"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ശിഥിലമാകുന്ന പരിസ്‌ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
{{BoxBottom1
{{BoxBottom1
| പേര്=ഗായത്രി ആർ പി
| പേര്=ഗായത്രി ആർ പി
| ക്ലാസ്സ്=9  
| ക്ലാസ്സ്=9 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:21, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശിഥിലമാകുന്ന പരിസ്‌ഥിതി


അമ്മയാകുന്ന വിശ്വപ്രകൃതി
നമുക്ക് സകല സൗഭാഗ്യങ്ങളും നല്കീ
മർത്യർ തൻ ബുദ്ധിയില്ലായ്മയിൽ
സർവ്വതും നശിച്ചൂ
ഒപ്പം അമ്മയാം പ്രകൃതിയും
കാവുകൾ കാടുകൾ ഒക്കെയും
നിർദ്ദയം വെട്ടിത്തെളിച്ചു നമ്മൾ
ഒരുതുണ്ടു ഭൂമിക്കു വേണ്ടി നാം ഒരുപാട്
കുളങ്ങളും മണ്ണിട്ട് മൂടിയല്ലോ
പറവകൾ കൂടു കൂട്ടിയ ചില്ലയും
വള്ളികൾ ചുറ്റിപ്പടർന്നോരാ തരുക്കളും
യന്ത്രക്കൈകളാൽ വെട്ടിയരിഞ്ഞു നമ്മൾ
കുളിർമ്മ പകർന്ന ജലാശയങ്ങളെ
മാലിന്യ കൂമ്പാരമാക്കി നമ്മൾ .
വിസ്മയം നിറഞ്ഞിരുന്ന നമ്മുടെ
നാട്ടിലിന്നില്ല പച്ചപ്പ്‌
സസ്യജന്തു ജാലങ്ങൾക്കൊന്നൊന്നായ്
നാശം വിതച്ചപ്പോൾ അറിഞ്ഞിരുന്നില്ലി
മാനവർ ഇത് വരും ദിനങ്ങളിൽ
തനിക്കുതന്നെ വിനയാകുമെന്ന സത്യം .

ഗായത്രി ആർ പി
9 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത