"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

18:14, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം പ്രാധാന്യം


രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരക്കണക്കിനു വർഷങ്ങളായി. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി പാടെ മാറി കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറി കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്ന വഴിയായതിനാൽ കൊതുകിനെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണവിധേയം ആയിരുന്ന പലതരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായത്.കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നത് ലൂടെയും പരിസരശുചിത്വം ഇല്ലായ്മയും വ്യക്തി ശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നത്. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി, പകർച്ചവ്യാധി തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തും പിടിപെടുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും.അതിനായി നമ്മൾ കൂടെക്കൂടെ സോപ്പിട്ട് കൈകൾ കഴുകുക ദിവസവും കുളിക്കുക വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും വൃത്തിയുള്ള ഭക്ഷണം കഴിക്കുകയും ചെയ്യുക. നമ്മുടെ നിത്യജീവിതത്തിൽ മാത്രമല്ല സമൂഹത്തിലായാലും ശുചിത്വം ഏറെ പ്രധാന്യമുള്ളതാണ്. എന്നാൽ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാം ലോകമഹായുദ്ധത്തിൽ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനം ആയിരിക്കുന്നു. നഗരങ്ങൾ വളരുന്നു എന്നാൽ ശുചിത്വം വളരുന്നില്ല. ചുറ്റുപാടുകൾ മാലിന്യങ്ങൾ കൊണ്ട് കുന്നു കൂടുന്നു.എന്നാൽ ആ മാലിന്യങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ കണ്ടെത്തുകയും അവ പ്രാവർത്തികമാക്കുകയും വേണം. അല്ലെങ്കിൽ പരിസ്ഥിതി ദുഷിക്കും ഭൂമി നശിക്കും. ശുചിത്വമാണ് പ്രധാന്യം .ശുചിത്വത്തിന് നമ്മൾ മുൻകൈയെടുക്കുക അതിനായി നാം ഒത്തൊരുമിച്ച് പ്രവർത്തിക്കുക. നല്ലൊരു നാളെക്കായി നാമൊരുമിച്ച് കൈകോർക്കുക.


Naziya.S
9 E ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം