"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
'''''<big><u>കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ക്ലബ്ബാണ് ഇക്കോ ക്ലബ്ബ്.</u></big>'''''
== പ്രവർത്തനങ്ങൾ- 2024-'25 ==
== പ്രവർത്തനങ്ങൾ- 2024-'25 ==
[[പ്രമാണം:35026 envmt..jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:35026 envmt..jpg|വലത്ത്‌|ചട്ടരഹിതം]]

19:15, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ക്ലബ്ബാണ് ഇക്കോ ക്ലബ്ബ്.

പ്രവർത്തനങ്ങൾ- 2024-'25

2024-25 അക്കാദമിക വർഷത്തിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ ഇക്കോ ക്ലബ്ബ് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് റിച്ച പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത ആസിഫ് ആലപിച്ചു, പരിസ്ഥിതി ദിന സന്ദേശം അനഘ നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.

അസംബ്ലിയിൽ HM ഇന്ദു ടീച്ചർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്ത് വൃക്ഷത്തെ നട്ടു. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) ഒന്നാം സ്ഥാനവും ആരോൺ (8C)രണ്ടാം സ്ഥാനവും നേടി. HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) ഒന്നാം സ്ഥാനവും അജേഷ് (9 A ) രണ്ടാം സ്ഥാനവും നേടി

പ്രകൃതി സംരക്ഷണ ക്യാമ്പ്

ദിനം-1

പ്രകൃതി സംരക്ഷണ ക്യാമ്പിന്റെ ഒന്നാം ദിവസമായ 13/06/2024 ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രകൃതി നടത്തവും വൃക്ഷത്തെ നടീലും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകരും 29 ഇക്കോ ക്ലബ്ബ് അംഗങ്ങളും ചേർന്ന് സ്‍ക‍ൂളിന്റെ അടുത്തുള്ള വയലിലേക്ക് പ്രകൃതി നടത്തത്തിനു പോയി. കുട്ടികൾ പല മരങ്ങൾ പരിചയപ്പെടുകയും പല ആവാസവ്യവസ്ഥകളിലൂടെ കടന്നു പോവുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിനു ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തി. കുട്ടികൾ അവരുടെ അനുഭവങ്ങളുടെ റിപ്പോർട്ട് എഴുതി. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് കൊണ്ടു വന്ന മാവിന്റെയും പ്ലാവിന്റെയും മറ്റ് മരങ്ങളുടെയും തദ്ദേശീയ ഇനങ്ങളുടെ തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. HMന്റെ നേതൃത്വത്തിലാണ് തൈ നടീൽ നടന്നത്.


2023-24 അക്കാദമിക വർഷം സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പ്ലാസ്റ്റിക് വിമുക്ത സ്കൂൾ പരിസരത്തിനായി പ്രതിജ്ഞ
  • ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂളിലെ UP ,HS കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം , ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി.
  • പോസ്റ്റർ നിർമ്മാണ മത്സരം HS വിഭാഗത്തിൽ എട്ടാം ക്ലാസിലെ അഭിജിത്തിനും ഒന്നാംസ്ഥാനം ലഭിച്ചു UP വിഭാഗത്തിൽആറാം ക്ലാസിലെ അനഘയ്ക്കും ഒന്നാം സ്ഥാനം ലഭിച്ചു.
  • HS വിഭാഗം ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം എട്ടാം ക്ലാസിലെ ദിയയും രണ്ടാം സ്ഥാനം ഒമ്പതാം ക്ലാസിലെ അഭിനവും കരസ്ഥമാക്കി. UP വിഭാഗം ക്വിസ് മത്സരത്തിൽ അഞ്ചാം ക്ലാസിലെ ആദർശിന് ഒന്നാം സ്ഥാനവും ഗൗരിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
  • ഒക്ടോബർ 2 ഗാന്ധിജയന്തി സ്കൂളിലെ എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിലും വളരെ നന്നായി ആചരിച്ചു.ക്ലബ്ബ് അംഗങ്ങൾ ചേർന്ന് സ്കൂളും പരിസരവും ശുചിയാക്കി.തുടർന്ന് കുട്ടികൾ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ പരിസരത്തിനായി പ്രതിജ്ഞ എടുത്തു


2022-'23 ലെ എക്കോ ക്ലബ്ബ് ഉദ്ഘാടനവും........പ്രകൃതി സംരക്ഷണ ദിനത്തിൽ നടത്തിയ പ്രവർത്തനങ്ങളും

2022 ജൂലായ് 19 ന് 10.30 am ന് പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.

ശ്രീ . അശോകൻ മാഷ് (റിട്ടയേർഡ് ടെൿനിക്കൽ ഓഫീസ‍ർ-CPCRI) നിർവഹിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ പ്രാധാന്യത്തെ കുറിച്ചും എന്തെല്ലാം പ്രവർത്തനങ്ങൾ നമുക്ക് നടത്താം എന്നതിനെ കുറിച്ചുമുള്ള അവബോധം കുട്ടികൾക്ക് നൽകി.

സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ പങ്കാളിത്തം ഈ ക്ലബ്ബിൽ ഉണ്ടായിരുന്നു.

കർഷകദിനത്തിൽ സംയോജിത കൃഷിയുടെ പ്രയോക്താവും ജൈവ കർഷകനുമായ ശ്രീ. ആനന്ദൻ പിള്ള സാറിനെ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് നൽകുകയുണ്ടായി.

ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ പച്ചക്കറിത്തൈകൾ സ്കൂൾ കോമ്പൗണ്ടിൽ നട്ടു. ലോക തണ്ണീർ തട ദിനമായ ഫെബ്രുവരി 2 ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പ്രഭാഷണം സംഘടിപ്പിക്കുകയുണ്ടായി. വിഷയം "ഒഴുകാം ഒരു  പുഴയായി" എന്നതായിരുന്നു. പ്രഭാഷകൻ , സോഷ്യൽ ഫെസിലിറ്റേറ്റർ ആയ ശ്രീ. ബിജു മാവേലിക്കര ആയിരുന്നു. തുടർന്ന്  ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചു