"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 35: | വരി 35: | ||
പ്രമാണം:25068 first in logo competition N Pravur sub dist2022 by LK student.png | പ്രമാണം:25068 first in logo competition N Pravur sub dist2022 by LK student.png | ||
</gallery> | </gallery> | ||
<gallery | <gallery> | ||
പ്രമാണം:25068 LK2022-25 batch district camp participant-HRISHEEKESH R PRABHU.png | പ്രമാണം:25068 LK2022-25 batch district camp participant-HRISHEEKESH R PRABHU.png | ||
പ്രമാണം:25068 LK2022-25 batch district camp participation certificateHRISHEEKESH R PRABHU.png | പ്രമാണം:25068 LK2022-25 batch district camp participation certificateHRISHEEKESH R PRABHU.png | ||
13:28, 16 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 25068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25068 |
| യൂണിറ്റ് നമ്പർ | LK/25068/2018 |
| അംഗങ്ങളുടെ എണ്ണം | 120 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | എൻ. പറവൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലൈജു എം എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിനിത ടി കെ |
| അവസാനം തിരുത്തിയത് | |
| 16-06-2025 | 25068 |
2018 മുതൽ സ്കൂളിൽ LK പ്രവർത്തനങ്ങൾ നടത്തി വരുന്നു. റൂട്ടീൻ ക്ലാസുകൾക്ക് പുറമെ സൈബർ സെക്യൂരിറ്റി, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഹാർഡ് വെയർ എന്നീ മേഖലകളിൽ മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ് നൽകുന്നു. ഹൈ ടെക് ക്ലാസ്സ് റൂം ക്രമീകരണത്തിൽ ഓരോ ക്ലാസ്സിലെയും ഏതാനും കുട്ടികൾക്ക് പരിശീലനം നൽകുന്നു. കൂടാതെ 2022 ഒക്ടോബർ, നവംബർ മാസങ്ങളിലായി 8,9,10,11,12 ക്ലാസ്സുകളിലെ ഏകദേശം ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് YIP ട്രെയിനിങ്ങും നൽകി.2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വതന്ത്ര വിഞ്ജനോത്സവം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, റോബോഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി പ്രദർശനവും നടത്തി.
നേട്ടങ്ങൾ
▪️ക്ലബ് തുടങ്ങിയ വർഷം മുതൽ തന്നെ ഉപജില്ല ക്യാമ്പുകളിൽ 8 വീതം കുട്ടികളെ പങ്കെടുപ്പിക്കുന്നു.
2021-14 ബാച്ചിലെ ആഷിഫ് അനൂപ് ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുക്കാൻ അർഹത നേടുകയും ഉത്പന്നം എക്സിബിഷനിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. കൂടാതെ 2022-23, 2023-24 അധ്യയന വർഷങ്ങളിൽ ജില്ലാ, സംസ്ഥാന IT മേളകളിൽ ആഷിഫ് അനൂപ് വെബ് പേജ് ഡിസൈനിംഗിൽ പങ്കെടുക്കാൻ അർഹത നേടി. ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
▪️2022-25 ബാച്ചിലെ സായ് കൃഷ്ണ ടി ബിജിൽ, ഹൃഷീകേശ് ആർ പ്രഭു, ലിൻസ് ജോൺസൻ എന്നിവർ LK ജില്ലാ ക്യാമ്പിലേക്ക് അർഹത നേടി. ഇതിൽ സായ് കൃഷ്ണ ടി ബിജിൽ സംസ്ഥാന തല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2022 എൻ പറവൂർ ഉപജില്ല കലോത്സവ ലോഗോ മത്സരത്തിൽ വിജയിച്ചതും സായ് കൃഷ്ണ ടി ബിജിൽ ആണ്.
▪️2023-26 ബാച്ചിലെ ശബരിനാഥ് വി വി LK ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിങ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
സൈബർ സുരക്ഷ ക്ലാസ്സ്
രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള സൈബർ സുരക്ഷ ക്ലാസ്സിൽ ഇരുന്നൂറിലധികം രക്ഷിതാക്കൾ താല്പര്യത്തോടെ പങ്കെടുത്തു. കുട്ടികളെ ഗ്രൂപ്പുകളാക്കി വിഷയം തിരിച്ച് കൊടുത്തു. കുട്ടികൾ തയ്യാറായി വന്ന് അവതരിപ്പിക്കുകയും രക്ഷിതാക്കൾക്കുള്ള സംശയങ്ങൾ ദുരീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. സുരക്ഷിതമായ മൊബൈൽ ഫോൺ ഉപയോഗം, പേരെന്റൽ കൺട്രോൾ, ചൈൽഡ് ലോക്ക്, പകർപ്പവകാശമുള്ള ചിത്രങ്ങൾ കണ്ടെത്തുന്ന വിധം, ചിത്രങ്ങളുടെയോ മെസ്സേജുകളുടെയോ ഫാക്റ്റ് ചെക്കിങ്, മെസ്സേജുകൾ ഫോർവേഡ് ചെയ്യുന്നതിന്റെ അപകടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സജീവമായ ചർച്ച നടന്നു.
YIP ട്രെയിനിംഗ്
2022 ഒക്ടോബർ, നവംബർ മാസങ്ങളിലായി നടന്ന YIP ട്രെയിനിങ് പ്രോഗ്രാമിൽ LK കുട്ടികളും മിസ്‌ട്രെസ്മാരും സജീവമായി പങ്കെടുത്തു.
KDISC തയ്യാറാക്കിയ വീഡിയോകൾ കാണിച്ചത് കുട്ടികളിൽ താല്പര്യം ഉണ്ടാക്കി. കൂടാതെ ഈ സ്കൂളിൽ നിന്ന് YIP യിലേക്ക് സെലെക്ഷൻ ലഭിച്ച പ്രൊജക്റ്റ് നെ ക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു. ഏകദേശം 1842 കുട്ടികളാണ് ഈ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്തത്.
കലോത്സവം റെക്കോർഡിങ്ങ്.
2022 മുതൽ എല്ലാ വർഷവും എൻ പറവൂർ ഉപജില്ല കലോത്സവം, ബി ആർ സി തലത്തിൽ നടത്തുന്ന കല ഉത്സവ് എന്നിവ റെക്കോർഡ് ചെയ്യുന്നതിന് ഈ സ്കൂളിലെ കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു. അതിനായി അവർക്ക് ലഭിച്ചിരിക്കുന്ന DSLR ക്യാമറ, വെബ് ക്യാം എന്നിവ പ്രയോജനപ്പെടുത്തുന്നു.
ക്യാമറ ട്രെയിനിംഗ്
മറ്റു കുട്ടികൾക്കായി LK കുട്ടികൾ ക്യാമറ ട്രെയിനിങ്ങും നൽകുന്നുണ്ട്.
പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികൾക്കുള്ള IT ട്രെയിനിംഗ്.
സ്ക്രീനിൽ കാണുന്ന വിൻഡോ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായിIT സഹായക ക്ലാസുകൾ നടത്തുന്നു.
സ്കൂൾ പ്രവർത്തനങ്ങളുടെ റെക്കോർഡിങ്ങ്
ഇത് കൂടാതെ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ, ദിനചാരണങ്ങൾ, സ്കൂൾ കലോത്സവം, വാർഷികാഘോഷം എന്നിവയെല്ലാം റെക്കോർഡ് ചെയ്യുന്നത് ട്രെയിനിംഗ് ലഭിച്ച LK അംഗങ്ങൾ ആണ്.
ഹൈ ടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം
പ്രൊജക്ടർ ഉപയോഗം ക്ലാസ്സ് മുറികളിൽ സമയ നഷ്ടം ഇല്ലാതെ നടപ്പാക്കുന്നതിനായി ഓരോ ക്ലാസ്സിലും രണ്ടോ മൂന്നോ കുട്ടികൾക്ക് അതിനുള്ള പരിശീലനം നൽകുന്നു.
ഹാർഡ്‌വെയർ ട്രെയിനിംഗ്
2021-24 ബാച്ച് കുട്ടികൾ അവരുടെ സിലബസിന്റെ ഭാഗമയുണ്ടായിരുന്ന ഹാർഡ് വെയർ ട്രെയിനിംഗ് താല്പര്യമുള്ള മറ്റു കുട്ടികൾക്ക് കൂടി നൽകുകയുണ്ടായി. കമ്പ്യൂട്ടറുകളെ അടുത്തറിയുന്നതിനും ഭാഗങ്ങൾ മനസ്സിലാക്കുന്നതിനും ഈ ട്രെയിനിംഗ് കുട്ടികളെ സഹായിച്ചു.