"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 31: | വരി 31: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Panoormt| തരം= ലേഖനം } | {{Verified1|name=Panoormt| തരം= ലേഖനം }} |
16:36, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ലോകം ഒരു മഹാമാരിക്കു മന്നിൽ വിറച്ചു നിന്നപ്പോഴാണ് മനുഷ്യൻ ആരോഗ്യമാണ് പരമപ്രധാനമെന്ന സത്യം തിരിച്ചറിഞ്ഞത് .കാരണം ആരോഗ്യമുള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ.അതിലൂടെ തന്നെ ഒരു സമൂഹവും, ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കമുള്ള മഹാമാരികളുടെ ചരിത്രത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം. നാം ഓരോ പ്രാവശ്യവും അതിജീവിച്ചത് പ്രതിരോധം കൊണ്ടാണ് ,അതു കൊണ്ട് തന്നെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നമുക്ക് ഊന്നൽ നൽകാം പ്ലേഗ്, സ്പാനിഷ്ഫൂ ,റഷ്യൻ ഫ്ലൂ, വസൂരി .എച്ച്ഐവി ,എമ്പോള;നിപ്പ, കൊറോണ തുടങ്ങി നീണ്ടു നിൽക്കുന്ന വിപത്തുകൾ ഒക്കെയും തുടച്ച് നീക്കാൻ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കാവും. രോഗം വന്നതിന് ശേഷം പ്രതിരോധ മാർഗം കണ്ടെത്തുന്നതിനേക്കാൾ വരാത്തെ പ്രതിരോധിക്കുക എന്നത് തന്നെയാണ് മഹത്തരമായ കാര്യം. അതിന് വേണ്ടി ചെയ്യേണ്ടുന്ന ആദ്യത്തെ കാര്യമാണ് വ്യക്തി ശുചിത്വം പാലിക്കുക എന്നത് .കൃത്യമായ മാലിന്യ നിർമ്മർജ്ജനമെല്ലാം ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ അടയാളമാണ്. ജലജന്യരോഗങ്ങളിൽ നിന്ന് മുക്തി നേടാനായ് ജലസ്രോതസ്സുകളുടെ ശുചിത്വം ഉറപ്പാക്കുക. വ്യാവസായിക വൽക്കരണത്തിന്റെ മാലിന്യങ്ങളെ കൃത്യമായി സംസ്ക്കരിക്കുക എന്നിവയൊക്കെ പ്രതിരോധ പ്രവർത്തനത്തിന്റെ ചവിട്ട് പടികളാണ്. തിരക്ക് പിടിച്ച ലോകത്തിൽ ഫാസ്റ്റ്ഫുണ്ടിൻപുറകെ പോകാതെ ആരോഗ്യകരമായ ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള ശീലം കണ്ടെത്തേണ്ടിയിരിക്കുന്നു.ചെറു പ്രവർത്തനങ്ങൾ വിജയത്തിലേക്ക് വഴിതെളിക്കും. അതിന് ഉദാഹരണമാണ് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടന്നുവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ. മുന്നൊരുക്കം. പരിശോധ. നിരീക്ഷണം. അടച്ചിടൽ. ജാഗ്രത. നിയന്ത്രണം. ഒത്തൊരു മ ഇവയെല്ലാമാണ് നാളുകളായി ജനങ്ങൾക്കിടയിലെ ശീലങ്ങൾ. ചരിത്രങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ പറ്റുന്ന ചില വസ്തുതകളുണ്ട്. പ്ലേഗ,വസൂരി, പോളിയോ, എന്നിവയെല്ലാം എങ്ങിനെയാണ് നിർമ്മാർജനം ചെയ്യപ്പെട്ടതെന്ന്. രോഗ പ്രതിരോധ ശാസ്ത്രത്തിന്റെ പിതാവെന്ന റിയപ്പെടുന്ന എഡ് വേർഡ് ജന്നറാണ് വസൂരിക്ക് പ്രതിരോധ മരുന്ന് കണ്ടു പിടിച്ചത്. ലോകത്തിലെ ആദ്യത്തെ വാക്സിനായിരുന്നു അത്.പിന്നീട് തളർവാതത്തിന് കാരണമാകുന്ന പോളിയോ വൈറസിനെതിരേയുള്ള പ്രതിരോധ വാക്സിൻ ജോനസ് സോൾക്കും. തുള്ളിമരുന്ന് ആൽബർട്ട് സാബിനും വികസിപ്പിച്ചത് നമ്മുടെ രോഗ പ്രതിരോധ പ്രവർത്തനങ്ങളെ വലിയ അളവിൽ തന്നെ സഹായിച്ചി റ്റുണ്ട്. ലോകത്താകമാനമുള്ള പോളിയോ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നത് നമ്മുടെ പ്രതിരോധ പ്രവർത്തനത്തിന്റെ മികച്ച ഫലം തന്നെയാണ് . ആരോഗ്യ പരിപാലന രംഗത്ത് സുശക്തമായ ബഹുതല സംവിധാനമാണ് നമ്മുടെ വലിയ സമ്പത്ത് മലയാളികയായ ആരോഗ്യ പ്രവർത്തകരുടെ വൈദഗ്ധ്യവും അർപ്പണ മനോഭാവവും എടുത്തു പറയേണ്ടതാണ്ട്. നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഇവർക്കൊപ്പം ഉത്തരവാദിത്വവും സമൂഹിക പ്രതിബദ്ധതയുമുള്ള ഒരു സമൂഹമായി നിലകൊള്ളാൻ സാധിച്ചാൽ ഏതു രോഗത്തെയും നമുക്ക് പ്രതിരോധിക്കാം, അതിജീവിക്കാം.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം