"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
 
== '''<u>ആനന്ദോത്സവമായി പ്രവേശനോത്സവം</u>''' ==
ചേന്ദമംല്ലൂർ : ചേന്ദമംല്ലൂർ ഹയർസെക്കൻഡറി സ്കൂൾ 2025-26 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. എൻ സി സി യൂണിറ്റ് പരിസ്ഥിതി സൗഹൃദപരമായ പേപ്പർ പൂക്കൾ  നൽകിയാണ് നവാഗതരെ സ്വീകരിച്ചത്. പേപ്പർ പൂക്കൾ നൽകുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൻ്റെയും പുനരുപയോഗത്തിൻ്റെയും പ്രാധാന്യം മനസ്സിക്കൊടുക്കാൻ കഴിഞ്ഞു. തുടർന്ന് നവാഗതരെ മുഴുവൻ ഉൾപ്പെടുത്തികൊണ്ട് സ്കൂൾ തല പ്രവേശനോത്സവ പരിപാടി പ്രവേശനോത്സ ഗാനത്തിലൂടെ ആരംഭിച്ചു. പരിപാടിയിൽ ഹെഡ് മാസ്റ്റർ യുപി മുഹമ്മദലി സർ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവ പരിപാടിയുടെ ഉത്‌ഘാടനം പി.ടി.എ പ്രസിഡൻ്റ് അഡ്വ. ഉമർ പുതിയോട്ടിൽ നിർവ്വഹിച്ചു. ജമാൽ മാസ്റ്റർ സ്വാഗതവും അലി അഷ്റഫ് സർ, ബന്ന സർ റഹ്മാബി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി മഹ്റൂഫ് സർ നന്ദി പറഞ്ഞു. പ്രവേശനോത്സവ പരിപാടിയിൽ ഏറ്റവും ശ്രദ്ധേയമായത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാ പ്രകടനങ്ങളായിരുന്നു. ഇതിൽ നൈഫ ഫാത്തിമയുടെ മാപ്പിളപ്പാട്ട് അമിക,മീര,ഷഹദ ഷെറിൻ എന്നിവരുടെ നാടൻ പാട്ട് ശ്രിയ ബിജുവിന്റേ സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ പ്രവേശനോത്സവത്തിൻ്റെ മാറ്റ് കൂട്ടി. തുടർന്ന് സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരവിതരണവും നടത്തി.
1,259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2772916" എന്ന താളിൽനിന്ന് ശേഖരിച്ചത്