"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/അമ്മ മനസിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ മനസിലൂടെ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കഥ }}

20:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ മനസിലൂടെ
  സ്ഥിരമായി ആറു മണിക്ക് കേൾക്കുന്ന അലാറം നിർത്താതെ അടിച്ചിട്ടും ഉണരാനാകാതെ അവൾ വീണ്ടും കണ്ണുകൾ അടച്ചുപിടിച്ചു ഉള്ളിലെവിടെയോ " എണീക്ക് ലിസായെന്ന്" പറയുന്നതുപോലെ. എണീറ്റിട്ട് ഇപ്പോൾ എന്തു ചെയ്യാനെന്നുള്ള ഒരു മടി ഒരു ഭാഗത്ത്. എങ്കിലും ഉണർന്ന് പ്രഭാതകൃത്യങ്ങൾ ഒക്കെ ചെയ്ത് അവൾ അടുക്കളയിൽ പോയി ഗ്രീൻ ടീ ഇട്ടു .അത് ഒരു കപ്പിലേക്ക് പകർന്ന് അടുക്കള പടിയിൽ പോയി ഇരിക്കുക യായിരുന്നു അതാണ് അവളുടെ സമയം ആരും ശല്യം ചെയ്യാത്ത സമയം. സൂര്യന്റെ കിരണങ്ങൾ ഏറ്റു കിളികളുടെ ഒച്ച കേട്ടും ഇരിക്കുമ്പോൾ വല്ലാത്ത ഒരു ഊർജ്ജം കിട്ടും രാവിലെ എന്നെ കാണാൻ വരുന്ന കുറുമ്പി പൂച്ചയും കരുമി കാക്ക യുമൊക്കെ ഹാജരായിട്ടുണ്ട് ഞൻ ഇട്ടു കൊടുക്കുന്നതു കഴിക്കാൻ എത്തുന്നവരാണ് ഞാനൊരു പ്രകൃതി സ്നേഹിയാണ് എനിക്ക് പ്രകൃതിയുടെ ഭംഗി ആസ്വദിച്ച് ഇരിക്കാൻ വല്ലാത്ത ഇഷ്ടമാണ് മഴയും മേഘവും നിലാവും നീലാകാശവും മഞ്ഞും മലയും പുഴയും ഒക്കെ ഇഷ്ടമാണ് വീട്ടിൽ കുറേ ചെടികൾ വളർത്തിയിട്ടുണ്ട്. അപ്പൻ മരങ്ങൾ മുറിക്കുമ്പോർ പണ്ട് കുട്ടിക്കാലത്ത് ഞാൻ വഴക്കുണ്ടാക്കുമായിരുന്നു. എനിക്ക് വല്ലാത്ത സങ്കടമാണ്. അവ മുറിക്കുന്നത്.വീട്ടിനു ചുറ്റും പച്ചപ്പ് എനിക്ക് പ്രിയമാണ്. മരങ്ങളും ചെടിയും ഒരുപാട് ഉള്ള സ്ഥലത്ത് ഇരിക്കുമ്പോൾ വല്ലാത്ത ഒരു സമാധാനം, ഉണർവ് ഒക്കെ തോന്നും. മരങ്ങളും ചെടിയും നട്ടുവളർത്തിയാൽ നമ്മൾ ഭൂമീദേവിയെ ഊട്ടുന്നതു പോലെയാണ് മരം ഒരു വരമാണ് നമ്മുടെ പരിസ്ഥിതിക്ക് ഉണ്ടാകുന്ന എല്ലാ മലിനീകരണങ്ങളേയും തടയാൻ ഈ മരങ്ങൾ സഹായിക്കും. അല്ലേ..... എന്റെ ചിന്തകൾ ഇങ്ങനെ കാടുകയറി പോകുകയാണ്" അല്ലേ..... എനിക്ക് അടുക്കളയിൽ ധാരാളം പണിയുണ്ട്. ഞാനൊരു തേങ്ങ യെടുത്ത് ചിരകി പുട്ട് ഉണ്ടാക്കാൻ തുടങ്ങി.കരുമികാക്ക ഒളി കണ്ണിട്ട് നോക്കുകയാണ്. ഇത്തിരി തേങ്ങാ പ്പീര കിട്ടാൻ വല്ല വഴിയുമുണ്ടോ. ഇത്തിരി തേങ്ങാപ്പീര ഞാൻ അവൾക്ക് ഇട്ടു കൊടുത്തു. ഒരു പേടിയു മില്ലാതെ അവൾ അത് കൊത്തിയെടുത്ത് പറന്നു പോയി. കാക്ക കറുപ്പായതു കൊണ്ട് ആർക്കം ഇഷ്ട മാകില്ല. എല്ലാ വർ ക്കും നിറമുള്ള പക്ഷികളെയാണ് ഇഷ്ടം. നമ്മുടെ പരിസ്ഥിതി ശുചിത്വം കാത്തു സൂക്ഷിക്കുന്ന തിൽ ഒരു പ്രധാന  പങ്ക് വഹിക്കുന്നത് ഈ കാക്കകൾ അല്ലേ. ഇപ്പോൾ സമയം 8 ആയി. എന്റെ ഫോണിൽ പഴയ പാട്ടുകൾ പാടി ക്കൊണ്ടിരിക്കുന്നു. എന്റെ ചെടികൾക്ക് വെള്ളം കൊടുക്കണം. ശരിക്കും അവയ്ക്ക് വെള്ളം കൊടുക്കുമ്പോൾ ചെടികൾക്ക് നമ്മളോ ഒരു പാട് സ്നേഹം ഉണ്ടാകും. അവ നമ്മളോട് സംസാരിക്കും... അറിയുമോ നിങ്ങൾക്കത്. അത് ഒരു ആത്മാനുഭൂതിയാണ്... തിരിച്ചു വന്നപ്പോൾ മോൾ ഉറക്കമുണർന്നിട്ടില്ലായി രുന്നു.
  " മോളേ അമ്മൂ" "എനിക്ക്... കുറച്ചു കൂടെ ഉറങ്ങണം "എന്ന പറഞ്ഞ് അവൾ തിരിഞ്ഞു കിടന്നു. ഞാൻ അവളോട പറഞ്ഞു "ദേ.... നോക്ക് പത്തു മണിയായി സ്കൂൾ ഇല്ലായെന്ന പറഞ്ഞ് ഇങ്ങനെ കിടന്ന് ഉറങ്ങുകയാണോ.” പത്ത് മണിയെന്ന് കേട്ടപ്പോൾ അവൾ എണീറ്റിരുന്നു. ഉടനെ ക്ലോക്കിലേക്ക് നോക്കി. എട്ടര... ഈ അമ്മ എന്നെ എന്നും ഇങ്ങനെ പറഞ്ഞ് പറ്റിക്കും എന്ന് പറഞ്ഞു കൊണ്ട് അവൾ ബാത്റൂമിലേക്ക് പോയി. ഞാൻ അടുക്കളയിലേക്ക് പോയി ചായ കപ്പിലേക്ക് പകർന്നു. “ മുത്തേ ഈ ചായ തണുത്തു." "വരുന്നെടോ.... "അവൾക്ക് സ്നേഹം കൂടുമ്പോൾ എന്നെ 'ടോ 'എന്നാ വിളിക്കുന്നേ... അവളാണ് എന്റെ ഏറ്റവും നല്ല കൂട്ടുകാരി. അമ്മു അടുക്കളയിൽ പോയി പാതകത്താലിരുന്നു. 'അമ്മേ ഈ മലക്കറി അരിഞ്ഞ വേസ്റ്റും ചായക്കൊത്തും കൊണ്ട് എവിടെപ്പോകുവാ’. "ഇതൊക്കെയാണ് എന്റെ ചെടിയുടെ വളം. നിനക്ക് ഞാൻ ഇന്ന് പുട്ട് തന്നില്ലേ.. അതുപോലെ ഞാനിന്ന് എന്റെ ചെടികൾക്ക് ഇതാ കൊടുക്കുന്നേ”. "അമ്മയും അമ്മയുടെ കുറേ ചെടികളും. "അവൾ പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു.
   "മോളേ അമ്മൂ ഞാൻ കടയിൽ പോയിട്ടു വരാം. ഒരു സാധനം വച്ചാൽ കാണില്ല.” "എന്താ അമ്മേ ഈ തേടു ന്നേ?” അമ്മു ചോദിച്ചു ."ഞാൻ ഒരു തുണി സഞ്ചി ഇവിടെ വച്ചിരുന്നു.” "എന്തിനാ അമ്മേ പഴയ സഞ്ചി? അവിടെ നിന്ന് പ്ളാസ്റ്റിക് കവർ വാങ്ങിയാൽ പോരെ “. "നീ പോയേ..... നമ്മൾ എന്തിനാ വീട്ടിലേക്ക് പ്ളാസ്റ്റിക് വാങ്ങിക്കൊണ്ടുവരുന്നത് . നിനക്ക് അറിയില്ല പ്ളാസ്റ്റിക് കൊണ്ടുള്ള ദോഷം. അത് ഈ പ്രകൃതിയെ ബാധിക്കുന്നതാണ് . അത് കത്തിക്കുന്നതുകൊണ്ട് അന്തരീക്ഷമലിനീകരണമുണ്ടാകും. പ്ളാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ വേണ്ടിയല്ലേ നമ്മൾ അടുക്കളയിലെ എല്ലാ സാധനങ്ങളും കണ്ണാടികുപ്പികളിൽ ആക്കിയത്. പിന്നെ മൺചട്ടി ഉപയോഗിക്കാൻ തുടങ്ങിയത്. ഇതൊക്കെ അമ്മയുടെ വട്ടുകൾ എന്നു പറഞ്ഞ് നീ കള്യാക്കും . പക്ഷെ ഇതാണ് ശരി. ഇതല്ലേ ശരി?
 കൊറോണ എന്ന മബാമാരി എല്ലാപേരേയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കും. ജീവിതത്തിന്റെ തിരക്കിൽ ഓാടി നടക്കുമ്പോൾ പിന്നിട്ട വഴിയിൽ ന‍ഷ്ടപ്പെട്ട പലതിന്റേയും വിലയറിയുന്നത് ഇപ്പോൾ ആയിരിക്കും.  .....  പ്രകൃതിയെ തകർത്ത്  മനുഷ്യൻ മുന്നേറുമ്പോൾ പ്രകൃതി തിരിച്ചടിക്കുമെന്ന് മനുഷ്യൻ മറന്നു പോയി.ഒരു മരം മുറിക്കുമ്പോൾ ഒരു മരം നടാൻ നമ്മൾ ശ്രമിക്കണം.വീടും പരിസരവും നമ്മള്‌ ശുചിയാക്കണം. ഒപ്പം നമ്മുടെ നാടിനായും  ശുചിയായി കാത്തു സൂക്ഷിക്കുമെനന് നമ്മൾ ഓരോരുത്തരും തീരുമാനിച്ചാൽ.......ദൈവത്തിന്റെ സ്വന്തം നാട് വീണ്ടും ഒരം സ്വർഗ്ഗമാക്കി മാറ്റാൻ നമുക്ക് കഴിയും. നമമൾ വീടടിലാണ് ശുചിത്വത്തിന്റെ ആദ്യപാഠം പഠിക്കുന്നത്. നമ്മൾ ആദ്.ം നന്നായാൽ മതി ഒരു നാടു നന്നാവാൻ. ഓരോ വ്യക്തിയും ഇങ്ങനെ ഒരു തീരുമാനമെടുത്താൽ മതി ഒരു നാട് സ്വർഗ്ഗമായി ത്തീരാൻ
"അയ്യോ അമ്മേ മതി എന്തെങ്കിലും ചോദിച്ചാൽപിന്നെ കാടുകയറിപ്പോകും”.
 "നീ എന്നാടീ അമ്മൂ നന്നാവുന്നത്. "അവൾ ഒന്നും പറയാതെ എണീറ്റുരോയി. പെട്ടെന്ന് അവൾ വന്ന് കഴുത്തിൽ കൈയിട്ടു പിടിച്ചു.  കവിളിൽ ഒരു മുത്തം തന്നു. “ എന്റെ അമ്മയാണ് ലോകത്തിലെ ഏറ്റവും നല്ല അമ്മ..”
  " പോടീ ........കളിക്കാതെ ...  “
 കുട്ടികൾ നമ്മുടെ പ്രതിഫലനമാണ്.. നമ്മൾവിതയ്ക്കുന്നത് നല്ല വിത്താണെങ്കിൽ  ഉറപ്പായും നല്ല ഫലം ലഭിക്കും !!!
നിയ ഷൈൻ
6B പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ