"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/അനന്യയും പൂന്തോട്ടവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
കുട്ടികളെ പലപ്പോഴും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നിന്ന് തടയുന്നത്. | കുട്ടികളെ പലപ്പോഴും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നിന്ന് തടയുന്നത്. | ||
ഇത് നാം നിർത്തിയാൽ നമ്മുടെ പ്രകൃതി വളരെ സുന്ദരമാകും......</p> | ഇത് നാം നിർത്തിയാൽ നമ്മുടെ പ്രകൃതി വളരെ സുന്ദരമാകും......</p> | ||
{{BoxBottom1 | |||
| പേര്= ശിഖ ബിജു | |||
| ക്ലാസ്സ്= 8C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച്.എസ്സ്.മടത്തറക്കാണി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42030 | |||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
21:19, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അനന്യയും പൂന്തോട്ടവും
ഒരിടത്ത് ഒരു അമ്മയും മകളും ഉണ്ടായിരുന്നു.മകളുടെ പേര് അനന്യ. അവൾ വലിയ പ്രകൃതി സ്നേഹിയാണ്.ഒരുപാട് ചെടികളൊക്കെ നട്ടുപിടിപ്പിക്കാൻ അവൾക്ക് ഒത്തിരി ഇഷ്ടമാണ്.പക്ഷെ അവളുടെ അമ്മയ്ക്ക് അവൾ മണ്ണിൽ കളിക്കുന്നതും ചെടി നടുന്നതും ഒന്നും ഇഷ്ടമല്ല. അവളുടെ അമ്മ ജോലിക്ക് പോകുമ്പോൾ അവൾ പുറത്തിറങ്ങി ചെടികൾ നടുമായിരുന്നു. അമ്മയറിയാതെ അതിരാവിലെ എഴുന്നേറ്റ് അവൾ ആ ചെടിക്കൊക്കെ വെള്ളം തളിക്കും.അവൾക്ക് ഒരു വലിയ പൂന്തോട്ടം തന്നെയുണ്ട്.അമ്മ വീട്ടിൽനിന്ന് അങ്ങനെ പുറത്തിറങ്ങില്ലായിരുന്നു. പുറത്തുള്ള എല്ലാ ജോലിയും ജോലിക്കാരെക്കൊണ്ടാണ് ചെയ്യിപ്പിക്കുന്നത്. അതുകൊണ്ട് അവളുടെ പൂന്തോട്ടം അമ്മ കണ്ടില്ല. ഒരിക്കൽ അവളുടെ അമ്മയ്ക്ക് എന്തോ ചർമ്മരോഗം പിടിപെട്ടു. ഒരുപാട് വട്ടം ആശുപത്രിയിൽ പോയി എങ്കിലും അസുഖം കുറഞ്ഞില്ല. അപ്പോൾ അനന്യയുടെ മുത്തശ്ശി പറഞ്ഞു "തുളസിച്ചെടിയുടെ ഇലയും കറ്റാർവാഴയും ദേഹത്ത് തേച്ചിട്ട് അരമണിക്കൂർ കഴിഞ്ഞ് കഴുകിയാൽ മതി അപ്പോൾ അസുഖം മാറും" അങ്ങനെ ചെയ്യാൻ തീരുമാനിച്ചു. പക്ഷെ,ഈ പറഞ്ഞ ഔഷധ ചെടികളൊന്നുംതന്നെ കിട്ടിയില്ല.അങ്ങനെ അവളുടെ അമ്മയ്ക്ക് സങ്കടമായി.അപ്പോൾ അനന്യ വന്ന് അമ്മയോട് പറഞ്ഞു " അമ്മ എന്നെ വഴക്ക് പറയില്ലെങ്കിൽ ഞാനൊരു കാര്യം പറയാം”. അമ്മ പറഞ്ഞു " ഇല്ല നീ പറ".അവൾ പറഞ്ഞു " അമ്മ ജോലിക്ക് പോകുമ്പോൾ ഞാൻ ചെടികൾ നട്ടു വളർത്തി.അതിൽ അമ്മക്ക് ആവശ്യമായ ഔഷധചെടികളും ഉണ്ട് അമ്മ അതിൽ നിന്ന് എടുത്തോ".അമ്മ അത്ഭുതത്തോടെ ചോദിച്ചു ,”നീ എവിടെയാണ് ചെടികൾ നട്ടത് ?”.അവൾ അമ്മയ്ക്ക് പൂന്തോട്ടം കാണിച്ചുകൊടുത്തു.ആരും അത്ഭുതപ്പെടുന്ന പൂന്തോട്ടം. ഈ പിഞ്ചുബാലികയാണ് ആ പൂന്തോട്ടത്തിന്റെ ശില്പി എന്ന് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. അവളുടെ അമ്മ അവളെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. എന്നിട്ട് പറഞ്ഞു "ഞാൻ നിന്നിൽ അഭിമാനിക്കുന്നു. ഇനി നീ ഒറ്റക്കല്ല.നിന്നോടൊപ്പം ഞാനുമുണ്ടാകും".അതുകേട്ട് അവൾക്ക് സന്തോഷമായി. ഇതു പോലെയാണ് നാം ഓരോരുത്തരുടേയും വീട്ടിൽ.മാതാപിതാക്കളാണ് കുട്ടികളെ പലപ്പോഴും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നിന്ന് തടയുന്നത്. ഇത് നാം നിർത്തിയാൽ നമ്മുടെ പ്രകൃതി വളരെ സുന്ദരമാകും......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ