"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 202: വരി 202:


=== ഇന്റർനെറ്റ് പരിശീലനം ===
=== ഇന്റർനെറ്റ് പരിശീലനം ===
ഇന്റർനെറ്റ് എന്തെന്നും അത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന അറിവുകളാണ് ഇന്റർനെറ്റ് ക്ലാസ്സുകളിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ലഭിച്ചത് .ശരിയായ ഇന്റർനെറ്റ് ഉപയോഗം സേഫായി ഇന്റർനെറ്റ് ഉപയോഗം എന്നിവ ചർച്ചയുടെ ഭാഗമായിരുന്നു ലൈറ്റില്ക് കൈറ്റ്സ് അംഗങ്ങൾ എന്ന നിലക്ക് ഇന്റർനെറ്റ് സേഫ് ആയി ഉപയോഗിക്കുമെന്നും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പഠിപ്പിക്കുമെന്നും അവർ പ്രതിജ്ഞാ ചെയ്തു 


=== ഹാർഡ്‌വെയർ പരിശീലനം ===
=== ഹാർഡ്‌വെയർ പരിശീലനം ===

10:37, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

school wiki award

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

25041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25041
യൂണിറ്റ് നമ്പർLK/2018/25041
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല അങ്കമാലി
ലീഡർഷാനെറ്റ് ഷാജു
ഡെപ്യൂട്ടി ലീഡർടെസ്സ പ്രസാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിർമല കെ പി
അവസാനം തിരുത്തിയത്
29-11-202225041



പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലൈറ്റ്‌ലെ കൈറ്റ്സ് ആയി രൂപപ്പെട്ടത് .സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മാതൃകയിലാണ് ഈ സംഘം പ്രവർത്തിക്കുന്നത് .ആനിമേഷൻ ,ഭാഷ കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ തുടങ്ങിയ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകുന്നു . 2018 മാർച്ച് നടത്തിയ അഭിരുചി പരീക്ഷയിലൂടെ കറുകുറ്റി സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ 20കുട്ടികളെ തിരഞ്ഞെടുത്തു .ജൂൺ മാസത്തിൽ 10കുട്ടികൾ കൂടി ചേർന്നു.എപ്പോൾ ഈ വിദ്യാലയത്തിൽ30കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .kite മിസ്ട്രെസ്സുമാരായി സുധ ടീച്ചറും നിർമല കെ പി ടീച്ചറും പ്രവർത്തിക്കുന്നു.സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2022-23

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കുറെ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾ വളരെ താത്പര്യപൂർവ്വം കുട്ടികൾക്ക് പങ്കെടുത്തു 40 സെലെക്ഷൻ കിട്ടി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 9ആം തരം

പേര് ക്ലാസ് ചിത്രം
അഷിത മാർട്ടിൻ 9
ആൻഡ്രിയ ജോജി 9
അസ്‌ന പോൾസൺ 9
അയന റോസ് ഷൈജു 9
സിന്ന ജിയോ പാത്താടൻ 9
ദേവപ്രിയ പി ബി 9
ദേവിക സന്തോഷ് 9
സിയാ ഷാജു 9
ഗ്ലോറിയ ബിജു 9
ഗോപിക പ്രതാപ് 9
ഗ്രേസ് മേരി ജിൻസ് 9
ലക്ഷ്മി സുനിൽകുമാർ 9
നിരഞ്ജന പീതാംബരൻ 9
ശ്രീഷിത  ശ്രീനിവാസൻ 9
ടീന പോളി 9
വന്ദന വിമൽകുമാർ 9
സിയമോൾ  സാബു 9
ഷാനെറ്റ്   ഷാജു 9
അലോന അജീഷ് 9
അന്ന ഷാജു   9
ഹെലോന ജോർജ് 9
നൈന റോസ് 9
ബിനിയാ ബാബു 9
ആഞ്ജലീന വിജോയ് 9
അമോലിക മാണി 9
ആഡോണാ റോസ് സജി 9
ആര്യ മാണി 9
അവന്തിക ഷൈജു 9
ലക്ഷ്മി പ്രിയ ബോസ് 9
ജെനി രാജേഷ് 9
ടെസ്സ പ്രസാദ് 9
ആഞ്ചൽ ബൈജു 9
ആഞ്‌ജലീന ആൻ സുനിൽ 9
അഗ്ന ബേബി 9
അലീന മോൾ ജിബി 9
അലോന അരുൺ 9

എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പ്രവേശനം

100ഏറെ കുട്ടികൾ വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് സെക്ഷൻ പരീക്ഷയിൽ പങ്കെടുത്തത് ഇതിൽ 30 കുട്ടികൾക്ക് പ്രവേശനം ലഭിക്കുകയുണ്ടായി

എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പ്രിലിമിനറി  ക്യാമ്പ്

എട്ടാം ക്ലാസ്സിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ മൈക്കിൾ സാറിന്റെ നേതൃത്വത്തിലാണ് നടന്നത് .പ്രോഗ്രാമ്മിങ്ലെ ഗെയിംസ് കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്യുകയുണ്ടായി ലിറ്റിൽ കൈറ്റ്സ് ലെ ക്ലാസുകൾ എന്ന് സ്ഥിരമായി ആരംഭിക്കും എന്ന ആകാംഷയിലായിരുന്നു ൽപ്രിലിമിനാരി ക്യാമ്പിനുശേഷം കുട്ടികൾ

സൈബർ സെക്യൂരിറ്റി ക്ലാസുകൾ

സത്യമേവജയത്തെ എന്ന പേരിൽ നടത്തിയ സൈബർ സെക്യൂരിറ്റി ക്ലാസുകൾ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു കോറോണക്കാലത്തെ മൊബൈൽഉപയോഗത്തിനും  ഓൺലൈൻ ക്ലാസ്സുകൾക്കുമുള്ളിൽനിന്നു  കുട്ടികൾ ഏറെ വഴിതെറ്റിപോയിരുന്നു ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും അവ നിയന്ത്രിക്കേണ്ട ആവശ്യകതയും ഇത്തരം ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് വെക്തമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഈ ക്ലാസുകൾ എല്ലാ കുട്ടികളെയും കാണിച്ചു അധ്യാപകർ വേണ്ട നിർദേശങ്ങൾ നൽകി .

വൈ ഐ പി ക്ലാസുകൾ

അനിമേഷൻ ക്ലാസുകൾ

പ്രോഗ്രാമിങ് ക്ലാസുകൾ

മലയാളം കമ്പ്യൂട്ടിങ് ക്ലാസുകൾ

സത്യമേവ ജയതേ ക്ലാസുകൾ

യു പി  കുട്ടികൾക്ക് പ്രോഗ്രാമിങ് പരിശീലനം

ഇന്റർനെറ്റ് പരിശീലനം

ഇന്റർനെറ്റ് എന്തെന്നും അത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന അറിവുകളാണ് ഇന്റർനെറ്റ് ക്ലാസ്സുകളിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ലഭിച്ചത് .ശരിയായ ഇന്റർനെറ്റ് ഉപയോഗം സേഫായി ഇന്റർനെറ്റ് ഉപയോഗം എന്നിവ ചർച്ചയുടെ ഭാഗമായിരുന്നു ലൈറ്റില്ക് കൈറ്റ്സ് അംഗങ്ങൾ എന്ന നിലക്ക് ഇന്റർനെറ്റ് സേഫ് ആയി ഉപയോഗിക്കുമെന്നും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പഠിപ്പിക്കുമെന്നും അവർ പ്രതിജ്ഞാ ചെയ്തു 

ഹാർഡ്‌വെയർ പരിശീലനം

ലിറ്റിൽ കുറെ കുട്ടികളുടെ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ ഹാർഡ് വെയർ ഇനെ കുറിച്ചുള്ള സിസ്‌ലാസ്സുകൾ നൽകി .വിഡിയോകൾ കാണിച്ചു കംപ്യൂട്ടറുകൾ തുറന്നു നേരിട്ടുള്ള പരിശീലനവും അവർക്കു ലഭിച്ചു 

ഡി എസ് എൽ ആർ  കാമറ പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വളരെ താത്പര്യമുള്ള മേഖലയാണ് ഫോട്ടോഗ്രാഫി .അതിനുള്ള പരിശീലനത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉത്സാഹപൂർവ്വം പങ്കെടുത്തു .മുൻ ലിറ്റിൽ കുറെ അംഗമായിരുന്ന എവ്‌ലിൻ ആണ് കുട്ടികൾക്ക് ക്ലാസ് നൽകിയത് .ക്യാമറയുടെ വിവിധ ആംഗിളുകളെ കുറിച്ചും നല്ല ചിത്രങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും എവ്‌ലിൻ കൃത്യമായി ക്ലാസുകൾ നൽകി .അതിനുശേഷം ഡി എസ എൽ ആർ കാമറ ഉപയോഗിച്ചു ഫോട്ടോ എടുക്കുന്നതിനുള്ള അവസരവും  കുട്ടികൾക്ക് നൽകി

കെ ടെൻ ലൈവ് വീഡിയോ മേക്കിങ് പരിശീലനം  

സ്കൂൾ വിക്കി അപ്‌ഡേഷൻ

സ്കൂൾ  വിക്കി അപ്ഡേഷന് ആയി ബന്ധപെട്ടു ലിറ്റിൽ കുറെ അംഗങ്ങൾക്ക് ക്ലാസുകൾ നൽകി .സ്കൂൾ വിക്കി എന്താണെന്നും അത് അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത എന്തെന്നും വ്യക്തമാക്കി .അവർ അത് ഉത്തരവാദിത്തത്തോടെ ചെയ്യാമെന്ന് ഉറപ്പു നൽകി


ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2018-19

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ !അംഗത്തിന്റെ പേര് ക്ലാസ്
1 എവ്‌ലിൻ ഷാജു 9C
2 ജെസ്‌ന ജെയിംസ് 9D
3 ആഗ്നസ് ജോണി 9B
4 അന്ന സാബു 9B
5 റഫോൾസ് മരിയ പോൾ 9C
6 ഡെൽസ ഡേവിസ് 9E
7 ഡെൽസ എ ഡേവിസ് 9C
8 സ്രേഖാ രവി 9B
9 ഡിജിന ബിജു 9A
10 എഡ്വീന മേരി ബേബി 9C
11 അലീന കെ.എസ് 9C
12 അൻസീന ആൻറു 9D
13 റോസ്മേരി പി.ജി 9D
14 എലിസബത്ത് ജിന്നി 9D
15 അശ്വതി സത്യൻ 9D
16 അശ്വതി സജീവ് 9D
17 അലീന ടി.എ 9B
18 കൃഷ്ണ പൃീയ പി.വി 9C
19 ജ്യൂവൽ രാജു 9C
20 റോസ്മിൻ ബെന്നി 9A
21 സാന്ദ്ര പി തോമസ് 9A
22 രഹന രാജു 9A
23 മിന്നാ റോസ് ബാബു 9C
24 നന്ദന വിനോദ് 9D
25 സ്നേഹ ജോർജ് 9B
26 എൈറിൻ റിജു 9A
27 നിദിയ ബാബു 9A
28 മരിയ ഫ്രാൻസിസ് 9D
29 അരുന്ധതി ദാസ് കെ.എസ് 9A
30 അന്ന റോസ് പോളി 9C

ലിറ്റിൽ കൈറ്റ്സ് ആദ്യ സമ്മേളനം

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനത്തിന് മുന്നോടിയായി അംഗങ്ങളുടെ ആദ്യ യോഗം 2018 ജൂൺ 6 മൂന്ന് മണിക്ക് സ്കൂൾ മൾട്ടി മീഡിയ റൂമിൽ ചേർന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.ഏകദിന പരിശീലനത്തിൻെറ വിശദാംശങ്ങൾ കൈറ്റ് മിസ്ട്രസുമാർ അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബിൻെറ സുഖമമായ നടത്തിപ്പിനു ലീഡറെയും ഡെപ്യുട്ടി ലീഡറെയും തിരഞ്ഞെടുത്തു(ജെസ്ന ജെയിംസ്-ലീഡറും,റഫോൾസ് മരിയ പോൾ-ഡെപ്യൂട്ടി ലീഡറും)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.രണ്ട് പേരെയും ചുമതലകൾ വിശദീകരിച്ചു.വർക്ക് ഡയറിയുടെ പ്രാധാന്യം പറഞ്ഞ് കൊടുത്തു.നാല് മണിക്ക് യോഗം അവസാനിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം

കറുകുറ്റി സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിൻെറ ഏകദിന പരിശീലനം 2018 ജൂണിൽ നടത്തി.10 മമിക്ക് യോഗം ആരംഭിച്ചു.ഹെഡ് മിസ്ട്രസ് സി.അനിത യോഗം ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ലീഡർമാർ ക്ലാസ്സുകൾ ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബിൻെറ ലക്ഷ്യം,പ്രവർത്തന മേഖലകൾ,പ്രവർത്തന രീതി,ഇവയെല്ലാം കളികളിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നതായിരുന്നു പരിശീലനപരിപാടി.3:30 യോടെ യോഗം അവസാനിച്ചു.

ഹൈടെക് ക്ലാസ്സ്മുറികളുടെ പരിചയപ്പെടുത്തൽ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിൻെറ നേതൃത്വത്തിൽ 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായി ഹൈടെക്ക് ക്ലാസ്മുറി പരിപാലന ക്ലാസ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസിന് നേതൃത്വം വഹിച്ചത്.ലാപ്ടോപ്പ് കണക്ട്ചെയ്യൽ,പ്രോജക്ടറിൽ ഡിസ്പളെ സെട് ചെയ്യൽ,ഡിസ്പളെ ലഭിക്കാതെ വന്നാൽ എന്താണ് ചെയ്യെണ്ടതെന്ന് പഠിപ്പിച്ചു.ഹൈടെക് ക്ലാസ്സ്മുറികളുടെ സംരക്ഷണം നടത്തിവരുന്നു മറ്റു കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും അധ്യാപകർക്ക് വേണ്ട സഹായങ്ങളും നല്കാൻ ലിറ്റൽ കൈറ്റ്സ് കുട്ടികൾ സദാ സന്നദ്ധരാണ് .

ആദ്യഘട്ട പരിശീലനം

ജൂലൈ മാസത്തിലെ ആദ്യഘട്ട പരിശീലനം മൊഡ്യൂളുകളായി നടന്നു. ആദ്യ ആഴ്ചകളിൽ ഗ്രാഫിക്ക്സ് & ആനിമേഷൻ ആണ് പരിശീലിപ്പിച്ചത്.ടുപി ട്യൂബ് എന്ന 2ഡി ആനിമേ‍ൻ സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു.ആനിമേ‍ഷൻ മൂവി ക്ലിപ്സ് കാണിച്ചു.സ്റ്റോറിബോർഡ് തയ്യാരാക്കുക,കഥ നിർമ്മിക്കുക എന്നിവയാണ് ആദ്യ പരിശീലനഘട്ടത്തിൽ പരിചയപ്പെടുത്തിയത്.2-മത്തെ മൊഡ്യൂളിൽ Tupi tube ഉപയോഗിച്ച് ലളിതമായ ആനിമേഷൻ ഏങ്ങനെയാണ് നിർമിക്കുന്നതെന്ന് പരിശീലിപ്പിച്ചു.Tweening tool പരിചയപ്പെടുത്തി.പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് ആനിമേഷൻ നൽകുന്നതും Rotation tweening-ം 3-ാം മൊഡ്യൂളിൽ പരിചയപ്പെട്ടു.4-ാം മൊഡ്യൂളിൽ GIMP ഉപയോഗിച്ച് പശ്ചാത്തലചിത്രം തയ്യാറാക്കാനും 5-ൽ Inkscape-ൽ കഥാപാത്രങ്ങളെ തയ്യാറാക്കാനും പരിശീലിച്ചു.

===സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ സെമിനാർ===

സെൻറ് ജോസഫ്സ് ജി.എച്ച്.എസ് കറുകുറ്റി ലിറ്റിൽ കൈറ്റസിൻെറ ആഭിമുഖ്യത്തിൽ സൈബർ ട്രാക്കിംഗിൻെറ വിവിധ വശങ്ങളെ കുറിച്ച് സെമിനാർ നടന്നു.10 മണിയോടെ സെമിനാർ ആരംഭിചു. ഹെഡ് മിസ്ട്രസ് സി.ആനിത,സി.ലേഖ ഗ്രേസ്,മിസിസ് സുധ ജോസ് എന്നിവർ ഈ സെമിനാറിന് നേതൃത്വം നൽകി.സൈബർ ട്രാക്കിംഗ് എന്ത്?എങ്ങനെ?എന്ന വിഷയം സർ ബോബി കുര്യാക്കോസ് അവതരിപ്പിച്ചു.എങ്ങനെ ട്രാക്കിംഗിൽ നിന്ന് ഒഴിവായ് നിൽക്കാം എന്നും അദ്ദേഹം വിവരിച്ചു.മിസ്റ്റർ സാബു കെ.വി. എല്ലാവർക്കും നന്ദി പറഞ്ഞു.സെമിനാർ 12:15 ലോടെ അവസാനിച്ചു.ക്ലാസ് വളരെ ഉപയോഗപ്രദമായിരുന്നുവെന്ന് എല്ലാ രക്ഷിതാക്കളും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.

ആനിമേഷൻ നിർമ്മാണ ഏകദിന പരിശീലനം

കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തലത്തിലുള്ള ഏകദിന ക്യാമ്പ് 04/08/2019 ശനിയാഴ്ച്ച നടന്നു.9:30 യോടെ ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വീഡിയോ എഡിറ്റിംഗ്,സൗണ്ട് റെക്കോഡിംഗ്,വീഡിയോയിൽ ശബ്ദം ചേർക്കൽ,ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ ലിറ്റിൽ കൈറ്റ്സിന് പരിശീലനം നൽകി.മാസ്റ്റർ ട്രെയ്നർ സർ എൽബി ക്യാമ്പ് സന്ദർശിച്ചു.സ്കൂൾ ഐ.‍ടി കൊർഡിനേറ്റർ ജെസ്ന ജെയിംസും കൈറ്റ് മിസ്ട്രസ് സുധ ജോസും,സി.ലേഖ ഗ്രേസും എന്നിവർ ക്ലാസ്സുകൾ നയിച്ചു.ക്യാമ്പിലെ പ്രകടനത്തിൻെറയും അഭിരുചി പരീക്ഷയടെയും അടിസ്ഥാനത്തിൽ ഉപജില്ല ക്യാമ്പിൽ പങ്കെടുക്കുന്നതിനായ് എവിലിൻ,റഫോൾസ്,എഡ്വീന,രഹന എന്നിവരെ തിരഞ്ഞെടുത്തു.കൈറ്റസ് നിർമ്മിച്ച ലഘു ആനിമേഷൻ സിനിമകളു‍ടെ പ്രദർശനം നടത്തി.4 മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സിന് പ്രോഗ്രാമിങ്ങിൽ വിദഗ്ദ്ധ പരിശീലനം

കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് പ്രോഗ്രാമിങ്ങിൽ ഏകദിന വിദഗ്ദ്ധ പരിശീലന ക്ലാസ്സ് 3/10/2018 ബുധനാഴ്ച നടന്നു. കൈറ്റ് മിസ്ട്രസുമാർ മിസ് സുധ ജോസ്,സി.ലേഖ ഗ്രേസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.കറുകുറ്റി സെൻറ് ജോസഫ് സ്ക്കൂളിൽ നിന്നും ഉപജില്ലാ ക്യാമ്പിൽ വച്ച് പ്രോഗ്രാമിങ്ങിൽ വിദഗ്ദ്ധപരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റു്സുകളായ ജെസ്ന,നന്ദന,റഫോൾസ്,റോസ്മേരി എന്നിവരും സഹായികളായിരുന്നു. സ്ക്രാച്ച് 2 സോഫ്റ്റ്‌വെയറിലായിരുന്നു പരിശീലനം.

ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിംഗ് ക്വിസ് മത്സരം

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിന് പ്രോഗ്രാമിംഗിൽ അഭിരുചി ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനായി കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് പ്രോഗ്രാമിംഗ് ക്വിസ് മത്സരം നടത്തി.എലിസബത്ത്,ജെസ്ന,നന്ദന, റോസ്മേരി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ പരിശീലനത്തിനുള്ള കുട്ടികളെ യൂണിറ്റ്തല ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്തിരുന്നു.

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ഉപജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ഉപജില്ലാ ക്യാമ്പ് എസ്.എച്ച്.ഒ.എച്ച്.എസ് മൂക്കന്നൂർ സ്കൂളിൽ സെപ്തംബർ 16,17 തീയതികളിൽ നടന്നു.അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ രണ്ടുമേഖലകളിലാണ് വിദഗ്ദ്ധ പരിശീലനം നൽകിയത്. ക്യാമ്പിന്റെ ഉദ്ഘാടനം 16ന് രാവിലെ 9.30ന് എസ്.എച്ച്.ഒ.എച്ച്.എസ് ഹെഡ്മിസ്ട്ര് സുജു മിസ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയ്നർ എൽബി സറും മിസിസ് സുദ ജോസും ക്ലാസുകൾ ന‍ടത്തി. റവന്യൂ ജില്ലാ സഹവാസ ക്യാമ്പിലേക്ക് ഈ യൂണിറ്റിൽ നിന്നു പ്രോഗ്രാമിംഗ് വിഭാഗത്തിലെ ജെസ്ന ജെയിംസ്,റഫോൾസ് മരിയ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ലിറ്റിൽ കൈറ്റ്സ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം

‌ സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂളിൽ 04/08/2018ൽ ലിറ്റിൽ കൈറ്റ്സിന് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മലയാളം കീബോർഡ് പരിചയപ്പെടുത്തി. ടെൿസ്റ്റ് എഡിറ്ററിൽ ടൈപ്പുചെയ്ത് ഇംഗ്ളീഷ് കീകൾക്കു സമാനമായ മലയാളം അക്ഷരങ്ങൾ കുട്ടികൾ കണ്ടെത്തി. കൂട്ടക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ പരിചയപ്പെട്ടു. മറ്റ് ടെക്സ്റ്റ് എൻട്രി സങ്കേതങ്ങളും പരിചയപ്പെടുത്തി. തുടർന്ന് മൊഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾനടത്തി.കൈറ്റ് മിസ്ട്രസ്സുമാർ ക്ലാസ്സുകൾ നയിച്ചു. വൈകുന്നേരം 3:30 മുതൽ 4:30 വരെയായിരുന്നു ക്ലാസ്സ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മലയാളം ടൈപ്പിംഗിൽ സാമന്യം വേഗത കൈവരിച്ചിട്ടുണ്ട്. സ്ക്കൂളിൽ നടന്ന വിവിധ പരിപാടികളുടെ നോട്ടീസ് ലിറ്റിൽ കൈറ്റുകകൾ തന്നെയാണ് തയ്യാറാക്കിയത്.

മൊബൈൽ ആപ് നിർമ്മാണത്തിൽ വിദഗ്ദ്ധ പരിശീലനം

കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് മൊബൈൽ ആപ് നിർമ്മാണ പരിശീലനം 07/11/2018ൽ നടന്നു. എം.ഐ.ടി. ആപ് ഇൻവെന്റർ സോഫ്റ്റ്‌വെയറിലാണ് പരിശീലനം നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ മിസ് സുധ ജോസ്,സി.ലേഖ ഗ്രേസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.മൊബൈൽ ആപ് നിർമ്മാണ പരിശീലനത്തിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്ക് വാർത്തനിർമ്മാണപരിശീലനം

ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ആരംഭിച്ചിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്കായുള്ള ദ്വിദിന വാർത്തനിർമ്മാണപരിശീലനം ഹോളി ഫാമിലി എച്ച്.എസ് അങ്കമാലി സ്ക്കൂളിൽ നടന്നു.ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളായ അന്ന സാബു,റഫോൾസ് മരിയ പോൾ,എവ്ലിൻ ഷാജു എന്നിവർ പങ്കെടുത്തു. സ്ക്കൂളുകളിൽ ലഭ്യമാക്കിയിരിക്കുന്ന ക്യാമറ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും എടുക്കുക അവ എഡിറ്റ് ചെയ്ത് വീഡിയോ വാർത്തകളാക്കി മാറ്റുക, ശബ്ദം ചേർക്കുക തുടങ്ങിയവയാണ് പരിശീലിപ്പിച്ചത്.

വിക്ടേഴ്‌സ് ചാനൽ - വാർത്ത തയ്യാറാക്കൽ

സ്ക്കൂളിലെ വിവിധ പരിപാടികൾ ‍ഡോക്യമെന്റ് ചെയ്യുന്നതിന് ഈ യൂണിറ്റിലെ 3 ലിറ്റിൽ കൈറ്റുകൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. കൈറ്റ് സ്ക്കൂളിൽ ഒരു ഡി. എസ്. എൽ.ആർ ക്യാമറ ലഭ്യമാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അന്ന സാബു,റഫോൾസ് മരിയ പോൾ,എവ്ലിൻ എന്നിവരടങ്ങുന്ന ന്യൂസ് ടീം ഈ ക്യാമറ ഉപയോഗിച്ച് വീഡിയോ വാർത്തകൾ തയ്യാറാക്കി. വിക്ടേഴ്സ് ചാനലിന്റെ വിക്ടേഴ്സ് ഡിജിറ്റൽ മീഡിയ ഡെലിവറി സിസ്റ്റം വഴി വീഡിയോ വാർത്തകൾ അപ്‌ലോ‍ഡ് ചെയ്തു.

ഇലക്ട്രോണിക്സ് പരിശീലനം

കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് ഇലക്ട്രോണിക്സിൽ പരിശീലനം നൽകി. എല്ലാ ഇലക്ടോണിക്സ് ഉപകരണങ്ങളിലും അന്തർലീനമായ അടിസ്ഥാന തത്ത്വങ്ങൾ പരിചയപ്പെടുത്തുന്നതായിരുന്നു പരിശീലനം. സ്ക്കൂളിൽ ലഭ്യമായ 4 ഇലക്ട്രോണിക്സ് കിറ്റുകൾ കൊണ്ടാണ് പരിശീലനം പൂർത്തിയാക്കിയത്. വിവിധ ഇനം സെൻസറുകളുടെ പ്രവർത്തനവും ഇലക്ട്രോണിക് സർക്ക്യൂട്ടുകളും കുട്ടികൾ പ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കി. ഇലക്ട്രോണിക്സ് കിറ്റിനൊപ്പം നൽകിയിരുന്ന ഹാൻഡ് ബുക്കിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ ചെയ്തു നോക്കി.

===ഹാർഡ്‌വെയർ പരിശീലനം===

സ്ക്കൂളുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനവും ഉപയോഗവും വിദ്യാർത്ഥികളുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലാണ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം. നൽകിയത്. കമ്പ്യൂട്ടർ ഘടകങ്ങൾ തിരിച്ചറിയുന്നതിനും അവയുടെ പ്രവർത്തനവും മനസ്സിലാക്കുന്നതിനും ഹാർഡ്‌വെയർ പരിശീലനം സഹായിച്ചു. പഴയ പ്രവർത്തനക്ഷമമല്ലാത്ത ഡസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ കുട്ടികൾക്ക് തുറന്നു പരിശോധിക്കാനും തിരിച്ച് സെറ്റുചെയ്യാനും അവസരം നൽകി.

ലിറ്റിൽ കൈറ്റ്സ് എറണാകുളം റവന്യൂജില്ലാ സഹവാസ ക്യാമ്പ്

എറണാകുളം റവന്യൂ ജില്ലാ ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് ഇടപ്പള്ളിയിലുള്ള കൈറ്റ് ആർ.ആർ.സിയിൽ ഫെബ്രുവരി 16, 17 തീയതികളിൽ നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും ഉപജില്ലാ ക്യാമ്പുവഴി തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്ത്.കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും അങ്കമാലി ഉപജില്ലയെ പ്രതിനിധീകരിച്ച് ജെസ്ന,,റഫോൾസ് എന്നിവർ പ്രോഗ്രാമിംഗ് വിഭാഗത്തിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2019

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിൽ 2019-21 ബാച്ചിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2019 ജനുവരി 23 ഉച്ചയ്ക്ക് 2:30ന് നടത്തി. 46 എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതിയ വരിൽ 30 പേർ യോഗ്യത നേടി.. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.

ഇ-സാക്ഷരത ക്ലാസ്

മാതാപിതാക്കാൾക്ക് കമ്പ്യൂട്ടറിനെ കുറിച്ചുള്ള വിവരങ്ങളും പ്രവർത്തനങ്ങളും പരിശീലിപ്പിച്ച് അവരെ സാങ്കേതിക വിദ്യയുടെ ലോകത്ത് കൂടുതൽ മികവ് കാണിക്കുക്ക എന്നതാണ് ഇ-സാക്ഷരത ക്ലാസിലൂടെ ഉദ്ദേശിക്കുന്നത്.ക്ലാസിന് പതിന‍ഞ്ചോളം മാതാപിതാക്കൾ പങ്കെടുത്തു.ക്ലാസ് വളരെ ഉപോഗപ്രദമായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.ജെസ്ന ജെയിംസ്,അന്ന സാബു,ഡെൽസ ഡേവിസ്,ആഗ്നസ് ജോണി,അലീന ടി.എ പിന്നെ മറ്റു കൈറ്റ് അംഗങ്ങളും പരിശീലനം നൽകി.

ആർട്ടിഫിഷ്യൽ ഇൻെറലിജെൻസ്-ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ലീഡർ കുമാരി ജെസ്ന ജെയിംസ് സ്വാഗതം പറഞ്ഞുകൊണ്ട് ക്ലാസ് 10 മണിയോ‍‍ടെ ക്ലാസ് ആരംഭിച്ചു.ആർട്ടിഫിഷ്യൽ ഇൻെറലിജെൻസിനെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അവബോധം നൽകുകയായിരുന്നു ക്ലാസിൻെറ ലക്ഷ്യം.വിദ്ധക്ത സോഫ്റ്റ് വെയർ എൻജിനീയർ മിസ്ററർ സനൂപ് എസ് നായരാണ് ക്ലാസ് വഹിച്ചത്.പ്രോഗ്രാമിംഗ്,മെഷീൻ ലേർണിംഗ്, ആർട്ടിഫിഷ്യൽ ഇൻെറലിജെൻസ് എന്നിവയെ കുറിച്ചാണ് പരിശീലനം നൽകിയത്.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസിൽ സജീവമായി പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗം അന്ന സാബു എല്ലാവർക്കും നന്ദി പറഞ്ഞു.ക്ലാസ് വളരെ ഉപയോഗപ്രദമായിരുന്നു.

വികാസ് 2018 -19

കംപ്യൂട്ടർനേക്കുറിച്ചു കൂടുതൽ അറിവ് നൽകുന്നതിനും സാങ്കേതിക വിദ്യയിൽ പിന്നൊക്കം നിൽക്കുന്ന കുട്ടികളെയും മുന്നോക്കം നിൽക്കുന്ന കുട്ടികളെയും അതിൽ പ്രഗത്ഭരാക്കുകയും ചെയ്യുകയെന്നതാണ് വികാസ് 2018 -19 ലൂടെ ഉദ്ദേശിക്കുന്നത് .21 -02 -2019 വ്യാഴാഴ്ച്ചയാണ് ക്ലാസ് നടന്നത്.ആറും ഏഴും ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ക്ലാസ് എടുത്തത്.പ്രെസെന്റേഷൻ, അനിമേഷൻ,റാസ്പ്ബെറി പൈ എന്നിവയെ കുറിച്ചെല്ലാമാണ് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുനൽകിയത്.എച്.എം.സിസ്റ്റർ അനിത , കൈറ്റ് മിസ്ട്രസ് മിസീസ് സുധ ജോസ് ,സിസ്റ്റർ ലേഖ ഗ്രേസ് എന്നിവർ ഇതിനു നേതൃത്വം നൽകുകയും ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ ഇതിനു മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തു .സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്. അമ്മമാരേ ഡിജിറ്റൽ ലോകത്തെകുറിച്ച് കൂടുതൽ അറിവ് പകർന്നു കൊടുക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്മാർത്തമ്മ എന്ന പരിപാടി നടത്തികയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018 -19

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2019-'20

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-'20

ക്രമനമ്പർ !അംഗത്തിന്റെ പേര് ക്ലാസ്
1 അമിഷ സാം കെ. 9B
2 ആൻ മരിയ ഫ്രാൻസിസ് 9A
3 അനഘ വി. 9A
4 അനീറ്റ പോൾ 9A
5 അനു പ്രിയ ജോജി 9A
6 അനുഷ ബിനു 9A
7 ആർദ്ര പി. ബി. 9A
8 അശ്വനി ലിജോ 9A
9 ഗൗരികൃഷ്ണ എസ് നായർ 9B
10 ജിസ് മരിയ മാർട്ടിൻ 9C
11 ലിറ്റിൽ റോസ് രാജു 9C
12 മരിയ ബെന്നി 9C
13 മരിയ ജോഷി 9C
14 മീനാക്ഷി സുനിൽകുമാർ 9A
15 മീര ബൈജു 9A
16 മിന്നാ പീറ്റർ 9C
17 നിധി ജോർജ് 9C
18 പാവന ജോഷി 9B
19 റോസ് മേരി ബാബു 9C
20 സാനിയ സെബാസ്റ്റ്യൻ 9B
21 വി എസ് നിരഞ്ജന സൈന്ധവ 9C
22 എയ്ഞ്ചേൽ വറ്ഗീസ് 9B
23 ആർദ്ര ബിനു 9A
24 സാനിയ ഷാജു 9C
25 ഷിൽന ഷിജോയ് 9B
26 അൽവീന എം എസ് 9B
27 ആൻ മരിയ ജോയ് 9B
28 അനു പ്രിയ എസ് 9C
29 ഗായത്രി കൃഷ്ണ 9D
30 ടീന തോമസ് 9A

പ്രിലിമിനറി ക്ലാസ് 2019-'20

സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്. അമ്മമാരേ ഡിജിറ്റൽ ലോകത്തെകുറിച്ച് കൂടുതൽ അറിവ് പകർന്നു കൊടുക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്മാർത്തമ്മ എന്ന പരിപാടി നടത്തികയുണ്ടായി.സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്. അമ്മമാരേ ഡിജിറ്റൽ ലോകത്തെകുറിച്ച് കൂടുതൽ അറിവ് പകർന്നു കൊടുക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്മാർത്തമ്മ എന്ന പരിപാടി നടത്തികയുണ്ടായി. കുട്ടികളെ ഉൻമേഷദായകരാക്കുന്ന കളികളിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ടു ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യത്തെ ക്ലാസ് വളരെ മനോഹരമായി ആരംഭിച്ചു .കുമാരി .വി .എസ് .നിരഞ്ജന അർപ്പിച്ച ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത , മാസ്റ്റർ ട്രെയിനർ സർ എൽബി , കോഡിനേറ്റേഴ്‌സായ സിസ്റ്റർ ലേഖ, ശ്രീമതി സുധ ജോസ് എന്നിവർ സന്നിഹിതർ ആയിരുന്നു . സിസ്റ്റർ ലേഖ ഏവർക്കും സ്വാഗതം ആശംസിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത ആശംസ അർപ്പിക്കുകയും ചെയ്തു .ഏകദേശം 10 മണിയോടെ ക്ലാസ് ആരംഭിച്ചു. അഞ്ചു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ഛ് ക്ലാസ്സുകളിലൂടെയും കളികളിലൂടെയും ക്ലാസ് വളരെ ഉത്സാഹത്തോടെ കടന്നുപോയി . ലിറ്റിൽ കൈറ്റ്‌സിന് തുടർന്നുള്ള ക്ലാസ്സുകളിൽ എന്തെല്ലാമാണ് പഠിപ്പിക്കുന്നത് , എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് സർ പറഞ്ഞു തരികയും ചെയ്‌തു . അനിമേഷൻ വിഡിയോകൾ കാണിച്ചു തരികയും ,പിന്നീട് സാറിന്റെ ക്ലാസ്സിനെക്കുറിച്ഛ് കുമാരി ഗൗരി കൃഷ്ണയും , കുമാരി സാനിയ സാജുവും നല്ല അഭിപ്രായങ്ങളും പറഞ്ഞു .തുടർന്ന് ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥിയായ കുമാരി ആർദ്ര പി .ബി . കൃതജ്ഞത അർപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു .

എട്ടാം തരത്തിലുള്ള കുട്ടികളുടെ തിരഞ്ഞെടുപ്പ്

എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് .

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് .

ക്ലാസ് ഐ ടി കോർഡിനേറ്റർസിനുള്ള ക്ലാസുകൾ

ഈ വര്ഷം പുതുതായി ഐ ടി കോൿർഡിനേറ്റ്സ് ആയി ചുമതലയേറ്റ കുട്ടികൾക്കുള്ള പരിശീലന ക്ലാസ് ഒൻപതാം തരത്തിലെ ലൈറ്റ്‌ലെ കൈറ്സ് അംഗങ്ങങ്ങൾ നടത്തി ലാപ്‌ടോപ് പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ഇന്റർനെറ്റ് ഉപയാഗത്തെക്കുറിച്ചും വിശദമാക്കിയ ക്ലാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു

ആഴ്ച തോറുമുള്ള ക്ലാസുകൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആഴ്‌ചതോറും ക്ലാസുകൾ നടത്തിവരുന്നു. ഈ ക്ലാസുകൾ കുട്ടികളുടെ വളർച്ചയ്ക്കും സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾക്കും സഹായകരമാക്കുന്നു. എല്ലാ ബുധനാഴ്ചയുമാണ് ക്ലാസുകൾ നടത്തുന്നത്. ആഴ്ച തോറുമുള ക്ലാസുകളിൽ ചെയുന്ന പ്രവർത്തനങ്ങളെക്കുറിച്ചു കുട്ടികൾ ഒരു റെക്കോർഡ് നിർമിക്കുകയും ചെയുന്നു.

അനിമേഷൻ

ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു അനിമേഷൻ ക്ലാസ് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആ ക്ലാസ്സിൽ സജീവമായി പങ്കെടുത്തു. അനിമേഷൻ സോഫ്റ്റ് വെയറായ ടൂപ്പി ടൂബ് ഡെസ്കിൽ കുട്ടികളെ പരിശീലിപ്പിച്ചു. ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ ആസ്വാദകരവും താല്പര്യപൂർവ്വകവുമായിരുന്നു .ഈ ക്ലാസ്സിൽ കുട്ടികൾ അനിമേഷനെക്കുറിച്ചു കൂടുതൽ മനസിലാക്കുകയും ഓരോ അനിമേഷനുകൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾ ലെവലിൽ ഒരു അനിമേഷൻ മത്സരം നടത്തുകയും ചെയ്തു. അതിൽ വിജയികളായ നാലു കുട്ടികളെ ഉപജില്ലാ ക്യാമ്പിനായി തെരഞ്ഞെടുക്കുകയും ചെയ്‌തു.

മലയാളം ടൈപ്പിംഗ് ഇന്റർനെറ്റ് പരിശീലനം

ഡിജിറ്റൽ പൂക്കളം 2019

ആഗസ്ത് 2 2019


2019   ഓണാഘോഷത്തിനോടനുബന്ധിച്ചു വിദ്യാലയത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി യു പി എച് എസ വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു  കൈറ്റിസിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തിയത് ആദ്യം കുട്ടികൾക്ക് ഡിജിറ്റൽ പൂക്കളം നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ഒരു ക്ലാസ് എടുത്തു തുടർന്ന് പൂക്കളം നിർമ്മിക്കാനുള്ള മത്സരം ആരംഭിച്ചു കുട്ടികൾ TUX  പെയിന്റിലും ഇൻസ്‌കേപ്പിലും അതിമനോഹരങ്ങളായ പൂക്കളങ്ങൾ നിർമ്മിച്ചു .എച്ഛ് എസ വിഭാഗത്തിൽ എവ്‌ലിൻ ഷാജുവും യു പി വിഭാഗത്തിൽ ആലീസ് മാർട്ടിനും ഒന്നാം സമ്മാനം കരസ്ഥമാക്കി .


സബ് ഡിസ്ട്രിക്ട് ക്യാമ്പ് 2019

ഒക്ടോബര് 4,5
അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്സ് യൂണിറ്റിലെ കുട്ടികളിൽ നിന്നും പ്രഗത്ഭരായ കുട്ടികൾക്ക് നടത്തിയ സബ് ജില്ലാ ക്യാമ്പ് ഞങളുടെ വിദ്യാലയത്തിൽ വച്ച് നടന്നു .ഞങളുടെ വിദ്യാലയത്തിൽ നിന്നും ആൻ മരിയ ,ജോയ് , ലിറ്റിൽ റോസ് രാജു, അമീഷ സാം, നിധി ജോർജ് എന്നിവരെ അനിമേഷൻ ക്ലാസ്സുകൾക്കായും അനഘ വി ,അനുപ്രിയ ജോജി, ഗൗരി കൃഷ്ണ ,ടീന തോമസ് എന്നിവരെ പ്രോഗ്രാമിങ് ക്ലാസ്സുകൾക്കായും തിരഞ്ഞെടുത്തു ഗൗരി കൃഷ്ണ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .

ഡിജിറ്റൽ മാഗസിൻ നിർമാണം 2019

ലിറ്റിൽ കൈറ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻെറ നിർമാണം നടത്തി. ഞങ്ങൾ സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും അവരുടെ രചനകൾ ശേഖരിക്കുകയും ലിബ്രെ ഓഫീസിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പേജുകൾ ടൈപ്പ് ചെയ്തു ക്രമീകരിച്ചു .ഞങ്ങൾക്ക് ഈ മാഗസിൻ നിർമ്മാണം ആസ്വാദ്യകരവും അറിവ് പകരുന്നതുമായിരുന്നു

സ്പെഷിലി എബിൾഡ് കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം 2019

നവംബർ 16 2019
സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് ഐ ടി മേഖലയിൽ പരിശീലനം നൽകുവാൻ കറുകുറ്റി സെന്റ് ജോസഫ് വിദ്യായത്തിലെ ലിറ്റിൽ കൈറ്സ് വിദ്യാർത്ഥികളും കൈറ് മിസ്ട്രെസ്സുമാരും ചേർന്ന് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവർക്കു നല്ല രീതിയിൽ പരിശീലനം നല്കുകയുണ് ചെയ്തു വിൻഡോസ് അധിഷ്ഠിത കംപ്യൂട്ടറുകളിൽ പ്രസന്റേഷൻ നടത്തുന്നതിനുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകിയത് .ആ കുട്ടികൾ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുകയും അവർക്കതു കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്തു

സ്മാർട്ടമ്മ

നവംബർ 16 2019
അമ്മാമാരെ ഡിജിറ്റൽ ലോകത്തിൽ സ്മാർട്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സ്മാർട്ടമ്മ എന്ന പരിപാടി ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഇന്റർനെറ്റ് ഉപയോഗം അതിന്റെ ദൂഷ്യം ക്യൂ ആർ കോഡ് സ്കാനിംഗ് സൈബർ അപകടങ്ങൾ സ്കൂളുകളിലെ സ്മാർട്ട് ക്ലാസുകൾ എങ്ങനെ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നു എന്നീ കാര്യങ്ങൾ ഈ ക്ലാസ്സിലൂടെ വിശദീകരിച്ചു

വികാസ്

ഫെബ്രുവരി 16 2020
ഞങ്ങളുടെ വിദ്യാലയത്തിലെ യു പി ക്ലാസ്സുകളിലെ കമ്പ്യൂട്ടർ മികവുപുലർത്തുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് ഒരു ക്ലാസ് നടത്തി .ഞങ്ങൾ പഠിച്ച അനിമേഷൻ സോഫ്റ്റ്‌വെയർ ആയ tupi tudi സോഫ്റ്റ് വെയറിലാണ് ഞങ്ങൾ പരിശീലനം നൽകിയത്

ഒപ്പം ഒപ്പത്തിനൊപ്പം

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന യു പി ക്ലാസ് കുട്ടികൾക്ക് ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ പരിശീലനം നൽകി .കംപ്യൂർ തുറക്കുന്നതും ഓരോ സോഫ്റ്റ് വെയർ എടുക്കുന്നതും കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ചുമുള്ളതായിരുന്നു ക്ലാസ് .ഈ ക്ലാസ് കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു

കുട്ടികൾക്കുള്ള ക്യാമറ പരിശീലനം

സുജിത് സാറിന്റെ നേതൃത്വത്തിൽ നടന്ന കാമറ പരിശീലനത്തിലൂടെ പലതരം ക്യാമെറകളെ കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കി .കാമറ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം ക്യാമറയുടെ ഓരോ ഭാഗങ്ങളും അവയുടെ ഉപയോഗങ്ങങ്ങളും ഓരോ സാഹചര്യങ്ങളിൽ എങ്ങനെയെല്ലാം ഫോട്ടോ എടുക്കാം എന്നും സർ വിശദീകരിച്ചു .സാറിന്റെ ക്ലാസ് ലിറ്റിൽ കൈറ്സ് കുട്ടികൾക്ക് കാമറ ഉപയോഗിക്കുന്നതിനു കൂടുതൽ ആത്മവിശ്വാസം നൽകി

സമീപ എൽപി യുപി വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ ഏകദിന ശില്പശാല

നിങ്ങളുടെ വിദ്യാലയത്തിലെ സമീപത്തുള്ള എൽ പി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിന് ലിറ്റിൽ കൈറ്സ് കുട്ടികൾക്ക് സാധിച്ചു .തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ ആദ്യപാഠങ്ങൾ ലിറ്റിൽ കൈറ്സ് കുട്ടികൾ പകർന്നു

വിക്‌ടേഴ്‌സ് ചാനൽ വർത്തനിർമ്മാണ പരിശീലനം

ഞങ്ങളുടെ വിദ്യാലയത്തിലെ തനതു പ്രവർത്തനങ്ങളെ കുറിച്ചാണ് വിക്ടേഴ്‌സ് ചാനലിൽ അവതരിപ്പിച്ചത്. സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് ഐ.ടി മേഖലയിൽ കൂടുതൽ അറിവ് പങ്കുവച്ചതിനെക്കുറിച്ചും പ്ലാസ്റ്റിക് നിരോധനത്തെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് നടത്തിയ തുണിസഞ്ചി നിർമ്മാണ പരിശീലനത്തെക്കുറിച്ചുമുള്ള വാർത്തകളാണ് ഞങ്ങൾ വിക്ടേഴ്‌സ് ചാനെലിലേക്കു നൽകിയത് .വാർത്ത നിർമ്മാണ പരിശീലനവും ഞങ്ങൾക്ക് ഇതിനൊപ്പം ലഭിച്ചു .

സ്കൂൾ വാര്ഷികാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ

ഞങ്ങളുടെ സ്കൂൾ വാർഷികത്തോടനുബന്ധിച്ചു ഒത്തിരി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്സ് നടത്തുകയുണ്ടായി .സ്കൂൾ വാർഷികറിപ്പോർട്ടിനുള്ള ചിത്രങ്ങളും വാർത്തകളും ശേഖരിക്കുകയും അവയുടെ ഡോക്യൂമെന്റഷന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്തു .രാവിലെ നടന്ന പരിപാടികളുടെ വീഡിയോ അവതരണം കുട്ടികൾ നിർമ്മിച്ചു.വിവിധ പരിപാടികൾക്ക് അനുയോച്യമായ ബാക്ഗ്രൗണ്ടുകൾ

വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയർ ആയ കെ ഡെന്  ലൈവ് ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ചു

സ്കൂൾവിക്കി പുതുക്കൽ

ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കി പുതുക്കൽ നടത്തി .വിദ്യാലയത്തിൽ നടന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലഘു വിവരങ്ങൾ തയ്യാറാക്കുകയും ചിത്രങ്ങൾ അപ്പ് ലോഡ് ചെയ്യുകയും ചെയ്തു

വെബ് കാം പരിശീലനം

പ്രോജെക്ടറും മറ്റു കമ്പ്യൂട്ടർ ഉപകരണങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ചുള്ള ഉപയോഗങ്ങങ്ങളെക്കുറിച്ചു ഞങ്ങൾക്ക് ക്ലാസുകൾ ലഭിച്ചു .സർക്കാരിൽ നിന്നും ലഭിച്ച വെബ് കാം എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും മാസ്റ്റർ ട്രൈലെർ ആയ എൽബി സർ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു

സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ നിർമാണം

ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷന് നടത്തുകയുണ്ടായി കെ ഡെന് ലൈവ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഡോക്യൂമെന്റഷന്സ് നടത്തിയത്

പ്രതിഭകളെത്തേടി

ഞങളുടെ വിദ്യാലയത്തിന്റെ പരിസരങ്ങളിലുള്ള പ്രതിഭകളെ കണ്ടെത്താനും അവരെ ആദരിക്കുവാനുമായി ഒരവസരം ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി ഞങ്ങളുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗത്തിലെയും ഹയർ സെക്കന്ററി വിഭാഗത്തിലെയും കുട്ടികളും അധ്യാപകരും ചേർന്നാണ് പ്രതിഭകളെ തേടി ഇറങ്ങിയത്

എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പരിശീലനം

നവംബർ 16 2019

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ

ലിറ്റിൽകൈറ്റ് അവാർഡ് 2018-'19 എറണാകുളം ജില്ലാ മൂന്നാംസ്ഥാനം