ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 25-ാഡിവിഷനിലെ ചുള്ളിപറമ്പ് ഗ്രാമത്തിന്റെ തിലകക്കുറിയായി കരിങ്കല്ലായ് വി പി എ എൽ പി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഒരുകാലത്ത് വലിയ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും അക്ഷരഅഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കരിങ്കല്ലായ് വി.പി.എ.എൽ.പി സ്കൂളിനെയായിരുന്നു.ഇത്രയും പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രം നമുക്ക് പരിശോധിക്കാം. | |||
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ ,വൈലാശ്ശേരി ചൂരക്കാട്ടിൽ ശങ്കരൻ കുട്ടി എന്നീ മാന്യവ്യക്തികളാണ് ഈ വിദ്യാലയത്തിന്റെ ആരംഭത്തിന് വേണ്ടി ആദ്യമായി പ്രവർത്തിച്ചത്.ഇവരുടെ പ്രവർത്തനഫലമായി കൊളത്തറക്കാരനായ കെ.ശങ്കരൻമാസ്റ്ററെചുള്ളുപ്പറമ്പിൽ വരുത്തുകയും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.അതിന്റെ അടിസ്ഥാനത്തിൽ ശങ്കരൻ കുട്ടിമാസ്റ്റർ, മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ എന്ന മാന്യവ്യക്തിയിൽ നിന്ന് സ്ഥലം പാട്ടത്തിന് വാങ്ങുകയും 1936 ൽ കരിങ്കല്ലായ് വിദ്യാപ്രദായനി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.1962 കാലഘട്ടം വരെ ഈ വിദ്യാലയത്തിൽ 5-ം ക്ലാസ് വരെ ഉണ്ടായിരുന്നു. | |||
ഈ വിദ്യാലയത്തിന്റെ സ്ഥാപകനും സ്കൂൾ ഹെഡ്മാസറ്ററും ആയിരുന്ന ശങ്കരൻകുട്ടി മാസ്റ്ററുടെ പത്നി സരസ്വതി ടീച്ചറും ഇവിടെ അധ്യാപികയായിരുന്നു.പിന്നീട് സ്ക്കൂൾ നടത്തികൊണ്ടുപോവാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഈ പ്രദേശത്തെ ബഹുമാന്യനായിരുന്ന വൈലാശ്ശേരി ശങ്കരൻകുട്ടി എന്ന മാന്യവ്യക്തി അദ്ദേഹത്തിന്റെ മകനായിരുന്ന വി.കുട്ടികൃഷ്ണൻ എന്നവരുടെ പേരിൽ വിലക്കുവാങ്ങുകയും മാനേജരായി മകനെ ഏൽപ്പിക്കുകയും ചെയ്തു.ഈ കാലഘട്ടത്തിൽ പുതിയ മാനേജ്മെന്റിന്റെ കീഴിൽ, സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ധാരാളം മാറ്റം വരുത്തുകയുണ്ടായി.സമീപത്തുള്ള ഏതൊരു വിദ്യായാലയത്തെ അപേക്ഷിച്ച് നമ്മുടെ വിദ്യായാലയത്തിന്റെ ഭൂവിസ്ത്രതി ഏറെയാണ്.1991-ൽ മാനേജർ വി.കുട്ടികൃഷ്ണന്റെ ആകസ്മികമായ വേർപാടിന് ശേഷം സ്കൂൾ മാനേജ്മെന്റ്പദവി അദ്ദേഹത്തിന്റെ ധർമ പത്നിയായ കെ.ടി.മീര ഏറ്റെടുക്കുകയും ധാരാളം വികസനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. | |||
ശങ്കരൻമാസ്റ്റർക്കു ശേഷം ഈ പ്രദേശക്കാരനായിരുന്ന രാമൻമാസ്റ്റർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.അതിനുശേഷം പി.കെ.പത്മാവതി ടീച്ചർ പ്രധാന അധ്യാപികയായി ചുമതലയേറ്റു.തുടർന്ന് 1991 ൽ ഈ വിദ്യായാലയത്തിലെ അധ്യാപകനായ കെ.കൃഷ്ണകുമാർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ക്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒട്ടേറെ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു വരുന്നു. |
തിരുത്തലുകൾ