"എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:കേരള സ്കൂൾ ഒളിമ്പിക്സ് using HotCat) |
|||
വരി 7: | വരി 7: | ||
പ്രമാണം:11472-olympics.jpg | പ്രമാണം:11472-olympics.jpg | ||
</gallery> | </gallery> | ||
[[വർഗ്ഗം:കേരള സ്കൂൾ ഒളിമ്പിക്സ്]] |
23:33, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപനദീപശിഖ 26/072024
സ്കൂൾ ഒളിമ്പിക്സിന് മുന്നോടിയായി കുറ്റിക്കോൽ എ യു പി സ്കൂളിൽ വിളംബരദീപശിഖാറാലി നടത്തി.33ആം ലോക കായികമേള 26 ജൂലൈ 2024 ന് ഫ്രാൻസ് തലസ്ഥാനനഗരിയായ പാരീസിൽ ആരംഭിച്ചിരിക്കയാണ്.രാജ്യത്തിന് മൊത്തം മാതൃകയാവും വിധം കേരള സ്കൂൾ സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടക്കും.ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും അതിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്നതിന്റെയും ഭാഗമായാണ് ബഹുമാനപ്പെട്ട കേരളാ വിദ്യാഭ്യാസമന്ത്രി ശ്രീ വി ശിവൻകുട്ടിയുടെ ആഹ്വാനപ്രകാരം ദീപശിഖ തെളിയിച്ചത്.സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ഹെഡ്‌മിസ്ട്രെസ് ശ്രീലത കെ ദീപശിഖ തെളിയിച്ചു. സ്കൂളിലെ സ്പോർട്സ് താരങ്ങൾ അണിനിരന്ന പരിപാടിയിൽ സ്പോർട്സ് ക്ലബ്ബ് കൺവീനർ രാംദാസ് മാഷ് ഒളിമ്പിക്സ് ചരിത്രവും പ്രാധാന്യവും എന്ന വിഷയത്തെ ആസ്‌പദമാക്കി സംസാരിച്ചു.ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ഒളിമ്പിക്സ് സന്ദേശം അസ്സംബ്ലിയിൽ വായിച്ചു കേൾപ്പിച്ചു. ഒപ്പം പാരിസ് ഒളിമ്പിക്സ് 2024 ൽ പങ്കെടുക്കുന്ന എല്ലാ ഇന്ത്യൻ താരങ്ങൾക്കും വിജയാശംസകൾ നേർന്നു.