"യു പി എസ്സ് കോട്ടുക്കൽ/അക്ഷരവൃക്ഷം/കോവിഡും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
(പരിശോധിക്കൽ) |
||
വരി 18: | വരി 18: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified1|name=nixonck|തരം=ലേഖനം }} |
13:05, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡും പരിസ്ഥിതിയും
കാലഘട്ടത്തിൻ്റെ ചിന്താവിഷയം തന്നെയാണ് പരിസ്ഥിതി. നാം തന്നെ നമ്മുടെ പരിസ്ഥിതിയിൽ വരുത്തുന്ന മാറ്റങ്ങൾ മൂലം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ,പ്രകൃതിയിലേക്കുള്ള മനുഷ്യൻ്റെ മടക്കയാത്ര അനിവാര്യമായിരിക്കുന്നു. ആ മടക്കയാത്ര സഹജീവികളോടുള്ള നമ്മുടെ ഉത്തരവാദിത്തം സാധ്യമാക്കുന്നു. പ്രകൃതിയുടെ മേൽ വിജയം കൈവരിച്ച മനുഷ്യൻ്റെ അഹംഭാവം വർധിച്ചു.അതിൻ്റെ ഫലം നാം പല രൂപത്തിൽ അനുഭവിച്ച് വരുകയാണ്.20 18-ലെ വെളപ്പൊക്കം മുതൽ ഇപ്പോഴത്തെ മഹാമാരിയായ കോവിഡ് 19 വരെ അതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. നാം ഒരു കാര്യം ഓർക്കണം മനുഷ്യൻ ഇല്ലെങ്കിലും ഭൂമി നിലനിൽക്കും.എന്നാൽ ഭൂമി ഇല്ലാതെ മനുഷ്യന് നിലനിൽപ്പ് അസാധ്യമാണ്. നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായ വായു വും, ജലവും, ഭക്ഷണവും നൽകുന്ന പ്രകൃതിയോടിണങ്ങി അടുത്ത ജീവിച്ചേ പറ്റൂ. അല്ലെങ്കിൽ വെള്ളപ്പൊക്കത്തേയും. കോ വിഡിനേയും വെല്ലുന്ന ഭീകരർ നമ്മെ തളച്ചിടും കാർഷിക സ്വയംപര്യാപ്തതയുടെ ഓർമ്മപ്പെടുത്തലുകൂടിയാണ് ,ഈ കോ വിഡ് കാലം. ഈ അടച്ചിടൽ നീണ്ടു പോയാൽ ഭക്ഷ്യക്ഷാമം നേരിടും.' ഈ യന്ത്രവത്കൃത ജീവിതത്തിലെ തന്ത്രപ്പാടി നിടയിൽ കടന്നു വന്ന മഹാമാരി മനുഷ്യനെ ഉപഭോഗ സംസ്കാരത്തിൽ നിന്ന് വ്യതിചലിപ്പിച്ചേക്കാം. ഉപഭോഗം എന്നും നിലനിൽക്കില്ല എന്ന ബോധം ഉണ്ടാക്കിയിരിക്കുന്നു. നഷ്ടം സഹിച്ചും കൃഷി ചെയ്യുവാനുള്ള ഒരു വെമ്പൽ മനുഷ്യനിൽ ഉണ്ടാക്കാൻ കഴിഞ്ഞിരിക്കുന്നു. ജീവിതതന്ത്രപ്പാടിനോട് ഇഴചേർന്ന് ഓരോരുത്തരും ഉള്ള സ്ഥലത്ത് നമ്മുടെ കാർഷിക വിളകൾ കൊണ്ടുവരും എന്ന് പ്രത്യാശിക്കാം. ഒപ്പം നമുക്കു വേണ്ടി നമ്മുടെ പൊതു ഭവനം നമുക്ക് സംരക്ഷിക്കാം, സുരക്ഷിതരാകാം.
സാങ്കേതിക പരിശോധന - nixonck തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം