"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert
വരി 241: വരി 241:
എന്റെ വിദ്യാലയ സ്മരണകൾ - പ്രൊഫ. അന്നമ്മ വർഗ്ഗീസ് - ബാലികാമഠം പൂർവ്വ വിദ്യാർത്ഥിനി സംഘടനയുടെ പ്രസിഡന്റ് [[{{PAGENAME}}/ഓർമ്മകളിലൂടെ.....|ഓർമ്മകളിലൂടെ.....]]<br>
എന്റെ വിദ്യാലയ സ്മരണകൾ - പ്രൊഫ. അന്നമ്മ വർഗ്ഗീസ് - ബാലികാമഠം പൂർവ്വ വിദ്യാർത്ഥിനി സംഘടനയുടെ പ്രസിഡന്റ് [[{{PAGENAME}}/ഓർമ്മകളിലൂടെ.....|ഓർമ്മകളിലൂടെ.....]]<br>


{{Yearframe/Pages}}
{{Yearframe/Pages}}
==<font color=green size=5><u>'''സ്കൂൾ ആൽബം'''</u></font>==
==<font color=green size=5><u>'''സ്കൂൾ ആൽബം'''</u></font>==
[[{{PAGENAME}}/സ്‍കൂൾ ക്യാമ്പസ്|സ്‍കൂൾ ക്യാമ്പസ്]]<br>
[[{{PAGENAME}}/സ്‍കൂൾ ക്യാമ്പസ്|സ്‍കൂൾ ക്യാമ്പസ്]]<br>

20:33, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരുവല്ലായ്ക്കും ചെങ്ങന്നൂരിനും ഇടയിൽ M C റോഡിന് വശത്തായി തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.



ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
വിലാസം
തിരുമൂലപുരം

തിരുമൂലപുരം
,
തിരുമൂലപുരം പി.ഒ.
,
689115
,
പത്തനംതിട്ട ജില്ല
സ്ഥാപിതം24 - 10 - 1920
വിവരങ്ങൾ
ഫോൺ0469 2603682
ഇമെയിൽbalikamatomghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37049 (സമേതം)
എച്ച് എസ് എസ് കോഡ്03017
യുഡൈസ് കോഡ്32120900539
വിക്കിഡാറ്റQ87592191
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ125
പെൺകുട്ടികൾ339
ആകെ വിദ്യാർത്ഥികൾ464
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ438
ആകെ വിദ്യാർത്ഥികൾ438
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ലിനി മാത്യൂസ്
പ്രധാന അദ്ധ്യാപികശ്രീമതി. ഷൈനി ഡേവിഡ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. തോമസ് വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ഡോ. ശ്രീവേണി
അവസാനം തിരുത്തിയത്
24-10-2024Balikamatomhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1904 ൽ ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള ദാനമായി നൽകിയ എട്ടര ഏക്കർ സ്ഥലത്ത് നിർമ്മിച്ച നാലു കെട്ട് എട്ടുകെട്ട് മാതൃകയിലുള്ള സ്‍കൂളിന്റെ ആദ്യകാല ചിത്രം

തിരുമൂലപുരം എന്നു കേൾക്കുമ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ സാമ്യമാണ് ജനങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരിക. തിരുമൂലപുരം എന്നതു രാജഭരണകാലത്ത് ശ്രീപത്മനാഭ ദാസനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ സമീപത്തായി തട്ടാനപ്പള്ളത്ത് എന്നു വീട്ടുപേരായ പ്രസിദ്ധമായ ഒരു നായർ തറവാടുണ്ടായിരുന്നു. മഹാരാജാവിന് ആ തറവാടുമായി പ്രത്യേക താൽപര്യമുണ്ടായിരുന്നു. മഹാരാജാവിന്റെ യാത്രാവേളയിൽ തട്ടാനപ്പള്ളത്ത് വീട്ടിലെത്തി വിശ്രമിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ചെയ്തിരുന്നു. ആ വേളകളിൽ ധാരാളം ആവലാതിക്കാർ രാജാവിനെ മുഖം കാണിക്കാൻ വരുകയും തങ്ങളുടെ ആവലാതികൾ രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അതിന് പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് വന്നു വസിച്ച ആ സ്ഥലത്തിന് ശ്രീമൂലപുരം എന്ന് പേര് ഉണ്ടാവുകയും ക്രമേണ അത് ലോപിച്ച് തിരുമൂലപുരം എന്നായി തീരുകയും ചെയ്തതായി പറയപ്പെടുന്നു.

കൂടുതൽ അറിയാൻ ക്ലിക്ക്

സ്‍കൂൾ സ്ഥാപകൻ - ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള

ബാലികാമഠത്തിന്റെ ചരിത്രവഴിയിലൂടെ

ബാലികാമഠത്തിന്റെ ചരിത്രം കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ ചരിത്രത്തോട് കണ്ണി ചേർന്നു നിൽക്കുന്നു. കേരളത്തിൽ നവോത്ഥാനത്തിന്റെ കാറ്റ് വീശുകയും വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചു കയറ്റം ഉണ്ടാവുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആനി ബസന്റ് രൂപം നൽകുകയും ഒക്കെ ചെയ്തത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ . കേരളത്തിലെ നവോത്ഥാന നായകന്മാരായ സ്വാമി വിവേകാനന്ദൻ, മഹാനായ അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, സഹോദരൻ അയ്യപ്പൻ, ശ്രീ. കുമാരഗുരുദേവൻ തുടങ്ങിയവരാൽ ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ക്രൈസ്തവ മിഷനറിമാരാൽ രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മലയാളികളുടെ ബോധമണ്ഡലത്തെ ഇളക്കിമറിച്ച പത്രപ്രവർത്തകരായ കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിള തുടങ്ങിയവരാൽ സ്ഥാപിതമായ മാധ്യമ സ്ഥാപനങ്ങളും കേരള ചരിത്രത്തിലെ ഇഴപിരിയാത്ത കണ്ണികളാണ്.

കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിലെ ചരിത്രം ബ്രിട്ടീഷ് ആധിപത്യത്തിൻ മേലുള്ള മോചനത്തിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നില്ല. മറിച്ച് ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടം, വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം, അയിത്തോച്ചാടനം, സ്ത്രീവിമോചനം, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയുള്ള പോരാട്ടം എന്നിവയൊക്കെ ആയിരുന്നു. വിവിധ രൂപത്തിലുള്ള സാംസ്കാരിക ഇടപെടലുകളിലൂടെ മലയാളികളുടെ ബോധ മനസിനെ ഉണർത്തുന്ന പദ്ധതികളും പ്രവർത്തനങ്ങളും ഇരുപതാംനൂറ്റാണ്ടിലെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. ജന്മിത്തവും ഫ്യൂഡലിസവും അവസാനിക്കുകയും വ്യാവസായിക വിപ്ലവം ഉണ്ടാവുകയും മുതലാളിത്തവും സോഷ്യലിസവും രൂപപ്പെടുകയും ചെയ്ത ഈ കാലഘട്ടത്തിൽ, പല സവിശേഷതകളും സാമൂഹിക ജീവിതത്തിൽ ഉടലെടുത്തു. നിത്യജീവിത വ്യവഹാരങ്ങളിൽ സ്ത്രീകൾക്ക് ഉള്ളതായ തുല്യ സ്ഥാനത്തെക്കുറിച്ചും അതിനു വേണ്ടി സാമൂഹിക ജീവിതത്തിൽ ഉണ്ടാവേണ്ട മാറ്റങ്ങളെ സംബന്ധിച്ചും ഉൽപ്പതിഷ്‍ണുക്കൾ സജീവ ചിന്തകൾ രൂപപ്പെടുത്തിയ ഒരു കാലഘട്ടമായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീവിദ്യാഭ്യാസം, വിധവാവിവാഹം, തുടങ്ങി സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്ന വിവിധങ്ങളായ സാമൂഹിക പരിഷ്കരണ പ്രക്രിയകൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഉടലെടുത്തു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തുവാൻ വിദ്യാഭ്യാസം അനിവാര്യമാണെന്ന ധാരണ പൊതുവിൽ അംഗീകരിക്കപ്പെടുക തന്നെ ചെയ്തു. മദ്ധ്യതിരുവതാംകൂറിൽ നിലനിന്ന സാമുദായിക ഐക്യത്തിനും മതനിരപേക്ഷ മൂല്യങ്ങളുടെയും മൂശയിൽ രൂപപ്പെട്ടതാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ആദ്യ ചുവടു വെയ്‍പായി ബാലികമാർക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ആശയം. സ്ത്രീ സമൂഹത്തിൽ നിന്നും വളരെ കുറച്ചുപേർ മാത്രം വിദ്യാഭ്യാസം ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ സാർവത്രിക വിദ്യാഭ്യാസം സ്‍ത്രീ സമൂഹത്തിന് നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്ന ഏറ്റവും ഉദാത്തമായ ദർശനമാണ് ബാലികാമഠം സ്കൂളിന്റെ രൂപീകരണത്തിന് കാരണമായത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലിബറൽ ചിന്തകളിലേക്ക് ആണ് സമൂഹത്തെ ആകമാനം നയിച്ചത്. ഈ ലിബറൽ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായ വിജ്ഞാന പ്രസരണം സമൂഹത്തിലെ എല്ലാ തുറകളിലും എത്തുകയും അതുവഴി ഉണ്ടായ സാമൂഹ്യ മാറ്റം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുകയും ചെയ്തു.

Read More......

ബാലികാമഠത്തിലെ പ്രഥമ വനിതകൾ - മിസ്. ബ്രൂക്സ്മിത്ത് , മിസ്. ഹോംസ്

മാനേജ്‍മെന്റ്

ഡോ. കെ.സി മാമ്മൻ മാനേജറായുള്ള ഒരു ഭരണസമിതിയാണ് ഇപ്പോൾ ഭരണം നടത്തുന്നത്. 12 അംഗങ്ങളുള്ള ഒരു ഭരണസമിധി സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വം നൽകുന്നു....തുടർന്നു വായിക്കുക.


സ്‍കൂളിന്റെ പ്രഥമ മാനേജർ - ശ്രീ. കെ.വി ഈപ്പൻ
സ്‍കൂളിന്റെ ഇപ്പോഴത്തെ മാനേജർ - അഡ്വ. പ്രദീപ് മാമ്മൻ മാത്യു

മുൻ സാരഥികൾ

സ്കൂൾ സ്ഥാപകൻ ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള

സ്കൂൾ മാനേജർമാർ

ക്രമനമ്പർ പേര്
1 Mr. K.V. EAPEN
2 H.G. ALEXIOS MAR THEODOYSIUS
3 Miss. BROOKES SMITH
തുടർന്ന് കാണുക
4 H.G. MATHEWS MAR IVANIOS
5 H.G. DANIEL MAR PHILOXENOS
6 H.G. JOSEPH MAR PACHOMIOS
7 V.Rev.RAMBAN THEOPHOROUS COREPISCOPA
8 Mr. K.C. VARGHESE MAPPILAI
9 Dr. K.C. MAMMEN
10 Mr. GEORGE VARGHESE

സ്‍ക്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 മിസ്. ഹോംസ് 1920 1924
2 മിസ്. പി. ബ്രൂക്സ് സ്മിത്ത് 1924 1956
തുടർന്ന് കാണുക
3 ശ്രീ. പി. വി. വറുഗീസ് 1956 1961
4 മിസ്. അക്കാമ്മ കുരുവിള 1961 1962
5 മിസ്. എലിസബേത്ത് കുരുവിള 1962 1979
6 ശ്രീമതി. വി. ഐ. മറിയാമ്മ 1979 1984
7 ശ്രീമതി. രാജമ്മ ഫിലിപ്പ് 1984 1987
8 ശ്രീമതി. സൂസി മാത്യു 1987 1997
9 ശ്രീമതി. മറിയാമ്മ കോശി 1997 1998
10 ശ്രീമതി. പി. ജി. റെയ്ചൽ 1998 2000
11 ശ്രീമതി. ഏലമ്മ തോമസ് 2000 2005
12 ശ്രീമതി. ലീലാമ്മ ജോർജ്ജ് (പ്രിൻസിപ്പൾ) 2003 2016
13 ശ്രീമതി. സാറാമ്മ ഉമ്മൻ(ഹെഡ്മിസ്ട്രസ്സ്) 2005 2019
14 ശ്രീമതി. സുനിത കുര്യൻ(പ്രിൻസിപ്പൾ) 2016 2023
15 ശ്രീമതി. സുജ ആനി മാത്യു(ഹെഡ്‍മിസ്ട്രസ്സ്) 2019 2023

ഹയർ സെക്കണ്ടറിയുടെ ആരംഭം

ഹയർസെക്കൻഡറി 1998 ആഗസ്റ്റ് 24-ാം തീയതി ബാലികാമഠം സ്‍കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു . read..

പ്രഥമാധ്യാപകർ

പ്രിൻസിപ്പാൾ ശ്രീമതി. ലിനി മാത്യൂസ്
ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി. ഷൈനി ഡേവിഡ്
ഹെഡ്‍മിസ്ട്രസ്സ്( എൽ.പി) ശ്രീമതി. ബി. എ ഉഷാദേവി

മറ്റ് ഹയർ സെക്കണ്ടറി അധ്യാപകർ
മറ്റ് ഹൈസ്‍കൂൾ യു.പി അധ്യാപകർ
മറ്റ് എൽ.പി അധ്യാപകർ
അനധ്യാപകർ

നൂറു വർഷങ്ങൾക്കു മുൻപ് ഒരു വിദ്യാരംഭം

പ്രമാണം:37049-vidhyarambham.pdf

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി ഹോസ്റ്റൽ സൗകര്യം സ്കൂൾ ക്യാമ്പസ്സിൽ തന്നെ ക്രമികരിച്ചിട്ടുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തുവാൻ സ്കൂൾ ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയൻസ് ലാബുകൾ നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Digital class room , Library തുടങ്ങിയ നല്ല രീതീയിൽ പ്രവർത്തിക്കുന്നു. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്.

ബാലികാമഠം പത്രത്താളുകളിലൂടെ

ബാലികാമഠം സ്‍കൂൾ പ്രവർത്തനങ്ങൾ പത്രത്താളുകളിലൂടെ. വാർത്തകൾ അറിയാൻ....

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 പ്രൊഫ്.അംബികാദേവി
2 റ്റിൻസി മാത്യു - ദേശീയ തലത്തിൽ ത്രിപ്പിൾ ജംപിന് സർണ്ണം നേടി
3 ജോമോൾ സി. ജോർജ്ജ് - സംസ്ഥാന തലത്തിൽ ഹൈജംപിന് നാല് വർഷം വെള്ളി നേടി.
4 പ്രൊഫ്.അന്നമ്മ വർഗ്ഗീസ്
5 ഡോ. ജാനറ്റ്, Gynecologist
6 Smt. Anu George - Principal Mar Dionysious School Mallappally
7 Prof. Gayathri Devi
8 Prof. Soosy Mathew
9 Prof. Riya Anish, HOD ENGLISH DEPARTMENT - BCM COLLEGE KOTTAYAM
10 Dr. Aswathy Kurup

ഓർമ്മ കുറിപ്പുകൾ

മിസ് ബ്രൂക്സ്മിത്ത് - ഒരു അനുസ്മരണം - ശ്രീ. വി വറുഗീസ് - സ്‍കൂൾ ഗവേണിംഗ് ബോഡി അംഗം ഓർമ്മകളിലൂടെ
ബാലികാമഠം എന്റെ രണ്ടാം മാതൃ ഭവനം - പ്രൊഫ. അംബികാദേവി - പൂർവ്വ വിദ്യാർത്ഥിനി ഓർമ്മകളിലൂടെ...‍‍
ഹരിത വിദ്യാലയം അരനുഭവം - കുമാരി. ഷാലു എൽസ ജേക്കബ് - പൂർവ്വ വിദ്യാർത്ഥിനി ഓർമ്മകളിലൂടെ....
എന്റെ വിദ്യാലയ സ്മരണകൾ - പ്രൊഫ. അന്നമ്മ വർഗ്ഗീസ് - ബാലികാമഠം പൂർവ്വ വിദ്യാർത്ഥിനി സംഘടനയുടെ പ്രസിഡന്റ് ഓർമ്മകളിലൂടെ.....

സ്കൂൾ ആൽബം

സ്‍കൂൾ ക്യാമ്പസ്
സ്‍കൂൾ ചാപ്പൽ
സ്‍കൂൾ ഉദ്യാനം
സ്കൂൾ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
സ്‍കൂൾ ഓഡിറ്റോറിയം
പ്ലാറ്റിനം
navathy
centenary
school assembly
പ്രവൃത്തി പരിചയമേള
ജെ.ആർ.സി
കലോത്സവം
സ്‍കൂൾ ടൂർ
സ്‍കൂൾ ബസ്
സ്മാർട്ട് ക്ലാസ്സ് റൂം
കരാട്ടെ യോഗ
പ്രതിഭകൾക്കൊപ്പം
എസ്.എസ്.എൽ.സി വാല്യുവേഷൻ ക്യാമ്പ്
സ്കൂൾതല പ്രവേശനോത്സവം 2021-22
ശാസ്ത്രരംഗം വിജയികൾ 2021-22
അനുമോദനം2021-22
കുട്ടി അദ്ധ്യാപിക 2022
ബാലശാസ്ത്രകോൺഗ്രസ്സ് 2022 വിജയികൾ‍‍‍‍
വരകളുടെ വിസ്മയ കാഴ്ച്ച‍‍
സഹവിദ്യാഭ്യാസത്തിനു തുടക്കം
സംസ്ഥാന സ്‍കൂൾ ശാസ്‍ത്രോത്സവം 2022 വിജയികൾ
ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് 2022-23 വിജയികൾ‍‍‍‍
സ്കൂൾ പ്രവേശനോത്സവം 2024-25

2024-25

നവീകരിച്ച കമ്പ്യൂട്ടർ ലാബ്‍‍

വഴികാട്ടി