉണ്ടല്ലോ. വ്യവസായശാലകൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്ന് വളരെയധികം പാഴ് വസ്തുക്കൾ ഉണ്ടാകുന്നു.


ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക് ഉപകരണങ്ങൾ തുടങ്ങി വിവിധ സാധനങ്ങൾ ചുരുങ്ങിയ ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കുന്ന പ്രവണത ശക്തമാണ് ഇന്ന്. അതുകൊണ്ട് ഉണ്ടാകുന്ന മാലിന്യങ്ങൾ പുറം തള്ളുന്നത് വലിയ പ്രശ്നമാണ്. വർധമാധമായ മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് എന്ത് പ്രതിവിധി എന്ന ചോദ്യം പ്രസക്തമാണ്. മാലിന്യമില്ലാത്ത അവസ്ഥയാണ് പ്രകൃതിയുടെത്. വ്യാവസായിക ഉൽപ്പാദന പ്രക്രിയയുടെ ഫലമായി പാഴ്‌വസ്തുക്കൾ ഉണ്ടാക്കുന്നത് പൂർണ്ണമായും നമുക്ക് തടയാനാകില്ല. എങ്കിലും പാഴ് വസ്തുക്കൾ കഴിയുന്നിടത്തോളം ഇല്ലാത്ത അവസ്ഥ നമ്മൾ വളർത്തിയെടുക്കേണ്ടതാണ്.


നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ:-


• മാലിന്യം പരമാവധി കുറയ്ക്കുക


• സാധനങ്ങളുടെ പുനരുപയോഗം സാധ്യമാക്കുക


• പുതിയ ഉല്പന്നമായി മാറ്റുക


• നമ്മുടെ നാട്ടിൽ പരിസ്ഥിതി സൗഹൃദ കൂട്ടായ്മകൾ രൂപപ്പെടുത്തുക


• ലളിത ജീവിത ശൈലി അഭ്യസിക്കാൻ ശ്രമിക്കുക [ reuse, reduce, refuse, recycle]


സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ് എന്ന് ഓർക്കുന്നത് നന്നായിരിക്കും. പൊതു ജനങ്ങളും സർക്കാറും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ സുന്ദരമായ കേരളത്തെ വീണ്ടെടുക്കാം...

അമീന നസ്രിൻ എ.ടി
8.C സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം