"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
സ്കൂളിൽ കൃഷിചെയ്ത വിളവെടുത്ത മത്തൻ, അഗസ്തി ചീര, വെള്ളരി, പയർസ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്കു നൽകുന്നു | സ്കൂളിൽ കൃഷിചെയ്ത വിളവെടുത്ത മത്തൻ, അഗസ്തി ചീര, വെള്ളരി, പയർസ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്കു നൽകുന്നു | ||
'''സീഡ് റിപ്പോർട്ടർ''' | |||
സ്കൂളിലെ സീഡ് റിപ്പോർട്ടർ കാർത്തിക് വി. എസ് (7G) റിപ്പോർട്ട് ചെയ്ത വാർത്ത | സ്കൂളിലെ സീഡ് റിപ്പോർട്ടർ കാർത്തിക് വി. എസ് (7G) റിപ്പോർട്ട് ചെയ്ത വാർത്ത | ||
[[പ്രമാണം:43004abcdefg.jpg|ലഘുചിത്രം|168x168ബിന്ദു]] | [[പ്രമാണം:43004abcdefg.jpg|ലഘുചിത്രം|168x168ബിന്ദു]]'''<nowiki/>'തനിച്ചല്ല '''' | ||
[[പ്രമാണം:Seedvideo.jpg|ലഘുചിത്രം|161x161ബിന്ദു]] | |||
മാതൃഭൂമി സീഡിന്റെ 'തനിച്ചല്ല ' പ്രോഗ്രാമുമായി ബന്ധപ്പെട്ട ഒരു 2 മിനിറ്റ് ദൈർഘ്യമുള്ള video ക്ലാസിൽ പ്രദർശിപ്പിച്ചു |
22:05, 18 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2021-22 അധ്യയന വർഷത്തിൽ മാതൃഭൂമി സീഡിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. സീഡ് ക്ലബ് ( ഹരിതസേന ക്ലബ്ബ് )ഇൽ യുപി,ഹൈസ്കൂൾ ക്ലാസ്സിൽ നിന്നും 68 കുട്ടികളും മാതൃഭൂമി സീഡിന്റെ വൃക്ഷ നിരീക്ഷണ ഗ്രൂപ്പ് ആയ സീസൺ വാച്ചിൽ 19 കുട്ടികളും ആണുള്ളത്.
• ജൈവ പച്ചക്കറി തോട്ടം നിർമ്മാണമായിരുന്നു സീഡ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം. പയർ,തക്കാളി, വഴുതനങ്ങ, വെണ്ട,മുളക്,പാവൽ, ചീര,മത്തൻ, പുതിന എന്നിവ ചാക്കിലും ഗ്രോബാഗിലുമായി നട്ടു. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത, വിഷ രഹിത പച്ചക്കറി വ്യാപിപ്പിക്കുക എന്ന ലക്ഷ്യങ്ങക്ൾ മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയിൽ ഒരുപാട് പച്ചക്കറികൾ വിളവെടുക്കാൻ സാധിച്ചു. വിളവെടുത്ത പച്ചക്കറികൾ വിൽപ്പന നടത്തുകയും ചെയ്തു. • സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു കൃഷിയിടം എന്ന പദ്ധതി സാധ്യമാക്കി. മാതൃഭൂമി സീഡ് നൽകിയ വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ വീടുകളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. • സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവരാൻ സീഡ് റിപ്പോർട്ടിങ് ന്യൂസിലൂടെ സാധിച്ചു. കോരാണി പുകയില തോപ്പ് റോഡിലെ യാത്രാദുരിതം ആണ് സീഡ് റിപ്പോർട്ടർ ഫർസാന (ക്ലസ്സ് 7D) റിപ്പോർട്ട് ചെയ്തത്. • കേരളത്തിലെ വിവിധ തരം പക്ഷികളേ നിരീക്ഷിച്ച്തിന് മാതൃഭൂമി സീഡ് നടത്തിയ e bird india Onam bird count 2021 എന്ന പ്രോഗ്രാമിൽ മികച്ച പ്രകടനം നടത്തി കൃഷ്ണശ്രീ എം. എം സമ്മാനത്തിന് അർഹയായി. സർട്ടിഫിക്കറ്റും ലഭിച്ചു.
• സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ തരം പേപ്പർ ബാഗുകൾ തയ്യാറാക്കി നൽകി.
• സീഡ് പദ്ധതിയുടെ ഭാഗമായി വിവിധതരം ദിനാചരണങ്ങൾ സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണ ദിനം, ചാന്ദ്രദിനം, കർഷകദിനം, അധ്യാപക ദിനം, രക്തസാക്ഷിദിനം എന്നിവ സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ ചെയ്ത പോസ്റ്ററുകൾ, രചനകൾ എന്നിവയുടെ ഫോട്ടോ,വീഡിയോ. എന്നിവ ശേഖരിക്കുകയും ചെയ്തു
• മാതൃഭൂമി സിഡി ന്ടെ നേതൃത്വത്തിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾ / വെബീനറുകൾ സംഘടിപ്പിച്ചു. ക്വിസ്, ഞാനുംഊർജവും എന്നപേരിൽ സ്കൂൾ തല ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു.
ഞാറ് നടീൽ ഉൽസവം
തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ
സീഡ് - എക്കോ ക്ളബ്ബുകളുടെയും സ്കൗട്ട് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു.പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 30 സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. 'ശ്രേയ' ഇനത്തിലുള്ള സങ്കരയിനം നെല്ലാണ് നടാനായി ഉപയോഗിച്ചത്.പി ടി എ പ്രസിഡന്റ് ഇ. നസീർ, എസ് എം സി ചെയർമാൻ തോന്നയ് ക്കൽ രാജേന്ദ്രൻ, വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം വിനയ്, സുരേഷ് ബാബു, അധ്യാപകരായ സൗമ്യ, ഷാബിമോൻ, നിഷ, ജിതേന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി .വിവിധ ക്ലബ്ബുകളിലെ നാൽപതോളം കുട്ടികളും ഞാറുനടീൽ ഉത്സവത്തിൽ പങ്കാളികളായി.
2024-2025
പ്രകൃതിയെ അറിയാം പ്രകൃതിയെ കരുതാം
ലോക പ്രകൃതി സംരക്ഷണദിനവുമായി ബന്ധപ്പെട്ട് തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബും എക്കോ ക്ലബും സംയുക്തമായി നടത്തിയ പഠന പ്രവർത്തനമാണ് പ്രകൃതിയെ അറിയാം പ്രകൃതിയെ കരുതാം. ജൈവ വൈവിധ്യം സംരക്ഷിക്കേണ്ട ആവശ്യം കുട്ടികളെ ബോധ്യപ്പെടുത്തുകയായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം. കുട്ടികൾ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച വിത്തുകൾ സ്കൂളിൽ കൊണ്ടുവന്ന് മണ്ണ് കുഴച്ച് ഉരുളകളാക്കി അതിൽ നിക്ഷേപിച്ച് സീഡ് ബോളുകളുണ്ടാക്കി. ഈ ബോളുകൾ ക്ലബ് അംഗങ്ങൾ വെള്ളാണിക്കൽ പാറ എന്ന പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലത്ത് പലയിടങ്ങളിലായി വിതറി.
വയനാട്ടിലെ ദുരിതബാധിധർക്ക് വേണ്ടി
ഒരു കൈതാങ്
കേരള ഭൂപടത്തിന്റെ മാതൃകയിൽ പൂചെടികൾ നട്ട് സീഡ് ക്ലബ് അംഗങ്ങൾ
സ്‌കൂളിലെ കൃഷി
സ്കൂളിൽ കൃഷിചെയ്ത വിളവെടുത്ത മത്തൻ, അഗസ്തി ചീര, വെള്ളരി, പയർസ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്കു നൽകുന്നു
സീഡ് റിപ്പോർട്ടർ
സ്കൂളിലെ സീഡ് റിപ്പോർട്ടർ കാർത്തിക് വി. എസ് (7G) റിപ്പോർട്ട് ചെയ്ത വാർത്ത
'തനിച്ചല്ല '
മാതൃഭൂമി സീഡിന്റെ 'തനിച്ചല്ല ' പ്രോഗ്രാമുമായി ബന്ധപ്പെട്ട ഒരു 2 മിനിറ്റ് ദൈർഘ്യമുള്ള video ക്ലാസിൽ പ്രദർശിപ്പിച്ചു