Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 25: |
വരി 25: |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verified1|name=sreejithkoiloth| തരം=കഥ}} |
16:04, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ദൈവത്തിൻറെ സമ്മാനം
ആമി ..... ആമി .....വേഗം നോക്ക് സമയം ഒരുപാടായി ധൃതിയോടെ പോകാനൊരുങ്ങുകയാണ് അൻവർ. അൻവർ ഒരു ഡോക്ടറാണ്. കുറച്ചുദിവസങ്ങളായി അദ്ദേഹം നല്ല തിരക്കിലാണ് .പക്ഷേ വീട്ടുകാർക്ക് എന്താണെന്ന് മനസ്സിലായില്ല .സാധാരണ ദിവസങ്ങളേക്കാൾ നേരത്തെ പോവുകയും നേരം വൈകി തിരിച്ചെത്തുകയും ആണ് അദ്ദേഹം. കാര്യം മറ്റൊന്നുമായിരുന്നില്ല അദ്ദേഹം ജോലി ചെയ്തിരുന്ന ആശുപത്രിയിൽ രണ്ട് ദിവസം മുന്നേ കൊറോണ വൈറസ് ബാധിച്ച് രണ്ട് ആളുകളെ അഡ്മിറ്റ് ചെയ്തിരുന്നു. അവരെ നോക്കുന്നത് ഡോക്ടർ അൻവർ ആണ് അദ്ദേഹo രണ്ട് ദിവസങ്ങളായി കൊറോണാ വൈറസിനെ പറ്റി പഠിക്കുന്ന തിരക്കിലായിരുന്നു .വൈറസിനെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം പിന്നീട് വീട്ടുകാരുമായുള്ള സമ്പർക്കംകുറച്ചു. ഉമ്മയും ഉപ്പയും ഭാര്യയും രണ്ടു മക്കളും അടങ്ങിയ ഒരു കൊച്ചു കുടുംബമാണ് അൻവറിന്റേത്. വീട്ടുകാരുടെ സുരക്ഷിതത്വം നോക്കിയും രോഗികളെ വൈറസിനെ പിടിയിൽ നിന്ന് മോചിപ്പിക്കണം എന്ന പ്രതിജ്ഞയോടു കൂടിയുo മനസ്സില്ലാമനസ്സോടെ അൻവർ വീട്ടിലുള്ള താമസവും ഉപേക്ഷിച്ചു. പൂർണമായും അദ്ദേഹത്തിന്റെ ശ്രദ്ധ ജോലിയിലായി.
കഠിന പ്രേയ്തനത്തിലൂടെ ആദ്യ രോഗി രോഗത്തിൽ നിന്നും മുക്തിനേടി. അത് അൻവറിന് ലോകം കീഴടക്കിയ തിനപ്പുറം ആഹ്ലാദകരം ആയിരുന്നു. ദിവസങ്ങൾ കടന്നു പോയി അൻവർ വീട്ടിൽ നിന്നിറങ്ങിയ ഇന്നേക്ക് ഒരു മാസമായിരിക്കുന്നു. അദ്ദേഹത്തിന്റെ പിഞ്ചോമനകളുടെ മുഖം മനസ്സിൽ തെളിഞ്ഞു . കണ്ണുനീർ കവിളിലൂടെ ഒഴുകി തുടങ്ങി .മക്കളെ കാണാൻ കൊതിയായി. എങ്കിലും അദ്ദേഹത്തിൻറെ മനസ്സ് അതിനു സമ്മതിച്ചില്ല. കുറച്ചു കൂടി കാത്തിരിക്കാം അത് നല്ലതായിരിക്കും എന്ന് അദ്ദേഹം ആശ്വസിച്ചു. ദിവസങ്ങൾ വീണ്ടും കടന്നു പോയി.....
ഒരുദിവസം അൻവറിന് വല്ലാത്ത ക്ഷീണം തോന്നി .അദ്ദേഹത്തിന് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. പരിശോധന നടത്തിയപ്പോൾ അദ്ദേഹത്തിന് കോ വിഡ് സ്ഥിരീകരിച്ചു. ആദ്യം കേട്ടപ്പോൾ അദ്ദേഹത്തിന് സങ്കടം തോന്നിയെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ രോഗത്തെപ്രതിരോധിക്കാൻ തുടങ്ങി. പക്ഷെ ഒരു മാറ്റവും കണ്ടില്ല. തന്റെ കുടുംബത്തെ കാണണമെന്ന് ആഗ്രഹം തോന്നി. പക്ഷേ എല്ലാം അറിയാവുന്ന അദ്ദേഹം ആഗ്രഹം മനസ്സിൽ ഒതുക്കി. കഴിഞ്ഞ കുറെ ദിവസങ്ങളിലെ ഓർമ്മകൾ അദ്ദേഹത്തിന്റെ മനസിലൂടെ കടന്നു പോയി
രോഗം മാറുമെന്ന പ്രതീക്ഷയോടെ ദിവസങ്ങൾ കഴിച്ചു കൂട്ടി. അദ്ദേഹം ചെയ്ത നല്ല പ്രവർത്തികളുടെ പ്രതിഫലമായി ദൈവം അദ്ദേഹത്തിന്റെ പ്രാർത്ഥന കേട്ടു. രോഗത്തിൽനിന്ന് മുക്തി നേടിയ ശേഷം അവധിയെടുത്തു അദ്ദേഹം വീട്ടിലേക്ക് മടങ്ങി .വീട്ടിൽ അദ്ദേഹത്തെയും കാത്തു അദ്ദേഹത്തിൻറെ കുടുംബം കാത്തിരിപ്പുണ്ടായിരുന്നു..
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|