"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/മരണത്തിന്റെ മണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=മരണത്തിന്റെ മണം | color= 5 }} <p>അയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Sheelukumards| തരം= കഥ }} |
12:13, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മരണത്തിന്റെ മണം
അയാളുടെ പ്രവാസ ജീവിതത്തിന് ഒരു പതിറ്റാണ്ട്. കഴിഞ്ഞ അവധിക്കാലം അവനു സമ്മാനിച്ചത് ഒരു മൊഞ്ചത്തിപ്പെണ്ണിനെ. പുതുമണം മാറും മുമ്പേ അവധി തീർന്നു. നൂറു നൂറു വാഗ്ദാനങ്ങൾ അവൾക്കു നൽകി അവൻ പറന്നു. പ്രവാസികളുടെ ജീവൻ ഇങ്ങനെയാണ് അയാൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. കടലിനക്കരെ മരുഭൂമിയിൽ അവന്റെ ശരീരം പനിച്ചു തുള്ളാൻ തുടങ്ങിയിട്ട് മൂന്നു ദിവസമായി. മഹാമാരിയുടെ സംഹാരതാണ്ഡവത്തിന്റെ വാർത്തകൾ അയാളുടെ രാത്രികളെ നിദ്രാവിഹീനമാക്കി. മൂന്നാം നാൾ മുതൽ കുത്തികുത്തി ചുമ തുടങ്ങി. ഫോൺ വിളിച്ചപ്പോൾ ഉമ്മ ചോദിച്ചു എന്തു പറ്റി മോനെ? ഓ സാരമില്ല അയാൾ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഉമ്മയെ ഒന്നു കണ്ടിരുന്നെങ്കിൽ കെട്ടിപിടിച്ച് ആ മടിയിൽ ഒന്നുറങ്ങാമായിരുന്നു. അവന്റെ കണ്ണുകൾ തുളുമ്പിയൊഴുകി. എന്താടാ നിന്റെ മൊഞ്ചത്തിയെ ഓർത്തു കരയുവാണോ. കൂട്ടുകാരിലാരോ അവനെ കളിയാക്കി. ഉറക്കമില്ലാത്ത നാലഞ്ചു രാത്രികൾ കടന്നുപോയി. ആയിരം സ്പടികക്കഷണങ്ങൾ നെഞ്ചിൽ തറച്ചാലുണ്ടാകുന്ന വേദന അവന് അത് താങ്ങനെ കഴിഞ്ഞില്ല. നാട്ടിലെ കൂട്ടുകാരെ വിളിച്ചു. കരളുറപ്പുള്ള കേരളം എല്ലാം കരുതലോടെ നേരിടുന്നത് കൂട്ടുകാരൻ പറഞ്ഞു. ഇനിയൊരിക്കലും എന്റെ മണ്ണിലേക്ക് പോകാൻ കഴിഞ്ഞല്ലെങ്കിലോ അയാളുടെ ഉള്ളം നീറി. അവിടെ ഉമ്മയും എന്റെ മൊഞ്ചത്തിയും സുഖമായിരിക്കട്ടെ. പിറ്റേന്ന് നടത്തിയ രക്‌ത പരിശോധനയിൽ അയാളറിഞ്ഞു മഹാമാരി തന്നെയും വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു. ഭയക്കാതെ എനിക്ക് മരണത്തെ തോൽപ്പിക്കണം. ഒരു ദിവസം കൂടി ജീവിച്ചിരുന്നെങ്കിൽ അയാൾ ജീവിക്കാൻ വല്ലാതെ മോഹിച്ചു പോയി. ഒരിക്കൽ കൂടി എനിക്കെന്റെ ഗ്രാമത്തിൽ പോകണം. മുക്കുറ്റിച്ചെടികൾ ലക്ഷദീപം ചാർത്തി നിൽക്കുന്ന പാടവരമ്പിലൂടെ നടക്കണം. വെളിച്ചപ്പാടിനോട് കിന്നാരം പറയണം. പുഴയുടെ മണൽതിട്ടയിൽ കിടക്കണം. ഓർമ്മകൾക്ക് ചിറക് വിടർന്നപ്പോൾ അയാൾ ഉറക്കെ ഉറക്കെ തേങ്ങി. കൂട്ടുകാർ കേൾക്കാതിരിക്കാൻ അയാൾ പുതപ്പ് വായ്ക്കുള്ളിലേക്ക് തിരുകി. ഉറങ്ങാത്ത രാത്രികൾക്ക് വിട നൽകി. ഇന്ന് ഉറങ്ങണം. അയാൾ അലമാരിയിൽ നിന്നും മൊഞ്ചത്തിയുടെ മണമുള്ള തട്ടം എടുത്ത് മുഖത്തേക്ക് ചേർത്തു. തട്ടത്തിൽ അവളുടെ മണമില്ല. ചുറ്റിലും ഒരു മണം മാത്രം മരണത്തിന്റെ മണം. ആ രാത്രി അയാൾ സുഖമായുറങ്ങി. ഒരിളം തെന്നലായ് കടലുകൾക്കപ്പുറത്തെ ഗ്രാമത്തിലൂടെ ഒഴുകി. കുഞ്ഞുനാളിലെ മൺകൂനവീട്ടിൽ അമ്മയുടെ പുതപ്പിനുള്ളിൽ അയാൾ ശാന്തമായ് ഉറങ്ങി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ